ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/ശുചിത്വം വ്യക്തികളിലൂടെ

13:42, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. നഗരൂർ/അക്ഷരവൃക്ഷം/ശുചിത്വം വ്യക്തികളിലൂടെ എന്ന താൾ ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/ശുചിത്വം വ്യക്തികളിലൂടെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം വ്യക്തികളിലൂടെ

പടർന്നപിടിക്കുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വബോധം ഇല്ലായ്മയുടെ ഉൽപ്പന്നങ്ങളാണ്. വീടിന്റെ അകം വൃത്തിയാക്കുന്ന നാം നമ്മുടെ പരിസരത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഭക്ഷ്യ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിക്കും കൊതുകിനും കണക്കറ്റു പെരുകാനുളള വലിയ സാഹചര്യമാണ് ഒരുക്കിക്കൊടുക്കുന്നത്. നമ്മുടെ ജീവിതശൈലിയാണ് ഇത്തരമൊരു സാഹചര്യം ഒരുക്കുന്നത്.
ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ സ്വഭാവവും അളവും ക്രമാതീതമായി പെരുകാനും ജീവിത ശൈലി ജനങ്ങളെ പഠിപ്പിച്ചു. പെരുകിവരുന്ന ഫ്ളാറ്റ് സമുച്ചയങ്ങളും മറ്റും റോഡരികിലും പുഴയിലും മാലിന്യങ്ങൾ ചേക്കേറാൻ കാരണമായി. ശുചിത്വബോധത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രവൃത്തികൾ ഓരോന്നായി ചെയ്ത് മനുഷ്യൻ അവനുതന്നെ ശവക്കുഴികൾ നിർമ്മിക്കാൻ തുടങ്ങി. രോഗങ്ങളും പകർച്ചവ്യാധികളും നിരന്തരം മനുഷ്യനെ വേട്ടയാടുന്നു.
മനുഷ്യനെ കൂടാതെ എലി, പൂച്ച, കൊതുക് തുടങ്ങിയവയും രോഗവാഹികളായി വർത്തിക്കുന്നു. ശുചിത്വം എന്നത് ജീവൻരക്ഷാകവചമായി കണ്ടുകൊണ്ട് മാത്രമേ നമ്മെ ബാധിച്ചിരിക്കുന്ന എല്ലാ രോഗങ്ങളിൽ നിന്നും മോചനം നേടാൻ സാധിക്കൂ. ശുചിത്വബോധത്തെ കൈവിടാതെ ചേർത്തുനിറുത്തി നമ്മുക്ക് പുതിയൊരു സമൂഹത്തെ പടുത്തുയർത്താം.

അനുനന്ദ.ബി.എസ്സ്
4A ഗവ:വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - ലേഖനം