ജി.എൽ.പി.എസ്.കാര
മലപ്പൂറം ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ പാലക്കാട് ജില്ലയോട് ചേർന്ന് കിടക്കുന്ന സർക്കാർ എൽ. പി സ്കൂൾ.
ജി.എൽ.പി.എസ്.കാര | |
---|---|
വിലാസം | |
വെട്ടത്തൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 48309 |
ചരിത്രം
1956 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ശ്രീ.ടി. പി ഉണ്ണീൻകുട്ടി, മമ്മുസാഹിബ്, രായിൻഹാജി എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്ത് ( ഒരു ഏക്കർ എട്ട് സെന്റ് ) മെയ് ഒന്നിന് സ്കൂൾ ആരംഭിച്ചു. ആദ്യ അധ്യാപിക ശ്രീമതി.കെ.പി. കുഞ്ഞുലക്ഷ്മി ടീച്ചറാണ്.
1957 ൽ വിദ്യാലയം കേരള ഗവൺമെന്റ് ഏറ്റെടുത്തു.1956 ൽ 42 കുട്ടികളാണ് സ്കൂളിൽ അന്ന് ഉണ്ടായിരുന്നത്.ഇപ്പോൾ ഒന്ന് മുതൽ നാല് വരെ 102 കുട്ടികളും പ്രീ പ്രൈമറിയിൽ 65 കുട്ടികളുംമുണ്ട്. PTA,SSG,SMC,MTA എന്നിവയുടെ പ്രവർത്തനം സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.
സ്കൂളിന്റെ പുരോഗതിയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് അക്കാദമിക് നിലവാരമാണ്. അതിനായി പി.ടി.എ ,അധ്യാപകർ, കുട്ടികൾ, ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച് മുന്നേറികൊണ്ടിരിക്കുന്നു.