കുറുവങ്ങാട് സെൻട്രൽ യു പി എസ്
................................
കുറുവങ്ങാട് സെൻട്രൽ യു പി എസ് | |
---|---|
വിലാസം | |
കൊയിലാണ്ടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 16352 |
ചരിത്രം
പഴയ കുറുന്പ്രനാട് താലൂക്കില്‍ പന്തലായനി വില്ലേജില്‍ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സര്‍വ്വശ്രീ വാഴയില്‍ ഉണക്കന് വൈദ്യര് , വായനാരി രാരിച്ചന്‍ എന്നിവരായിരുന്നു മുന്‍കൈഎടുത്തവര്‍. ഒന്നുമുതല്‍ അഞ്ചുവരെ ഓരോഡിവിഷന്‍ വീതമുള്ള അന്നത്തെ വിദ്യാലയത്തിന്റെ പേര് കുറുവങ്ങാട് ഗേള്‍സ് എലിമെന്ററിസ്കൂള്‍ എന്നായിരുന്നു. പിന്നീട് ഈസ്കൂള് മേല്‍ പറഞ്ഞ ഉണക്കന് വൈദ്യരുടെ മരുമകന് ശ്രീ ചാത്തുക്കുട്ടി മാസ്റ്റര്‍ എന്ന് വ്യക്തിക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകള്‍ ഉള്ള, ഏവര്‍ക്കും പഠിക്കാന്‍ പറ്റുന്ന തരത്തില്‍ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്കൂള്‍ എന്നപേരില്‍ വിദ്യാലയം വിപുലീകരിച്ചു. ഇന്ന് ഈ വിദ്യാലയം കൊയിലാണ്ടി മുന്സിപാലിറ്റിയില് 17ാം ഡിവിഷനില്‍ സ്ഥിതിചെയ്യുന്നു. നരിക്കുനി ഇടമന ഇല്ലത്ത് ശ്രീ. മോഹനന് നന്പൂതിരിയാണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജര്‍. കുറുവങ്ങാട്, വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. അന്ന് കുട്ടികളെ വിദ്യാലയത്തിലാക്കണമെന്നോ പഠിപ്പിക്കണമെന്നോ ഉള്ള ചിന്ത രക്ഷിതാക്കള്‍ക്കില്ലായിരുന്നു. അക്കാലത്ത് അധ്യാപകര്‍ ദിവസവും വീടുകളില്‍ പോയി കുട്ടികളെ കൂട്ടിക്കൊണ്ടുവരുമായിരുന്നു.എന്നാല്‍ ക്രമേണ അതിനു മാറ്റം വരികയും കുട്ടികള്‍ ധാരാളമായി വന്നു തുടങ്ങുകയും ചെയ്തു. പെരുവട്ടൂര്‍,കോതമംഗലം, അണേല, പന്തലായനി, കുറുവങ്ങാട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നുണ്ട്. പെരുവട്ടൂര്‍ എല്‍ പി സ്കൂള്‍, കോതമംഗലം ഗവ.എല്‍ പി സ്കൂള്‍, കോതമംഗലം സൗത്ത് എല്‍ പി സ്കൂള്‍, ചനിയേരി മാപ്പിള എല്‍ പി സ്കൂള്‍, മുതലായവ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്കൂളിന്റെ ഫീഡിംഗ് സ്കൂളുകളാണ്. ഇപ്പോള്‍ എളാട്ടേരി മേലൂര്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നുണ്ട്. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഒക്കെ നിലനിന്നിരുന്ന അക്കാലത്ത് കേരളീയ ഗ്രാമങ്ങളില്‍ എല്ലാജനങ്ങള്‍ക്കും ഒരുപോലെ വിദ്യാഭ്യാസം നേടികൊടുക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. മഹാഭൂരിപക്ഷം ജനങ്ങളും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാന്‍ ബുദ്ധിമുട്ടിയ കാലമായിരുന്നു അന്ന്. അതിനെ മറികടന്ന് ജനങ്ങള്‍ക്ക് അറിവുപകരാന്‍ അന്നേ ഈ വിദ്യാലയത്തിനു കഴിഞ്ഞു. നാനാജാതി മതസ്ഥരും അക്കാലത്ത് തന്നെ ഇവിടെ ഒരുമിച്ചിരുന്ന് വിദ്യാഭ്യാസം നേടി എന്നത് അഭിമാനാര്‍ഹമാണ്. ഈ വിദ്യാലയത്തിന്റെ എല്ലാ വികസനപ്രവര്‍ത്തനങ്ങളിലും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ എക്കാലത്തും നല്‍കുന്നതിന് പി ടി എ ഉണ്ടായിരുന്നു എന്നത് പ്രത്യേകം സ്മരിക്കുന്നു. മികച്ച പ്രവര്‍ത്തനം നടത്തുന്നതിനും സേവനം ചെയ്യുന്നതിനും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകരും സന്നദ്ധരാണ്. മാനേജ്മെന്റിന്റെ ഭാഗത്ത്നിന്നും വേണ്ട സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്. സമീപത്തെ കലാസാംസ്കാരിക സംഘടനകളില്‍ നിന്നും പൊതുപ്രവര്‍ത്തകരില്‍നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.4398, 75.7064 |zoom="16" width="350" height="350" selector="no" controls="large"}}