ചിറ്റാർ

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചിറ്റാർ . 25.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ ഗ്രാമപഞ്ചായത്തിന്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക്-റാന്നി-പെരുനാട് പഞ്ചായത്തുകളും, കിഴക്ക്-സീതത്തോട് പഞ്ചായത്തും, തെക്ക്-തണ്ണിത്തോട് പഞ്ചായത്തും പടിഞ്ഞാറ്-വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുമാണ്. വടശ്ശേരിക്കര, സീതത്തോട് പഞ്ചായത്തുകൾ വിഭജിച്ച് 30-9-1970 ആണ് ചിറ്റാർ പഞ്ചായത്ത് രൂപീകരിച്ചത്.