എ.എം.എൽ.പി.എസ്.കൈതവളപ്പിൽ
വിലാസം
kaithavalappa

malappuram ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലmalappuram
വിദ്യാഭ്യാസ ജില്ല tirur
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-01-201732051000611




ചരിത്രം

                                    വിദ്യാലയ ചരിത്രം
      1927 ലാണ് കൈതവളപ്പ . എ.എം.എല്‍.പി. സ്‌കൂള്‍ സ്ഥാപിതമായത്.  ഇപ്പോഴത്തെ മുന്‍സിപ്പല്‍ ബസ്റ്റാന്റിന്റെ പിന്‍വശത്തായിാണ് സ്‌കൂള്‍ സ്ഥിതി ചെയ്തിരുത്. 

മുത്തൂര്‍ എ.എം.എല്‍.പി യിലെ അധ്യാപകന്‍ ആയിരുന്ന ശ്രീ. ഉമ്മന്‍ മാസ്റ്റര്‍ ആയിരുന്നു അന്നത്തെ മാനേജര്‍ . സ്‌കൂള്‍ നടത്തുവാനുള്ള വിഷമം കാരണം അദ്ദേഹം ഇപ്പോഴത്തെ മാനേജറായ ശ്രീ. അമീറുദ്ദീന്‍ മാഷിന്റെ പിതാവായ ശ്രീ. അബ്ദുള്‍ മാദര്‍ മാസ്റ്റര്‍ക്ക് കൈമാറി.് സ്‌കൂള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമ കോഹിനൂര്‍ മുഹമ്മദ് കച്ചവടക്കാരനായിരുന്നു.

പിന്നീട് സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തിരൂര്‍ ബസ്റ്റാന്റിന്റെ മുന്‍വശത്തുള്ള നുസറത്തുല്‍ ഇഖ്‌വാന്‍ എ മദ്രസ്സ കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറ്റി. മദ്രസ്സ ഭാരവാഹികളുടെ സഹകരണത്തോടെ ആറുവര്‍ഷം സ്‌കൂള്‍ അവിടെ പ്രവര്‍ത്തിച്ചു.

അന്ന് ഒന്നു മുതല്‍ അഞ്ചുവരെ വിവിധ ഡിവിഷനുകളിലായി 10 ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ആ പരിസരത്ത് മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല.

പിന്നീട് മാനേജര്‍ സ്വന്തമായി സ്ഥലം വാങ്ങുകയും സ്‌കൂള്‍ നിര്‍മ്മിക്കുകയും ചെയ്തു. തുടര്‍ന്ന് 1973 -ല്‍ പഴയ കെ'ിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം മാറ്റി. അക്കാലത്ത് 12 അധ്യാപകരുടെ മേല്‍നോട്ടത്തില്‍ അഞ്ഞൂറോളം കുട്ടികള്‍ ഈ സ്ഥാപനത്തില്‍ പഠിച്ചിരുന്നു. ഇപ്പോള്‍ ഈ സ്‌കൂള്‍ നില്‍ക്കുന്നത് ബസ്റ്റാന്റില്‍ നിന്നും ഏറെ അകലെ അല്ലാതെ കോട്ട'് ചെമ്പ്ര റോഡില്‍ കൈതവളപ്പെ സ്ഥലത്താണ്.

2005 - 2006 ല്‍ സ്‌കൂള്‍ ജനറല്‍ സ്‌കൂളായി 1998 മുതല്‍ പ്രീ.പ്രൈമറി ആരംഭിച്ചു. 4 ഡിവിഷനുകളിലായി നൂറ്റിഒന്‍പത് വിദ്യാര്‍ത്ഥികളും , പ്രീപ്രൈമറിയില്‍ 61 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരുമാണ് ഇപ്പോള്‍ ഉള്ളത്.

വിദ്യാലയത്തിന് കിണര്‍, പൈപ്പ്, കക്കൂസ്, മൂത്രപ്പുര, കഞ്ഞിപ്പുര, കമ്പ്യൂട്ടര്‍ലാബ് തുടങ്ങിയ ഭാതീകസാഹചര്യങ്ങളെല്ലാം ഉണ്ട്.കുട്ടികളെ വിജ്ഞാന പരിക്ഷകളിലും , ചിത്രരചനാ കായികമത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്. പി.ടി.എ യുടെ സഹകരണത്തോടെ പഠനയാത്രകളും, വാര്‍ഷികാഘോഷവും നടത്തുുണ്ട്. സ്‌കൂള്‍ ലൈബ്രറിയും സുഗമമായി പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ അസംബ്ലി നടത്താറുണ്ട്.

ഇപ്പോഴത്തെ പ്രധാനധ്യാപിക ശ്രീമതി. ജയശ്രീ കെ.എസ് ആണ്. സ്റ്റാഫ് സെക്രട്ടറി : ശ്രീ. ഇബ്രാഹിം കെ.പി എസ്.ആര്‍.ജി കവീനര്‍ : ശ്രീമതി. ശാരദ.വി.പി ഉച്ചഭക്ഷണകമ്മിറ്റി അംഗങ്ങള്‍ : ശ്രീമതി. സോഫി.പി.ജെ ശ്രീ.മുഹമ്മദ്ഫസലുള്ള. എസ് സയന്‍സ്‌ക്ലബ് , മാത്സ് ക്ലബ് : ശ്രീമതി. ശാരദ.വി.പി വിദ്യാരംഗം, ആരോഗ്യം : ശ്രീമതി. സോഫി.പി.ജെ അറബിക്ലബ് : ശ്രീ. മുഹമ്മദ്ഫസലുള്ള.എസ് പരിസ്ഥിതി ക്ലബ്, കായികം : ശ്രീ. ഇബ്രാഹിം കെ.പി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.കൈതവളപ്പിൽ&oldid=239292" എന്ന താളിൽനിന്ന് ശേഖരിച്ചത്