ജി എൽ പി എസ് മരക്കടവ്/അക്ഷരവൃക്ഷം/ശുചിത്വം

21:59, 24 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps15321 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


ശുചിത്വം
ശുചിത്വമല്ലോ നമ്മുടെയെല്ലാം
ആരോഗ്യത്തിനാധാരം
ശുചിത്വമില്ലേൽ നാമെല്ലാരും
രോഗികളായി മാറീടും

വീടും നാടും സ്കൂളുമെല്ലാം
വൃത്തിയായി കാക്കേണം
ഇല്ലെങ്കിൽ നാം ഓർക്കേണം
രോഗം നമ്മെ പിടികൂടും

ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായി കഴുകേണം
പകലും രാവും ഒരുപോലെ
പല്ലുകൾ നന്നായി തേക്കേണം

ഒന്നിച്ചൊന്നായ് നിന്നീടാം
വീടും നാടും ശുചിയാക്കാം
ഒന്നിച്ചൊന്നായ് നിന്നീടാം
രോഗം ദൂരെയകറ്റിടാം.