••എന്റെ ഗ്രാമം

 

ഭൂമിശാസ്ത്രപരമായ സവിശേഷതകൾ
കരിപ്പൂര് 8º36´N 77º00´E/8.6°N77.0°/8.6,77.0 അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്നു.സമുദ്രനിരപ്പിൽ നിന്ന് ശരാശരി 68 മീറ്റർ(223 അടി)ഉയരത്തിൽ സ്ഥിതിചെയ്യുന്നു.പടിഞ്ഞാറ് ഭാഗത്ത് തിരുവനന്തപുരം താലൂക്ക്,തെക്കു ഭാഗത്ത് നെയ്യറ്റിൻകര താലൂക്ക്,കിഴക്കേ ഭാഗത്ത് തമിഴ് നാട് ചുറ്റപ്പെട്ട് കിടക്കുന്നു.
ഭൂപ്രകൃതി
ഉത്തര അക്ഷാംശം 8 ഡിഗ്രി 35 നും പൂർവരേഖാംശം 77 ഡിഗ്രി 15 നും ഇടയ്ക്കാണ് കരിപ്പൂരിന്റെ സ്ഥാനം.കുന്നുകളും ,ചരിവുകളും, താഴ്വാരങ്ങളും സമതലങ്ങളും ഇടകലർന്ന ഈ പ്രദേശം കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തിൽപ്പെടുന്നു.75% പ്രദേശത്തും ലാറ്ററേറ്റ് മണ്ണാണുള്ളത്.മറ്റുള്ളവ പരിമരാശി മണ്ണും മണലുമാണ്.
അതിരുകൾ
കിഴക്ക്:തൊളിക്കോട്,ഉഴമലക്കൽ,വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ്:വെമ്പായം പഞ്ചായത്ത് വടക്ക് ആനാട് പഞ്ചായത്ത് തെക്ക് അരുവിക്കര,കരകുളം പഞ്ചായത്തുകൾ.
കാലാവസ്ഥ
തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന കരിപ്പൂര് സസ്യലതാദികളാൽ അനുഗ്രഹീതമാണ്.കടലോ കായലോ തീണ്ടാത്ത ഈ നാടിനു പൊതുവിൽ മലമ്പ്രെദേശത്തിന്റെ രൂപഭാഗങ്ങളാണ് ഉളളത്.പശ്ചിമഘട്ടത്തിൽ നിന്ന് ഉൽഭവിക്കുന്ന കരമന,വാമനപുരം ആറുകൾ നെടുമങ്ങാടിനെ കുളിരണിയിക്കുന്നു.പിന്നെ സസ്യലതാദികൾ കോട്ടതീർക്കുന്ന അഗസ്ത്യാർകൂടമെന്ന വരദാനവും ലഭിക്കുന്നു.കുരുമുളക്,റബ്ബർ എന്നിവയുടെ കൃഷിയ്ക്ക് വളരെയധികം അനുയോജ്യമായ കാലാവസ്ഥയാണ് കരിപ്പൂരിനുളളത്. വൈവിദ്യമാർന്ന കാലാവസ്ഥയാണ് ഇവിടെ എല്ലായിടത്തും കാണപ്പെടുന്നത്.ധാരാളം വയലുകൾ നിരഞ്ഞപ്രദേശമായിരുന്നു ഇവിടം.അതിൽ നിന്ന് നെൽകൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് അനുമാനിക്കാം.ഭൂരിഭാഗം ധാന്യവിളകളും ഇവിടെ ഭലപ്രദമായി കൃഷി ചെയ്യാവുന്നതാണ്. ആർദ്രത ഇടയ്ക്കിടയ്ക്കായി മാറുന്നു. പൊതുവെ ഉയർന്ന ആർദ്രതയാണ് ഇവിടെ.ഇവിടെ മിതമായ ഊഷ്മാവ് അനുഭവപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ സുഖപ്രദമായ കാലാവസ്ഥ പ്രദേശമാണ് കരിപ്പൂർ.

പേരിനു പിന്നിൽ

കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് . നെൽ കൃഷി ചെയ്തിരുന്നതും ചെയ്യുന്നതുമായ ഏലകളാണ് പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര, കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ പ്രദേശങ്ങൾ .
കരിങ്ങവനമെന്ന വലിയമല
തിളക്കുന്ന ജനപദങ്ങൾക്കിടയില് ഒരു പിടി പുല്ലീന് മനുഷ്യന്റെ കണ്ണൂകള് അലയുന്ന കാലം അകലെയല്ല .അപ്പോഴും നെടുമങ്ങാടിന് ഒരു കാടുതന്നെയുണ്ട്.കരീങ്ങവനമെന്നും മുൻപ് അറിയപ്പെട്ട വലിയമലയാണത്.അതിക്രമങ്ങൾക്കും കടന്നുകയറ്റങ്ങൾക്കും തീരെ പഴുതില്ലാതെ ISRO യുടെ മതിൽക്കെട്ടുകൾക്കുള്ളില് ഈ വനം ഉണ്ട്.മഴ ഉള്ളപ്പഴും മഴക്കാല പുലർ വേളകളിലും സന്ധ്യക്കും മലയ്ക്കും വെവ്വേറെ ഭാവങ്ങളാണ്.ഇവിടെ മഴയുടേ അളവ് കൂടുതലാണ്.മൂന്നിലേറെ മുനിസിപ്പാലിറ്റീ വാർഡുകളിലായി ചേർന്നു കിടക്കുന്ന ഈ പ്രദേശം ഒരു കാലത്ത് ഗ്രാമീണ സംബദ് വ്യവസ്ഥയുടേ ഭാഗം ആയിരുന്നു. മഹാക്കാന്താരമൊന്നുമല്ല നിബിഡമല്ലാത്ത കൂട്ടിവനം. നൈസറ്ഗ്ഗിക വനവുമല്ല . -പത്തെഴുപതു വർഷങ്ങൾക്കു മുന്പ് ക്ലിയറ് ഫെല്ലിഗ് നടത്തി പിന്നെ ആഞിലി , യുക്കാലിപ്റ്റസ് പറങ്കിമാവ് എന്നിവകള് നട്ടു പിടീപ്പിച്ചു പേരറിയാത്ത അടീക്കാടൂകള് ,പടർപ്പുകള്, മുളങ്കൂട്ടം, പൊന്തകളീല് മയിലനക്കം , വള്ളീപടർപ്പുകള്, കുറൂക്കന്മാര്, കുരങ്ങന്മാര്, കുരുവിക്കലമ്പല്, ഞെട്ടലുണ്ടാക്കുന്ന പാമ്പിൻചട്ടകള്, പാമ്പിന്റെ ചൂര്, ചീവിടിന്റെചെവിക്കല്ലു പൊളീപ്പിക്കുന്ന സംഗീതം ആകപ്പാടെ വല്ലാത്തെ അനുഭവമായിരുന്നു പഴയ ആൾക്കാര് ഓർക്കുന്നത്. വെറേയും പലതുമുണ്ട് കൈചുണ്ടീകലളീല്ലാത്ത ഏകാന്തത നടപ്പാതകള് -കരിയിലകള് അലുക്കിട്ട ഒറ്റയടീ നടപ്പൂവഴികള് . അതെല്ലാം മലക്ക് അപ്പൂറത്തെയ്ക്കൂള്ള എളൂപ്പചുവടൂകളായ്യീരുന്നു . പരുത്തിക്കൂഴി ,പനയ്ക്കോട് ,മന്തിക്കൂഴീ ,കരിങ്ങ , എല്ലാ ദേശങ്ങളൂം ISRO വന്നതെടേ അകലെയായി നെടൂമങ്ങാടീന്റെ വികസന സങ്കല്പ്ങ്ങളീല് ഈ മല പലപ്പൊഴും കടന്ന് വന്നു കോളേജ് വരുമ്പോള് ഇവിടെയായിരിക്കും സ്ഥാപിക്കുന്നതെന്നും ഒരു മുപ്പത്തിയഞ്ചു വര്ഷങ്ങള്ക്ക് മുന്പ് കേട്ടിരുന്നു അതുണ്ടായില്ലാ പകരം എൻ. സി. സി ഫയറിംഗ് റെയ്ഞ്ച് വന്നു. പിന്നെ ISROയ്യം അതൊടേ കാടൂം നാട്ടുകാര് കുടീയേറി ഏതൊ സർവെ രേഖതാളീൽ നിന്നാണ് വലിയമല എന്ന പേരു വീണത്. അതോടെ കരിങ്ങ വനമെന്ന പേരം മറഞ്ഞു. വഴി താരകൾ അടയ്ക്ക്പെട്ടതൊടേ മലയ്ക്ക്പ്പുറത്തെ ബന്ധുമിത്രാദികൾ അന്യരായി. തലച്ചുമടൂകളായി വരാൻ പറ്റാതായതൊടേ കരുപ്പൂരിലെ പാക്ക്,മുളക് കച്ചവടക്കാരും മറഞ്ഞു ഭൂതടസ്സങ്ങൾജീവഗണത്തിനുപരി ജൈവസ്നേഹ,കച്ചവടബന്ധങ്ങൾക്ക്എങ്ങനെ തടസ്സമാകുന്നു എന്നതിന്റെ ജൈവോദാഹരണം കൂടിയാണു വലിയമല
കണ്ണാറംകോട്
കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിനു കണ്ണാറ് എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ നാമം ലോപിച്ചാണ് കണ്ണാർകോൺ ആയതും കാലാന്തരത്തിലത് കണ്ണാറംകോട് ആയതും.
കടൂക്കോണം
ഇന്നും ചെറിയ കുന്നുകളും ചെറിയ ഗുഹകൾ പോലെ തോന്നിക്കുന്ന പാറക്കെട്ടുകളും കൊണ്ട് നിമ്നോന്നതമാണീ പ്രകദേശം.ഒരു കാലത്ത് വനപ്രദേശമായിരുന്ന ഈന സ്ഥലം കടുവകളുടെ ആവാസകേന്ദ്രമായിരുന്നു.കടുവകൾ സമർത്ഥമായുണ്ടായിരുന്ന കോൺ എന്ന പ്രകാരമാണ് ഈ സ്ഥലത്തിന് കടുവാക്കോൺ എന്നും പിന്നെ കടൂക്കോൺ എന്നും ആയത്.
ആലംകോട്
ശക്തമായ ആരാധനാലയങ്ങൾക്ക് ജൈനമത വിശ്വാസത്തിൽ ആലം എന്ന് പറഞ്ഞിരുന്നു.അന്ന് ഇവിടെ ഇതുപോലെ ശക്തമായ ആരാധനാകേന്ദ്രങ്ങൾ ഉണ്ടായിരുന്നു.അതിനാൽ ഇവിടം ആലംകോട് എന്ന് അറിയപ്പെട്ടു അവിടെയുണ്ടായിരുന്ന ജൈനമതസ്വാധീനം ഈ പേര് ഉണ്ടാകാൻ ഒരു കാരണമായി.
പറണ്ടോട്
പണ്ട് കാലത്ത് നിബിഢവനപ്രദേശമായിരുന്നു പറണ്ടോട്.ആ വേളയിൽ ധാരാളം ജനങ്ങൾ ഈ കാടുകളിൽ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ എത്തിയിരുന്നു.കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ ആളുകൾ തങ്ങളുടെ കയ്യിൽ വേട്ടയാടാനുള്ള ഉപകരണമായ നോക്കിന്റെ കാഞ്ചിവലിച്ച് മൃഗങ്ങളെ നശിപ്പിച്ച് താങ്ങളുടെ സ്വയരക്ഷകണ്ടത്തിയിരുന്നു.അങ്ങനെ ഈ പ്രദേശത്തിന്റെ പഴയപേര് കാഞ്ചിമുടക്കി എന്നായിരുന്നു.കാലക്രമേണ ഈ നാമം മാറപ്പെടുകയാണ് ഉണ്ടായത്.ധാരാളം 'പറണ്ട് ' ‘ഓട് ’ എന്നീ വള്ളിച്ചെടികൾ ഉണ്ടായിരുന്ന സ്ഥലമാണ് പറങ്ങോട് എന്ന നാമം ആ പ്രദേഷത്തിന് ഉണ്ടായത്.
നെടുമങ്ങാട്
പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്.കണ്ണാറംകോട് കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രേദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവിശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിന് കണ്ണാറ് എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ നാമം ലോപിച്ചാണ് കണ്ണാറംകോട് ആയതും കാലാന്തരത്തിലാണ് കണ്ണാറംകോട് ആയതും.
മാണിക്യപുരം
പണ്ടുകാലങ്ങളിൽ ഇവിടെ മുഴുവൻ വയലുകൾ ഉണ്ടായിരുന്നു.അന്നത്തെ കാലാവസ്ഥ നല്ലതായതിനാൽ നിറയെ വിളവ് ലഭിക്കുമായിരുന്നു.വയലുകളിൽ മാണിക്യം പോലെ കതിരുകൾ തിളങ്ങി നിൽകുന്നുണ്ടാവും .കൃഷിയിൽ മാണിക്യം വിളയും എന്ന് അന്നുള്ളവർ പറയുമായിരുന്നു.അങ്ങനെ മാണിക്യം വിളയുന്ന സ്ഥലം മാണിക്യപുരമായി.
പേങ്ങാട്ടുകോണം
കോട്ടപുറത്ത് മാടൻ കാവിന്റെ വടക്കുഭാഗത്ത് ഒരു ചെറിയ പ്രദേശമുണ്ട്."പേങ്ങോട്ടുകോണം" അഥവാ (വേങ്ങോട്ടുകോണം).നൂറ്റാണ്ടുകൾക്ക് മുൻപ് അവിടെ വൻകാടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.മനുഷ്യവാസം ഇല്ലാതിരുന്ന അവിടെ വന്യജീവികൾ കൊണ്ട് നിറഞ്ഞതായിരുന്നു.ആ സ്ഥലത്ത് നിരവധി പുലികളും കടവുകളും ഉണ്ടായിരുന്നു."വേങ്ങ" എന്നാൽ പുലിയെന്നും അർത്ഥം ഉണ്ട്.അതിന്റെ അടിസ്ഥാനത്തിൽ ആവാം ഈ സ്ഥലപ്പേര് ഉണ്ടായത്.
കോട്ടപ്പുറം
ഏകദേശം 500വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ കൊട്ടാരവിള എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു കോട്ടാരമുണ്ടായിരുന്നു.ഉമയമ്മറാണിയാണ് ഈ കൊട്ടാരം പണിതത്.ചുമട് താങ്ങിയും ,കുളവും പാറക്കല്ലുുകളുമാണ് ഈ കൊട്ടാരം ഉണ്ടായിരുന്നതിനുള്ള തെളിവുകൾ .കൊട്ടാരത്തിനെ സരക്ഷിച്ചുകൊണ്ട് നാലു ചുറ്റും വെട്ടുകല്ലുകൊണ്ട് നിർമ്മിച്ച ഒരു വലിയകോട്ട ഉണ്ടായിരുന്നു.അതിനാലാണ് ഈ സ്ഥലത്തിന് കോട്ടപ്പുറം എന്ന് പേര് ലഭിച്ചത്.
പുന്നുരുട്ടക്കോണം
യം ഈ സ്ഥലത്തിനെ പേര് പെന്നുരുണ്ടക്കോണം എന്നയിരുന്നു.പണ്ടൊരിക്കൽ ഇവിടെ വഴയിലൂടെ പെന്ന് ഉരുണ്ടു വന്നു എന്ന് പറയുന്നു.ഇതൊക്കെ ആളുകൾ പറയുന്ന തമാശക്കഥകളാണ് പെന്നുരുണ്ടതിന് ശേഷം ഈ സ്ഥലം പെന്നുരുട്ടക്കോണം എന്ന് അറിയപ്പെട്ടിരുന്നു.പിന്നീട് ജനങ്ങൾ പറഞ്ഞ് പറഞ്ഞ് അത് പുന്നുരുട്ടക്കോണം ആയി.
കരിപ്പൂര് ഭദ്രകാളിക്ഷേത്രം
നെടുമങ്ങാട് താലൂക്കിൽ കരിപ്പൂര് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഭദ്രകാളിക്ഷേത്രമാണ് മുടിപ്പുര എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്ഷേത്രം. കുംഭമാസത്തിലെ ഉത്രട്ടാതി നക്ഷത്രത്തിലാണ് ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആഘോഷിക്കുന്നത്.
സ്മാർട്ട് വില്ലേജ് ആഫീസ് കരിപ്പൂര്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്താലൂക്കിൽ ഉൾപ്പെടുന്ന കരുപ്പൂര് വില്ലേജിലാണ് ഈ ആഫീസ് സ്ഥിതി ചെയ്യുന്നത്.നെടുമങ്ങാട് നഗരത്തിൽ നിന്ന് എകദേശം 3 കിലോമീറ്റർ അകലെയാണ് ഇത്.സർക്കാർ ഭൂമിയുടെ സംരക്ഷണവും പരിപാലനവും ഭൂനികുതി,തോട്ടനികുതി,കെട്ടിടനികുതി മുതലായ നികുതിപിരിച്ചെടുക്കൽ,സർട്ടിഫിക്കറ്റുകളുടെ വിതരണം,കുടിശ്ശിക പിരിച്ചെടുക്കൽ,തെരഞ്ഞെടുപ്പ്,ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ ആഫീസിന്റെ ചുമതലയിലുൾപ്പെടുന്നവയാണ്.വില്ലേജ് ആഫീസ് സേവനങ്ങൾക്ക് അപേക്ഷകർക്ക് ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്.


ഖാദിബോർഡ് - നെയ്ത്തുകേന്ദ്രം
നെടുമങ്ങാട് കരിപ്പൂര് സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഖാദിബോർഡ് നെയ്ത്തുകേന്ദ്രം നാട്ടിലെ അനേകം സ്ത്രീകൾക്ക് തൊഴിൽ നൽകുിവരുന്ന ഒരു സ്ഥാപനമാണ്. ഇതിൻറെ ശിലാസ്ഥാപനകർമ്മം 1983ൽ ഗവർണറായിരുന്ന ശ്രീ.പി.രാമചന്ദ്രനാണ് നിർവ്വഹിച്ചത്. ഈ സ്ഥാപനം ഇവിടെ സ്ഥിതിചെയ്യുന്നതിനാൽ ഈ പ്രദേശവും ഖാദിബോർഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം

കോട്ടപ്പുറം
തിരുവിതാംകൂ ആദ്യം രാജ്യഭരണ കാലത്തോളം പഴമയും പൗരാണീകതയും അവകാശപ്പെടൂന്ന ഒരു സ്ഥ്ലമാണ് കോട്ടപ്പുറത്തുകാവ് ക്ഷേത്രം.നെടൂമങ്ങാട് താലൂക്കിലെ അറീയപ്പെടൂന്ന കാവ്വൂകളീല് ഒന്നാണ് കാവ്. കോട്ടപ്പുറത്ത് കാവും കരുപ്പുര് കൊട്ടാര൪ വും ഗവേഷണത്തിന് വിധേയമാക്കേണ്ടതാണ്. കേരള ആ൪ക്കൈവ്സ് വകുപ്പില് ഇതിന് പരമ൪ശീക്കുന്ന യാതൊരു രേഖകളൂം കാണൂന്നില്ല .ഏന്തിന് ഉമയമ്മ മഹാറാണീയ്യൂടെ കാലത്ത് റാണീക്കു വേണ്ടി നി൪മ്മീച്ചു. എന്ന് ചരിത്രകാരന്മാരുടെ അഭിപ്രായ ഐക്യത്തില് നിലകൊള്ളൂന്ന നെടൂമങ്ങാട് കോയിക്കല് കൊട്ടാരം. [ നെടൂമങ്ങാട് കൊട്ടാരം] ഇതിന്റെപോലും ചരിത്ര രേഖകൾ ലഭ്യമല്ല.ഈ ചരിത്രമെല്ലാം തന്നെ മുത്തശ്ശീക്കഥകളൂടെയ്യൂം ഊഹാപോഹങ്ങളൂടെയും പുകമറയ്ക്കൂള്ളീല് ഒളീഞ്ഞു നില്ക്കൂന്നു. അങ്ങനെ വരുമ്പോൾ തിരുവിതാംകൂ൪ ഏകദേശം 700 വ൪ഷങ്ങൾക്കപ്പുറം ചരിത്ര പാരമ്പര്യമുള്ള ഇളവന്നൂ൪ രാജ്യത്തിന്റെ ചരിത്രം ഇതുവരെയും രേഖപ്പെടൂത്തികാണൂന്നില്ല.എന്തിനു ന്നെടൂമങ്ങാട് പ്രദേശം പോലും ഇളവന്നൂ൪ നാടീന്റെ ഭാഗമാണെന്നും എത്രപേ൪ക്കറീയാം എത്രയോ ആളുകൾ ഇവിടെ ജനിച്ച് മണ്ണടീഞ്ഞുകഴിഞ്ഞു .എന്നിട്ടും തിരുവിതാംകൂറീന്റെ ചരിത്രത്തില് കലിതരുചി കല൪ന്ന് ധീരസ്മരണകളെ ഓർമ്മിപ്പിച്ചുകൊണ്ട് ഇവിടെ നിലനിന്നിരുന്ന കൊട്ടാരത്തിന്റെയും ഇപ്പോഴും നിലനില്ക്കൂന്നു കോട്ടപ്പുറത്ത് കാവ് തംമ്പുരാന്റേയും വസ്തു നിഷ്ടവും സത്യസന്ധവുമായ ചരിത്രം ആരെങ്കിലും രേഖപ്പെടുത്തട്ടെ എന്നു നമുക്ക് പ്രത്യാശീക്കാം . ഈ കരിപ്പൂര് കൊട്ടാരത്തിന് ഏകദേശം 700 വ൪ഷം പഴക്കമുണ്ട് കരിപ്പൂര് കൊട്ടാരത്തിലെറാണിയുടെ പേര് ഉമയമ്മ മഹാറാണി എന്നാണ് അന്ന് രാജകൂമാരികൾക്ക് കുളീക്കാന് ഒരു കല്ലുണ്ട്. ആ കല്ലിന്റെരൂപം ആലില പോലെയാണ് ഈ കല്ലിന്റെ പുരത്തിരുന്ന് കുളീക്കുമ്പോള് ആ അഴുക്ക വെള്ളമെല്ലാംകല്ലിന്റെ ചെറൂചാലുകള് വഴി വെളീയില് ഒഴുകിപ്പോകൂം. കോട്ടപ്പുറത്ത് ക്ഷേത്രത്തിലെക്കു പൊകുന്ന വളവില് ഒരു ചുമടൂതാങ്ങീ ഉണ്ട്.. ഇതിന്റെ ഉപയോഗം ആളൂകള് ചുമടൂം ചുമന്നു വരുമ്പോള് ചുമടൂകളെല്ലാം ചുമടൂതാങ്ങീയ്യീല് ഇറക്കി വച്ച്അവര് വിശ്രമിചതിനുശേഷം പോകും. അങ്ങനെയാണ് ഈ കല്ലിന് ചുമടൂതാങ്ങി എന്ന് പേരു വന്നത് . അത് ഇപ്പോഴും നിലനില്ക്കുന്നുണ്ട്. രാജാക്കന്മാർക്കു കുളിക്കാൻ ഒരു കുളം ഉണ്ടായിരുന്നു ആ കുളത്തിൽ ഇറങ്ങാൻ ഒരു ചെറിയ തുരങ്കമുണ്ടായിരുന്നു .ആദ്യത്തെ കൊട്ടാരം കരിപ്പൂർ കൊട്ടാരം ആണ`.

ചരിത്രം മണിചിത്രത്താഴിട്ടു പൂട്ടിയ കോട്ടപ്പുറം കൊട്ടാരത്തിലേയ്ക്ക്‌

പഴമയുടെ ഐതിഹാസിക കഥകൾ ഇതൾ വിരിയുന്ന കരിപ്പൂരിന്റെ ചരിത്ര സത്യങ്ങളിലേയ്ക്ക്‌കരുക്കളുടെ ഊരെന്നോ കരിപ്പുറമെന്നോ സാഹിത്യാർത്ഥം കൊടുക്കാവുന്ന കരുപ്പൂരാണ്‌ ഞങ്ങളുടെ ഗ്രാമം. നെടുമങ്ങാട്‌ ബസ്റ്റാന്റിൽ നിന്നും വലിയമല[ഐ.എസ്‌.ആർ.ഒ]യിലേയ്കുള്ളവഴിയിൽ ഏകദേശം 2കി.മി. കഴിഞ്ഞാൽ ഇവിടെയെത്താം. ഏകദേശം 500 വർഷങ്ങൾക്കുമുമ്പ്‌ ഇന്നത്തെ കൊട്ടാരംവിളയെന്നറിയപ്പെടുന്ന സ്ഥലത്ത്‌ ഒരു കൊട്ടാരം ഉണ്ടായിരുന്നു. ഉമയമ്മറാണിയാണ്‌ ഈ കൊട്ടാരം പണിതത്‌. കോയിക്കൽ കൊട്ടാരത്തേിന്റെ ഉപകൊട്ടാരം എന്നും ഇതറിയപ്പെടുന്നു. ഉമയമ്മറാണി ശത്രുക്കളിൽനിന്നും ഒളിച്ചുതാമസിക്കുവാൻ വേണ്ടിയാണ്‌ ഈ കൊട്ടാരം പണിതതെന്നാണ്‌ പഴമക്കാരുടെ ഭാഷ്യം. കോയിക്കൽകൊട്ടാരത്തിൽ നിന്ന് ഇവിടത്തേയ്ക്‌ ഒരു തുരങ്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു,[ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്‌] ഈ തുരങ്കം അവസാനിക്കുന്നത്‌ കൊട്ടാരംവിളയിലെ നീരാഴി കുളത്തിലാണ്‌. ഈ തുരങ്കം വഴിയാണ്‌ ഉമയമ്മറാണി ഈ സ്ഥലവുമായി ബന്ധപ്പെട്ടിരുന്നത്‌. നീരാഴിക്കുളത്തിൽ ഉമയമ്മറാണിക്ക്‌ നീരാടുവാനായി ആലിലയുടെ ആകൃതിയിൽ കൊത്തുപണി ചെയ്ത പാറക്കല്ല് സ്ഥാപിച്ചിരുന്നുഈ കല്ല് ഇന്നും അവിടെയുണ്ട്‌. കൊട്ടാരത്തിനെ സംരക്ഷിച്ചുകൊണ്ട്‌ നാലുചുറ്റും വെട്ടുകല്ല്[ഡ്രെസ്സിംഗ്‌ സ്റ്റോൺ] കൊണ്ട്‌ നിർമ്മിച്ച ഒരു വലിയ കോട്ടയുണ്ടായിരുന്നു. അതിനാലാണ്‌ ഈ സ്ഥലത്തിന്‌ 'കോട്ടപ്പുറം' എന്ന നാമധേയം വന്നത്‌.ഇവിടെയുള്ള മറ്റൊരു പ്രദേശത്തിന്റെ പേരാണ്‌'ഗോപുരത്തിൻ കാല'. ഗോപുരത്തിന്റെ ചുവട്‌ എന്നർഥത്തിലാണ്‌ ഈ പേരു വന്നത്‌. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുതന്നെ ഈ കൊട്ടാരം നാമാവശേഷമായി. രാജഭരണം അവസാനിച്ചതോടെ കൊട്ടാരം സ്വകാര്യ ഉടമസ്ഥതയിലായി.ഒടുവിൽ കൊട്ടാരം തന്നെ നശിപ്പിച്ചുകളഞ്ഞു. തുരങ്കത്തെ ഒരു പാറകൊണ്ടടച്ചു. നീരാഴിക്കുളത്തിന്റെ അടിത്തട്ടിന്റെ മിനുസത്തിനു കാരണം തുരങ്കമടച്ച പാറയാണ്‌. 5000 ആനപിടിച്ചാൽപോലും ഈ പാറ അന
ക്കാൻ കഴിയില്ല. ഒരു റബ്ബർ തോട്ടത്തിനുനടുവിലാണ്‌ ഇന്നീകുളം. ഇന്നീകുളം ജീവികളുടെ ആവാസകേന്ദ്രമാണ്‌.ചുമടുതാങ്ങിയും നീരാഴിക്കുളവും പാറക്കല്ലുകളുമാണ്‌ ഈ കൊട്ടാരം ഉണ്ടായിരുന്നതിന്റെ തെളിവുകൾ.

കരിപ്പൂരിന്റെ കലാപാരമ്പര്യം

കഥകളി എന്ന കലയെ സംബ്ന്ധിച്ചിടത്തോളം തിരുവിതാംകൂർ പ്രദേശത്ത് ഉന്നതസ്ഥാനം ഒരു കാലത്ത് കരിപ്പൂരിനുണ്ടായിരുന്നു.ശ്രീമൂലം തിരുന്നാൾ രാമവർമ മഹാരാജാവ് പ്രശംസിച്ച കരിപ്പൂര് കോനാട്ട് വീട്ടിൽചുട്ടിച്ചേട്ടൻ എന്നു നാട്ടുകാർ വിളിച്ചിരുന്ന പത്മനാഭപിള്ള എന്ന ചുട്ടികുത്തുകലാകാരൻ . കരിപ്പൂര് പടവള്ളിക്കോണത്ത് തങ്കവിലാസത്ത് വീട്ടിൽ എൻ പരമേശ്വരൻനായർ 1937 ൽ 'തങ്കവിലാസം കഥകളിയോഗം' സ്ഥാപിച്ചു പിൽക്കാലത്ത് ഗുരു ഗോപിനാഥ് എന്നറിയപ്പെട്ട കരിപ്പൂര് നിവാസികളുടെ ഗോപിച്ചേട്ടൻ ഈ കഥകളിയോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചആളാണ്.ഈ കാലയളവിൽത്തന്നെ കീൂരിക്കാട്ട് ശങ്കരപ്പിള്ള എന്ന കഥകളിആശാൻ കരിപ്പൂരിൽ വന്നു സ്ഥിരതാമസമാക്കുകയുണ്ടായി.അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഈ പ്രദേശത്തെ ധാരാളം വിദ്യാർത്ഥികൾ കഥകളി അഭ്യസിക്കുകയും ചെയ്തു.ഒരു കാലത്തെ പ്രസിദ്ധ കഥകളി സംഗീതജ്ഞനായിരുന്ന തൂങ്ങയിൽ ഭാസ്കരപിള്ളയുടെ ശിഷ്യരിൽ പ്രമുഖനായ നെടുമങ്ങാട് നാരായണൻ നായർ കരിപ്പൂരിൽ ജനിച്ചുവളർന്ന ആളാ​ണ്.

വലിയമല LPSC(Liquid Propulsion System Centre)

ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്ത് വലിയൊരു പങ്കു വഹിക്കുന്ന സ്ഥാപനമാണ് നെടുമങ്ങാട് വലിയ മലയിൽ 1988 ൽ ആരംഭിച്ച LPSC.ഞങ്ങളുടെ സ്കൂളിനു സമീപത്തുള്ള ലോകപ്രശസ്തമായ സ്ഥാപനമാണിത്. റോക്കറ്റുകളിലും ഉപഗ്രഹങ്ങളിലും ഉപയോഗിക്കുന്ന ദ്രവ എൻജിനുകളുടെ ഡിസൈൻ,ഡവലപ്മെന്റ്,നിർമാണം തുടങ്ങിയവയാണ് LPSC യുടെ ചുമതല.റോക്കറ്റിന്റെ ഗതി നിർണയിക്കുന്ന Reaction Control Thrudters ഇവിടെ നിർമിക്കുന്നു.മറ്റൊരു റോക്കറ്റായ GSLV (Geo Symehronous LaunchVehicle)ഉപയോഗിച്ച്ആദ്യസ്റ്റേജിലെ L40Strapon നിർമിക്കുന്നതും LPSC യിലാണ്.GSLV യുടെ രണ്ടാമത്തെ സ്റ്റേജ് വികാസ് എൻജിനും മൂന്നാമത്തെ സ്റ്റേജ് ക്രയോ എൻജിനുമാണ്.ഇവ രണ്ടും LPSC യിലാണ് നിർമിക്കുന്നത്.LPSC യിൽ റോക്കറ്റിന്റെഎൻജിനുപുറമേഉപഗ്രഹങ്ങളു

ടെഎൻജിനുകളുംനിർമിക്കുന്നുണ്ട്.ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും നമ്മുടെ ഉപഗ്രഹങ്ങളെ എത്തിച്ചത് LPSC നിർമിച്ച റോക്കറ്റ് എൻജിൻ ഉപയോഗിച്ചാണ്.

ചന്ദ്രനിലേക്ക് ഒരു പേടകം ഇറക്കുന്നതിനുള്ള ചന്ദ്രയാൻ 2പ്രോജക്ടനായി ഒരു ശക്തി ക്രമീകരിക്കാൻ കഴിവുള്ള Throatle able Engine വികസിപ്പിക്കുന്ന തിരക്കിലാണിപ്പോ LPSC.അതുപോലെ വളരെ വലിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായി പുതിയൊരു ദ്രവ എൻജിൻ നിർമാണവും LPSC യിൽ ആരംഭിച്ചിട്ടുണ്ട്.അതിൽ മണ്ണെണ്ണയാണഅ ഇന്ധനമായി ഉപയോഗിക്കുന്നത്.ഓക്സിഡൈസറായി ദ്രവ ഓക്സിജനും ഉപയോഗിക്കുന്നു. Semi Cryo Engine എന്നാണിതറിയപ്പെടുന്നത്.ഇപ്പോൾ നമ്മുടെ റോക്കറ്റുകൾക്ക് 4 ടൺ ഭാരമുള്ള റോക്കറ്റുകൾ വഹിക്കാൻ കഴിയുന്നുണ്ട്.സെമിക്രയോ പൂർത്തിയാകുമ്പോൾ അത് 10ടണ്ണിലേയ്ക്ക് ഉയർത്താൻ കഴിയും.ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങള മുന്നിൽ നിന്നു നയിക്കുന്ന വലിയൊരു സ്ഥാപനമാണ് LPSC .

കോയിക്കൽ കൊട്ടാരം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം.നെടുമങ്ങാട് നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള സ്ഥാപനമാണിത്. 1670കളിൽ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മറാണിയുടെ (പേരകം സ്വരൂപം - വേണാടിന്റെ താവഴി) കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ (മുഗളൻ എന്നതിന്റെ തത്ഭവം) എന്ന ഒരു മുസ്ലിം പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു, അന്നു പണിത കോട്ടാരമാണിതെന്നാണു കരുതുന്നതു്. കേരളസർക്കാർ വക ഒരു ചരിത്ര സംരക്ഷിത സ്മാരകമാണിപ്പോൾ. 1992 മുതൽ ഒരു ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് ‌(നാണയ) മ്യൂസിയവും പ്രവർത്തിച്ചുവരുന്നു.

1677 നും 1684 നും മദ്ധ്യേ തിരുവിതാംകൂർ ഭരിച്ചിരുന്ന വേണാടു രാജകുടുംബാംഗമായ ഉമയമ്മറാണിക്കു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്, നടുത്തളവും ത്രികോണാകൃതിയിലുള്ള മുഖപ്പുകളോടു കൂടിയതുമായ നാലുകെട്ടു മാതൃകയിലുള്ള കോയിക്കൽ കൊട്ടാരമെന്ന ഇരുനില കെട്ടിടം. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു ഫോക് ലോർ മ്യൂസിയവും പൗരാണിക നാണയങ്ങളുടെ മറ്റൊരു മ്യൂസിയവും ഇരുനിലകളിലായി ഇന്നീ കൊട്ടാരത്തിൽ പ്രവർത്തിക്കുന്നുണ്ട്. 1992 - ലാണ് മ്യൂസിയം സ്ഥാപിതമായത്.

തിരുവിതാംകൂറിന്റെ മാത്രമല്ല, ലോകത്തിന്റെ ഇതരഭാഗങ്ങളിൽ വിവിധകാലഘട്ടങ്ങളിൽ നിലവിലിരുന്ന
ഒട്ടേറെ നാണയങ്ങളുടെ ശേഖരം ഒന്നാം നിലയിലെ നാണയ ദൃശ്യ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായി കേരളത്തിനു പണ്ടു കാലത്തുണ്ടായിരുന്ന വ്യാപാരബന്ധങ്ങളുടെ തെളിവുകളാണീ നാണയങ്ങൾ. അതുപോലെ ഒറ്റപ്പുത്തൻ, ഇരട്ടപ്പുത്തൻ, കലിയുഗരായൻ പണം എന്നീ നാണയങ്ങൾ കേരളത്തിൽ പണ്ടു പ്രചാരത്തിലുണ്ടായിരുന്നവയാണ്. ഇവിടെ സൂക്ഷിച്ചിട്ടുള്ള 'കാർഷ പണം'മെന്ന പേരിലറിയപ്പെടുന്ന നാണയം ഇന്ത്യയിലാകെ വിനിമയം ചെയ്യപ്പെട്ടിരുന്നവയാണ്. ഗ്വാളിയർ രാജകുടംബത്തിന്റെയും ഹൈദരബാദ് നിസാമിന്റെയും, ടിപ്പുസുൽത്താന്റെയും കാലത്തെ നാണയങ്ങളും ഇവിടെ കാണാവുന്നതാണ്. 10 -ാം നൂറ്റാണ്ടിൽ കേരളത്തിലെ നാട്ടുരാജാക്കന്മാരുടെ ഭരണത്തിൻ കീഴിൽ പ്രചാരത്തിലിരുന്ന ശ്രീകൃഷ്ണരാശിയും, 15 -17 നൂറ്റാണ്ടുകളിൽ തിരുവിതാംകൂറിലുണ്ടായിരുന്ന ആദ്യത്തെ സ്വർണ്ണനാണയമായ അനന്തരായൻ പണവും കൊച്ചിരാജ്യത്തിലെ കൊച്ചിപുത്തനും അതിന്റെ തന്നെ മറ്റൊരു വകഭേദമായ ഇന്തോ-ഡച്ചു പുത്തനും തിരുവിതാകൂറിന്റെ വെള്ളിനാണയമായ ലക്ഷ്മിവരാഹനുംവും നൂറുമുതൽ ഇരുന്നൂറുവരെ രാശികൾ ഒരുമിച്ചെണ്ണാവുന്ന മരത്തിൽ നിർമ്മിച്ച രാശിപലകയും, കമ്മട്ടവും ഇവിടെ സൂക്ഷിക്കപ്പെട്ട അമൂല്യ വസ്തുക്കളാണ്.

374 റോമൻ സ്വർണ്ണനാണയങ്ങളുടെ ശേഖരം മറ്റൊരു അത്ഭുത കാഴ്ചയാണ്. ഈ നാണയങ്ങളിൽ വീനസ്, ഹെർക്കുലീസ്, മാർസ്, കൃഷി- ധാന്യ ദേവതയായ സിയെരിസ്, ജീനിയസ് ദേവത എന്നിവരുടെ ചിത്രങ്ങൾ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്.

രണ്ടാം നിലയിലെ ഫോക് ലോർ മ്യൂസിയത്തിൽ പഴയകാലത്തെ കൗതുകകരങ്ങളായ മരം, ചെമ്പ്, പിച്ചള എന്നിവയാൽ നിർമ്മിച്ച അടുക്കള സാമാനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. താളിയോലകൾ, മരവുരികൾ എന്നിവയ്‌ക്കൊപ്പം മറ്റു ചില അപൂർവ്വ വസ്തുക്കളുമുണ്ടിവിടെ. അതിലൊന്ന് യോഗികൾ ഉപേയാഗിച്ചിരുന്നെന്ന് പറയപ്പെടുന്ന, ബുദ്ധി പരീക്ഷയ്ക്കുള്ള ഒരു സൂത്രപ്പണിയായ ഊരാക്കുടുക്കാണ്. പണ്ടുകാലത്ത് സന്ധ്യാനേരങ്ങളിൽ, പ്രത്യേകിച്ച് കൊയ്ത്തുകാലത്ത് കൊളുത്തിവയ്ക്കാറുള്ള ഗജലക്ഷ്മിവിളക്ക് എടുത്തു പറയേണ്ട ഒരു കാഴ്ച വസ്തുവാണ്. നിറം പിടിപ്പിച്ച കടലാസും ഘനം കുറഞ്ഞ മരച്ചീളുകളുമുപയോഗിച്ച് കലാവിരുതോടെ നിർമ്മിച്ച കെട്ടുവിളക്ക് തെക്കൻ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ പണ്ട് ഉത്സവകാലത്ത് തെളിക്കാറുണ്ടായിരുന്നു. ഈ കെട്ടു വിളക്കിനും ഇന്നു സ്ഥാനം ഈ മ്യൂസിയത്തിൽ തന്നെ. എല്ലാറ്റിനുമുപരി ചില തെയ്യങ്ങളുടെ ചെറുമാതൃകകളും ഇവിടെ കാണാം -മുത്തപ്പൻ തെയ്യം, പടയണിക്കോലം, ഓട്ടൻ തുള്ളൽ കലാകാരന്മാരുടെ കിരീടം, ആടകൾ എന്നിവ ആരെയും ആകർഷിക്കുന്നതാണ്. രാമകഥപാട്ടുകാർ അകമ്പടിവാദ്യമായി ഉപയോഗിച്ചിരുന്ന ചന്ദ്രവളയമെന്ന വാദ്യം ഈ മ്യൂസിയത്തിലെ അമൂല്യ വസ്തുക്കളിൽ ഒന്നാണ്.

അമ്മാവൻ പാറയിലേക്ക്‌ പോകാം

നെടുമങ്ങാട്ടിൽ നിന്ന് അഞ്ച്‌ കിലോമീറ്റർ അകലെ വേങ്കോട്‌ എസ്‌.യു.ടി ആശുപത്രിക്ക്‌ സമീപമാണ്‌ അമ്മാവൻ പാറ.ഇതിനു മുകളിൽ നിന്ന് നേൊക്കുമ്പേൊൾ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും കാണാം. മുമ്പ്‌ ശംഖ്‌മുഖം കടലും കാണാൻ കഴിയുമായിരുന്നു എന്ന് പഴമക്കാർ പറയുന്നു. അമ്മാവൻ പാറയിൽ നിന്നുള്ള സൂര്യാസ്തമയം നയനമനേൊഹരമായ കാഴ്ചയാണ്‌. പാറയുടെ ഒരു ഭാഗം ഖനനക്കാർ വെടിവച്ച്‌ തകർത്തു ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. പാറ സംരംക്ഷിക്കണം എന്നാണ്‌ നാട്ടുകാർ ആഗ്രഹിക്കുന്നത്‌. വെറുതെ പാർക്കിലും, ബീച്ചിലുംഅലയാതെ അമ്മാവൻ പാറയിലേക്ക്‌ പോകൂ.പ്രകൃതിയുടെ അനന്തഭാവം അടുത്തറിയൂ.....


സ്കൂളിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ

പൊന്മുടി

61 കിലോമീറ്റർ അകലെയുള്ള ഹിൽ റിസോർട്ട്‌. സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരമുള്ള പൊന്മുടിയിൽ അരുവികൾ,അപൂർവ സസ്യങ്ങളെന്നിവയുണ്ട്‌. ട്രെക്കിങ്ങ്‌ സൌകര്യം,മാൻ പാർക്ക്‌,എന്നിവയ്ക്കു പുറമെ കല്ലാർ അരുവിയും പ്രധാന ആകർഷണം.ചുറ്റിവളഞ്ഞു കയറുന്ന പാതകളും ഹരിതാഭവും തണുപ്പുള്ളതുമായ അന്തരീക്ഷവും കൊണ്ട് ശ്രദ്ധേയമായ പ്രമുഖ ഹിൽ സ്റ്റേഷനാണ് തിരുവനന്തപുരത്തു നിന്ന് അത്ര അകലെയല്ലാതെ സ്ഥിതി


ചെയ്യുന്ന പൊന്മുടി. നിരന്നു നിൽക്കുന്ന വനപുഷ്പങ്ങളും ചിത്രശലഭങ്ങളും കുഞ്ഞരുവികളും നിറഞ്ഞ പൊന്മുടി, മല കയറുന്നതിൽ തൽപരരായവരുടെ പ്രിയ കേന്ദ്രമാണ്. മനോഹരമായ തേയില തോട്ടങ്ങളും മഞ്ഞു പുതച്ച താഴ്‌വാരവുമെല്ലാം ചേർന്ന പൊന്മുടി അതിവേഗം വികസിക്കുകയാണ്. താമസിക്കാൻ കോട്ടേജുകളും ഡോർമിറ്ററിയും മറ്റും ഇവിടെ ലഭ്യമാണ്.

തിരിച്ചിട്ടപ്പാറ
നെടുമങ്ങാട് പട്ടണത്തിൽ നിന്നും 3 കി.മി മാറി വേങ്കവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ്‌ തിരിച്ചിട്ടപ്പാറ അഥവാ തിരിചിറ്റൂർ. നെടുമങ്ങാട്- വെമ്പായം റോഡിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ബസ്സ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്‌. ഈ പാറയ്ക്ക് മുകളിൽ ഒരു ഹനുമാൻ ക്ഷേത്രവും താഴ്വാരത്ത് ഒരു ശിവക്ഷേത്രവും ഉണ്ട്.
ഐതിഹ്യം

രാമ-രാവണ യുദ്ധസമയത്ത് പരിക്കേറ്റ് വീണ ലക്ഷ്മണനെ രക്ഷിക്കാൻ ഹനുമാൻ മരുത്വാമല അന്വേഷിച്ച് പോയി. സംശയം തീർക്കാനായി പല മലകളും എടുത്തുകൊണ്ടുപോയ ഹനുമാൻ ഈ പാറയും കൊണ്ടുപോയത്രെ. ഒടുവിൽ അബദ്ധം മനസ്സിലായ ഹനുമാൻ, ഈ പാറയെ തിരികെ കൊണ്ടുവന്നിട്ടു. അങ്ങനെ തിരികെ കൊണ്ടുവന്നിട്ടതുകൊണ്ടാണ് ഈ പാറയ്ക്ക് തിരിച്ചിട്ട പാറ അഥവാ തിരിച്ചിട്ടപ്പാറ എന്ന് പേര് വന്നത് എന്നാണ് ഐതിഹ്യം.

പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം

കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം.

1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതി
ൽ പാലോട് റിസർവിന്റേയും (24 square kilometres (9.3 sq mi)), കോട്ടൂർ റിസർവിന്റെയും (29 square kilometres (11 sq mi)) വനഭാഗങ്ങൾ ഉൾപ്പെടുന്നു. പെപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്തിന് ഏകദേശം 50 കി.മി. വടക്ക് കിഴക്ക് ഭാഗത്തായി തിരുവനന്തപുരം- പൊന്മുടി റോഡിലാണ്. ഈ മൊത്തം വനപ്രദേശം മലകൾ നിറഞ്ഞതാണ്. മലനിരകൾ 100 metres (330 ft) മുതൽ 1,717 metres (5,633 ft) ഉയരമുണ്ട്. ഇതിൽ പ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m) എന്ന കുന്നാണ്. കൂടാതെ അതിരുമല (1594m), അറുമുഖകുന്ന് (1457m), കോവിൽതെരിമല (1313m)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ് . ഒരു വർഷത്തെ ശരാശരി ലഭിക്കുന്ന മഴ 2,500 millimetres (98 in) ആണ്. ഈ പ്രദേശം വന്യജീവി സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നുണ്ട്. ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും( amphibians) 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്.

ബോണക്കാട്
തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്‌ ബോണക്കാട്.വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം.പൊന്മുടിക്കടുത്തായി‌ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണിത്. അഗസ്ത്യകൂടത്തിലേക്കും ബോണക്കാട് വഴിയാണ്‌ പോകേണ്ടത്. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടം ഇവിടെയുണ്ട്.