സെൻറ്ജോസഫ്‌സ് യു പി എസ് മാന്നാനം

16:58, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31466 (സംവാദം | സംഭാവനകൾ)
സെൻറ്ജോസഫ്‌സ് യു പി എസ് മാന്നാനം
വിലാസം
മാന്നാനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-201731466




സ്കൂൾ സ്ഥാപകൻ

'വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ  പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ  നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്' 

ചരിത്രം

'വി . ചാവറ കുരിയാക്കോസ്  ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
                                                                    വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി . 
                                                       സംസ്കൃത  വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് .
                                               സെൻറ് . ജോസഫ് പ്രസ്സിന്  പടിഞ്ഞാറ് വശത്തുണ്ടായിരുന്ന ഹാളിലായിരുന്നു സ്കൂളിൻറ തുടക്കം ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും ആലുങ്കൽ  സാറായിരുന്നു . കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ പുതിയ കെട്ടിടം പണികഴിപ്പിച്ചു  .  മുന്നിൽ ഔസേപ്പിതാവിൻറ രൂപവും പ്രതിഷ്ഠിക്കപ്പെട്ടു . മത്തായി സാറിനു പുറമെ ജോൺ ചൂരകളത്ത് , നീലകണ്ഠപിള്ള, നാരായണപിള്ള എന്നിവരും നിയമിതരായി .'
                                               'കെട്ടിടനിര്മാണത്തിനും കുട്ടികളുടെ വളർച്ചക്കുംവേണ്ടി അഹോരാത്രം പണിയെടുത്ത ആണ്ടുമാലിൽ തോമാച്ചന്റെ സേവനം സ്കൂൾ ചരിത്രത്തിലെ  ഒരു നാഴിക കല്ലാണെന്നുപറയാം .അത് പോലെത്തന്നെ 1893 ൽ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ശ്രീ ഗ്രേയിഗ് ,ദിവാൻ പേഷ്കാർ ശ്രീ രാജരാമ നായർ എന്നിവർ ഇ വിദ്യാലം സംരക്ഷിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായി സ്കൂൾ രേഖകളിൽ കാണുന്നു .
                            '1932 ൽ ആശ്രമാധിപൻ ഫാ എവുജിൻ പള്ളിയുടെ മുൻവശത്തായി പുതിയൊരു കെട്ടിടം പണിയുകയും രണ്ട്,മുന്ന് ,നാല്,ക്ലാസുകൾ അങ്ങോട്ടു മാറ്റുകയും ചെയ്തു.
                           '1953 -ൽ നാല് മുറികൾക്കുള്ള പുതിയൊരു കെട്ടിടം പണികഴിപ്പിച്ചു യോഗം ചേരുന്നതിനും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ ഒരു സ്റ്റേജും നിർമ്മിക്കുകയുണ്ടായി . 

ഒരു നൂറ്റാണ്ടു കാലത്തോളം വിദ്യയുടെ വിളനിലമായ ഈ സ്കൂളിന്റെ ശതാബ്‌ദി 1992 -93 ൽ സ്കൂൾ മാനേജർ ഫാ .ജോൺ മേനോൻകറിയുടെ കാലത്ത് ഒരു ഉത്സവമായി കൊണ്ടാടി . കാലാനുഗതമായ പുരോഗതിയെ വിളിച്ചറിയിച്ചുകൊണ്ടു ശതാബ്‌ദി സ്മാരകമായി പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം ബഹു .കേരള ഗവർണർ ശ്രീ .ബി രാച്ചയ്യ 11 -3 -1993 -ൽ നിർവഹിച്ചു .തുടർന്നു 1998 -ൽ സെൻറ് എഫ്രേംസ് എച്ച്.എസ് -ൽ ഹയർ സെക്കൻഡറി അനുവദിച്ചതിന്റെ ഭാഗമായി അവിടെയുണ്ടായിരുന്ന യു.പി .വിഭാഗം ഗവൺമെൻറ് ഓർഡർ പ്രകാരം ഈ സ്കൂളിനോട് ചേർക്കപ്പെടുകയും അങ്ങനെ ഈ സ്കൂൾ 1998 ജൂൺ 1 മുതൽ സെൻറ് ജോസഫ് യു പി സ്കൂൾ ആയി മാനേജ്മെൻറ് ഉയർത്തുകയും ചെയ്തു . '

                        'ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് ഒന്ന് മുതലുള്ള ക്ലാസ്സുകളിൽ 2003 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് ഡിവിഷനുകൾ വിജയകരമായി പ്രവർത്തിക്കുന്നു .2005 ഫെബ്രുവരി 11 -)o  തീയതി പുതിയ സ്കൂൾ കെട്ടിടം ആശീർവദിക്കപ്പെട്ടു .2005 -06 ,2007 -08 ,2008 -09 ,2009 -10 ,2011 -12 ,2012 -13 ,2013 -14 ,2014 -15 ,2015 -2016 വർഷത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ  മികച്ച എയ്ഡഡ് യു പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.

'

                                                                             'അർപ്പണബോധമുള്ള ഒരു സംഘം അധ്യാപകരുടെ കരുത്തും കൈമുതലുമാണ് കുട്ടായ്മയുമാണ് ഈ സ്കൂളിന്റെ വിജയത്തിന് പിന്നിൽ.

2007 ഫെബ്രുവരിയിൽ ആധുനിക സജ്ജികരണകളോടെ പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനങ്ങൾ മാറ്റാൻ സാധിച്ചു .2011 -12 വർഷത്തിൽ സ്കൂളിനോട് ചേർന്ന് പുതിയ ഓഡിറ്റോറിയം പണികഴിപ്പിച്ചു.2016 -17വർഷത്തിൽ കോട്ടയം റോട്ടറി ക്ലബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ശുചിമുറികൾ നവീകരിക്കപ്പെട്ടു . '

                                                     'ജാതിമതഭേദമന്യേ  ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് അച്ചടക്കവും ,വിശാലവീക്ഷണവും സേവന തത്പരതയും സാമൂഹ്യപ്രതിബദ്ധതയും സർവ്വോപരി ആദർശ ധീരതയുമുള്ള നന്മനിറഞ്ഞ തലമുറകളെ വാർത്തെടുക്കുവാൻ പ്രതിജ്ഞാബദ്ധമായി ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു .വി .ഔസേപ്പിതാവിന്റെയും വി .ചവറ കുരിയാക്കോസ് ഏലിയാസച്ചന്റെ അനുഗ്രഹത്താലും തലമുറകൾക്കു വിജ്ഞാനദീപം  തെളിച്ചുകൊടുക്കുവാൻ സാധിക്കുന്നു .

'

ഭൗതികസൗകര്യങ്ങള്‍

  • മനോഹരമായ സ്കൂൾ കെട്ടിടം
  • ഹരിത വിദ്യാലയം
  • ശിശുസൗഹൃദ ക്ലാസ് മുറികൾ
  • സൗജന്യ വൈ.ഫൈ ക്യാമ്പസ്

  • ആധുനിക ടോയിലറ്റുകൾ
  • കളിസ്ഥലം - കളിയുപകരണങ്ങൾ
  • കുടിവെള്ളം
  • അടുക്കള , വിതരണകേന്ദ്രം
  • ചുറ്റുമതിൽ
  • മാലിന്യ സംസ്കരണ സംവിധാനം
  • ഓഡിറ്റോറിയം
  • ഔഷധ സസ്യത്തോട്ടം
  • ലാബ് , ലാബ് സാമഗ്രികൾ
  • രണ്ടായിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി

  • കമ്പ്യൂട്ടർ, ഇന്റർനെറ്റ് വൈറ്റ് ബോർഡ് എന്നീ ഐസിടി സൗകര്യങ്ങൾ

  • പച്ചക്കറിത്തോട്ടം

  • മ്യൂസിയം

'

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു . ആഴ്ചയിൽ ഒരു ദിവസം വീതം പീരിയഡും ദിവസേന ഉച്ചസമയത്തെ ഇടവേളയ്ക്കും കുട്ടികൾക്കു ലൈബ്രറിയിൽ വന്നു പുസ്തകങ്ങൾ കൈമാറി വായിക്കുന്നതിനും അവസരം നൽകുന്നു

പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .

സൗജന്യ വൈ .ഫൈ ക്യാമ്പസ് . വിവര സാങ്കേതിക വിദ്യയുടെ പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ ഒന്നു മുതൽ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.674158 , 76.528113|width=500px|zoom=16}}