റെഡ് ക്രോസ്, ഗാന്ധിദർശൻ

15:40, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BINDU (സംവാദം | സംഭാവനകൾ) ('ഗാന്ധി ദര്‍ശന്റെ പ്രവര്‍ത്തനം സ്കൂളില്‍ സജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗാന്ധി ദര്‍ശന്റെ പ്രവര്‍ത്തനം സ്കൂളില്‍ സജീവമാണ്. ഗാന്ധിജിയുടെ ചരമദിനമായ ഒക്ടോബര്‍ 30ന് എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ശാന്തി മന്ത്രങ്ങള്‍ ഉരുവിട്ട് സ്കൂളില്‍ നിന്ന് പള്ളിത്തുറ വാട്ടര്‍ ടാങ്ക് വരെ ശാന്തിയാത്ര സംഘടിപ്പിച്ചു. സ്കൂളില്‍ റെഡ്ക്രോസിന്റെ പ്രവര്‍ത്തനം വളരെ സജീവമായി നടക്കുന്നു. കഴിഞ്ഞ വര്‍ഷം 10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ റെഡ് ക്രോസിലെ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. തന്റെ കൂട്ടുകാരനെ അതിസാഹസികമായി രക്ഷിച്ച 10-ാം ക്ലാസുകാരനായ ബിഥോവന് 2016 ജനുവരി മാസം 26-ാം തീയതി റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ വച്ച് പ്രസിഡന്റിന്റെ ധീരതക്കുള്ള അവാര്‍ഡ് ലഭിക്കുകയും തിരികെ വന്ന ബിഥോവന് സ്കൂള്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വച്ച് ബഹു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അനുമോദിക്കുകയും ബിഥോവനെ പരിശീലിപ്പിച്ച അധ്യാപകനെയും മാതാപിതാക്കളെയും പൊന്നാട അണിയിക്കുകയും ചെയ്തു. ബിഥോവന് പി. റ്റി. യുടെ അഭിനന്ദനങ്ങള്‍.

"https://schoolwiki.in/index.php?title=റെഡ്_ക്രോസ്,_ഗാന്ധിദർശൻ&oldid=232390" എന്ന താളിൽനിന്ന് ശേഖരിച്ചത്