കെ.വി.യു.പി.എസ് കക്കിടിപ്പുറം
കെ.വി.യു.പി.എസ് കക്കിടിപ്പുറം | |
---|---|
വിലാസം | |
കക്കിടിപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 19248 |
ചരിത്രം
"സാമൂതിരി രാജാവ്" ഗുരുസ്ഥാനം നല്‍കി ആദരിച്ച എട്ടുവീട്ടില്‍ കുടുംബക്കാരില്‍ ഉള്‍പ്പെട്ടതാണ് "കക്കിടിപ്പുറത്ത് എഴുത്തച്ഛന്‍ തറവാട്". കക്കിടിപ്പുറത്ത് തറവാട്ടിലെ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്ന ശ്രീ കുമാരനെഴുത്തച്ഛന്‍ സ്ഥാപിച്ചതാണ് "കുമാര വിലാസം അപ്പര്‍ പ്രൈമറി സ്കൂള്‍". എഴുത്തുപള്ളി ആയിട്ടാണ് വിദ്യാലയം ആരംഭിച്ചത്. "നിലത്തെഴുത്ത്, മണല്‍ വിരിച്ചെഴുത്ത്" എന്നരീതിയിലായിരുന്നു ആദ്യകാല പഠനം. 1928-ല്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമായി. 1929-ല്‍ രണ്ടാംക്ലാസ്സും 1931-ല്‍ മൂന്നാംക്ലാസ്സും 1932-ല്‍ നാലാംക്ലാസ്സും 1940-ല്‍ അഞ്ചാംക്ലാസ്സും നിലവില്‍ വന്നു. 1954-ല്‍ എട്ടാംക്ലാസ് ആരംഭിച്ചതോടെ ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ESLC പൊതു പരീക്ഷ എഴുതുവാന്‍ സാധിച്ചു. 1963-ലാണ് ഡിവിഷനുകള്‍ ആരംഭിച്ചത്. "ശ്രീ കുമാരനെഴുത്തച്ഛന്‍റെ മകളായ കുഞ്ഞിലക്ഷ്മിയമ്മയായിരുന്നു സ്കൂളിന്‍റെ ആദ്യകാല മാനേജരും പ്രധാനാദ്ധ്യാപികയും". വിവാഹാനന്തരം തമിഴ് നാട്ടിലേക്ക് താമസം മാറ്റിയതിനാല്‍ അനുജനായ ശ്രീ ബാലകൃഷ്ണനെഴുത്തച്ഛനാണ് പിന്നീട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്.ശ്രീ ബാലകൃഷ്ണനെഴുത്തച്ഛന്‍ 1938 മുതല്‍ 32 വര്‍ഷക്കാലം പ്രധാന അദ്ധ്യാപകനായും 1990 വരെ മാനേജരായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകനായ ശ്രീ കെ. രാമചന്ദ്രന്‍ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.
1934-35 കാലഘട്ടത്തില്‍ ഒന്നാംതരത്തിലെ അദ്ധ്യാപിക പി.പി. ലക്ഷ്മിക്കുട്ടി ടീച്ചര്‍ (അമ്മു ടീച്ചര്‍) ആയിരുന്നു. 2,3 ക്ലാസ്സുകളില്‍ ടി.പി കൃഷ്ണക്കുറുപ്പ് മാസ്റ്ററും 4,5 ക്ലാസ്സുകള്‍ ബാലകൃഷ്ണനെഴുത്തച്ഛന്‍ മാസ്റ്ററുമാണ് കൈകാര്യം ചെയ്തിരുന്നത്. മലയാളം, ഇംഗ്ലീഷ്, കണക്ക്, ചിത്രം വര, പാട്ട്, കൈവേല എന്നിങ്ങനെ അഞ്ചു ക്ലാസ്സുകളിലെ വിഷയങ്ങള്‍ മൂന്ന്‍ അദ്ധ്യാപകരാണ് പഠിപ്പിച്ചിരുന്നത്. ഇവക്കു പുറമേ മണിപ്രവാളം പഞ്ചതന്ത്രം പദ്യതാരാവലി തുന്നല്‍ എന്നിവയും നിര്‍ബന്ധ വിഷയമായി പഠിപ്പിച്ചിരുന്നു. കക്കിടിപ്പുറത്തിന്‍റെ പ്രശസ്തി ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് 1950മുതല്‍ നടന്നിരുന്ന വാര്‍ഷികാഘോഷങ്ങളിലൂടെയാണ്. അദ്ധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും നല്ലവരായ നാട്ടുകാരും സഹകരിച്ച് വളര്‍ത്തിയെടുത്ത നാടക രംഗം തിളക്കമാര്‍ന്നതാണ്. സ്യമന്തകം, പൂക്കാരി, കാബൂളിവാല, ധ്രുവന്‍, ഇത് ഭൂമിയാണ്, സാമ്രാട്ട് അശോകന്‍, തീക്കൊണ്ട് കളിക്കരുത് എന്നിവ ഇവിടെ അരങ്ങേറിയ നാടകങ്ങളില്‍ ചിലതാണ്. വളരെ ദൂര ദേശങ്ങളില്‍ നിന്ന് പോലും വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയിരുന്നു. നാടകത്തിനു പുറമേ നൃത്തനാടകം സംഗീത നാടകം ഓട്ടംതുള്ളല്‍ കഥാ പ്രസംഗം ചവിട്ടു കളി എന്നിവയിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു കായിക രംഗത്തും പ്രവര്‍ത്തി പരിചയ രംഗത്തും നല്ല നിലവാരം പുലര്‍ത്തിവരുന്നു.
കാത്തിന്റെ കുത്തൊഴുക്കില്‍ ഈ വിദ്യാലയത്തിനും ഒരുപാടൊരുപാട് വളര്‍ച്ചയും തളര്‍ച്ചയും സംഭവിച്ചിട്ടുണ്ട്. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ അക്ഷീണ പ്രയത്നത്തിലാണ് പൂര്‍വ്വ വിദ്യാര്‍ഥികളും നാട്ടുകാരും അധ്യാപകരും. പുതിയ കൂട്ടായ്മകള്‍ മാറ്റത്തിന്റെ പാതയിലേക്ക് നെയിക്കുന്നു. "വെറും എഴുത്തു പള്ളിയായി ആരംഭിച്ച" ഈ വിദ്യാലയം കക്കിടിപ്പുറത്തിന്‍റെയും അയല്‍ഗ്രാമങ്ങളുടെയും ഇതിഹാസമായിമാറാന്‍ കഴിഞ്ഞത് സ്നേഹനിധികളായ ഒരുപാടൊരുപാടുപേരുടെ പരിശ്രമം കൊണ്ടു മാത്രമാണ്.
ഭൗതികസൗകര്യങ്ങള്‍
- ക്ലാസ് മുറികള്‍ 18
- ഓഫീസ് റൂം 1
- സ്റാഫ് റൂം 1
- അടുക്കള 1
- സ്റ്റോര്‍ റൂം 1
- കിണര്‍ 1
- മൂത്രപ്പുര ഉണ്ട്
- കുഴല്‍ക്കിണര്‍ 1
- പൈപ്പ് ലൈന്‍ ഉണ്ട്
- മോട്ടര്‍ ഉണ്ട്
- മൈക്ക് സെറ്റ് ഉണ്ട്
- കമ്പ്യൂട്ടര്‍ 2
- പ്രിന്‍റര്‍ 1
- പ്രോജെക്റ്റര്‍ 1
- സ്കൂള്‍ ലൈബ്രറി
- കളിസ്ഥലം 45 സെന്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
SCOUT & GOIDE പ്രവര്‍ത്തനങ്ങള്‍
പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നോട്ടീസ് വിതരണം, ബോധവല്‍ക്കരണം സ്ക്കൂളിലും വീടുകളിലും, പോസ്റ്റര്‍നിര്‍മാണംപ്രദര്‍ശനം, ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ SANITATION PROGRAMME, വൃക്ഷതെയ്യ് നടല്‍,പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണപരിപാടികള്‍, കൊതുക് നിര്‍മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍, സ്കൌട്ട് ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം പ്രോഗ്രാം, FIRSTAID പരിശീലനം.
സ്കൂള്‍ അസംബ്ലി , മാസ്ഡ്രില്‍, കായിക അധ്യാപനം, പ്രവര്‍ത്തി പരിചയം, ക്ലബ് പ്രവര്‍ത്തനങ്ങള്‍, ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകള്‍, പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകള്‍, പഠനയാത്രകള്‍, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകള്‍, കലകായികമല്‍സരങ്ങള്‍, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുല്‍ക്കൂട് നിര്‍മ്മാണം
പ്രധാന കാല്‍വെപ്പ്:
- 2016-17 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി
- പൂര്‍വവിദ്യാര്‍ഥികള്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവരുടെ സഹകരണത്തോടെ സ്കൂളിന് ചുറ്റുമതില്‍ നിര്‍മിച്ചു.
- പൊതു വിദ്യഭ്യാസവകുപ്പിന്റെസഹായത്തോടെ അടുക്കളയും സ്റ്റോര്‍റൂമും നിര്‍മിച്ചു.
- ഒരു പൂര്‍വ്വ വിദ്യാര്‍ഥിയുടെ സഹായത്തോടെ കുഴല്‍ക്കിണര്‍ നിര്‍മ്മിച്ചു.
- ചരിത്ര സ്മാരകങ്ങള്‍ തേടി പഠനയാത്ര.
കൃഷിതോട്ടങ്ങള്‍ സന്ദര്‍ശിക്കല്‍
- കര്‍ഷകരുമായി അഭിമുഖം.
- ഞാറുനടല്‍.
- കൊയ്ത്തുല്‍സവം.
ഗാന്ധി കലോത്സവം
- ക്വിസ് മത്സരത്തില്‍ ഉപജില്ലാതലത്തില്‍ ഒന്നാംസ്ഥാനം
- ജില്ലാതലത്തില്‍ രണ്ടാംസ്ഥാനം
പ്രവര്‍ത്തി പരിചയമേള
- ചിരട്ടക്കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഉപജില്ലാതലം U.P വിഭാഗം ഒന്നാം സ്ഥാനം.
- മുത്തുകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഉപജില്ലാതലം L.P വിഭാഗം ഒന്നാംസ്ഥാനം.
- മരത്തില്‍ കൊത്തുപണി L.P വിഭാഗം ഒന്നാം സ്ഥാനം
കായികമേള
- 200 മീറ്റര്‍ ഓട്ടം ഒന്നാംസ്ഥാനം റിലേ ഒന്നാം സ്ഥാനം പെണ്‍കുട്ടികള്‍ നേടി
കലാമേള
മലയാളം പ്രസംഗം
- U.P വിഭാഗം സബ്ജില്ലാതലം ഒന്നാംസ്ഥാനം.
- ജില്ലാതലം ഒന്നാംസ്ഥാനം
മലയാളം നാടകം
- ഉപജില്ലാതലം രണ്ടാം സ്ഥാനം.
സംസ്കൃതം നാടകം
- ഉപജില്ലാതലം രണ്ടാം സ്ഥാനം.
ശ്രീകൃഷ്ണ കര്‍ണ്ണാമൃതം
- L.P വിഭാഗം ഒന്നാംസ്ഥാനം.
- U.P വിഭാഗം ഒന്നാംസ്ഥാനം.
SCOUT GUIDE വിദ്യാലയം ഹരിത വിദ്യാലയം
- പച്ചക്കറി കൃഷി
എന്‍റെ പുസ്തകം എന്റെ കുറിപ്പ് എന്റെ എഴുത്തുപ്പെട്ടി
- വായന പ്രോല്‍സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്നു
എന്‍റെ പേന പേപ്പര്‍ പേന
- കുട്ടികള്‍ പേപ്പര്‍ പേന നിര്‍മ്മിക്കുന്നു ഉപയോഗിക്കുന്നു