കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം

14:24, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)


കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഭരണങ്ങാനത്തു നിന്ന് 3 കി.മി തെക്ക് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. കെ.റ്റി.ജെ.എം.ഹൈസ്കൂള്‍ (കുരുവിനാക്കുന്നേല്‍ തൊമ്മന്‍ ജോസഫ് മെമ്മോറിയല്‍ ഹൈസ്കൂള്‍)ഇടമറ്റം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കുരുവിനാക്കുന്നേല്‍ കുടുംബം സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.കൂടുതല്‍ അറിയുവാന്‍ സ്കൂളിന്റെ ബ്ലോഗ് കാണുക.അതിന് സ്കൂള്‍പേരില്‍ KTJMHS ക്ലിക്ക് ചെയ്യുക

കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം
വിലാസം
ഇടമറ്റം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Asokank



ചരിത്രം

മീനച്ചിലാറിന്റെ മടിത്തട്ടിലെ ശാലീനസുന്ദരിയായ ഇടമറ്റം ഗ്രാത്തിന്റെ തിലകക്കുറിയാണ് കെ.റ്റി.ജെ.എം. ഹൈസ്കൂള്‍.നാട്ടിലെ ധനാഠ്യ നും പൊതുക്കാര്യ പ്രസക്തനുമായിരുന്ന കുരുവിനാക്കുന്നേല്‍ ശ്രീ.തൊമ്മന്‍ തൊമ്മന്‍ 1914 ല്‍ ദിവാന്‍ രാജഗോപാലാചാരിയുടെ അനുവാദത്തോടെ ഇടമറ്റത്ത് ഒരു LP സ്കൂള്‍ പണിയിച്ച് ഗവണ്‍മേന്റിനു സംഭാവന ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ മകന്‍ ശ്രീ തൊമ്മന്‍ ജോസഫ് 52-ംവയസ്സില്‍ മരണമടഞ്ഞപ്പോള്‍ സ്മാരകമായി മക്കള്‍ (1955 ല്‍) പിതാമഹന്റെ പാതപന്തുടര്‍ന്ന് പണിതുയര്‍ത്തയ സരസ്വതീമന്ദിരമാണ് കെ.റ്റി.ജെ.എം.ഹൈസ്കൂള്‍.28 വര്‍ഷം സ്കൂളിനെ നയിച്ച ശ്രീമതി അന്നമ്മ ജോസഫ് കുരുവിനാക്കുന്നേല്‍ 1983 ല്‍ സ്കൂളിന്റെ ഭരണസാരഥ്യം,പള്ളികള്‍ തോറും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന ചാവറ പിതാവിന്റെ ആഹ്വാനം ശിരസാവഹിക്കുന്ന C M I സന്യാസസഭയെഏല്പിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

ഇടമറ്റം ജംഗ്ഷനില്‍തന്നെ മൂന്നേക്കര്‍ ഭൂമിയില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങളിലായി 13 ക്ലസ്സ്മുറികളുണ്ട്. സുസജ്ജമായ 2 കമ്പ്യട്ടര്‍ ലാബുകളും ഒരു സയന്‍സ് ലാബും വിശാലമായ ഒരു ഓഡിറ്റോറിയവും സ്കളിനുണ്ട്.പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളുമുള്ള റീഡിംഗ് റൂം (20x40) കുട്ടികളെ വായനയുടെ വിഹായസിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു.ഫുട്ബോള്‍ കോര്‍ട്ടും ബസ്കറ്റ്ബോള്‍ കോര്‍ട്ടും 200 മീറ്ററിന്റെ ട്രാക്കും ഉള്‍ക്കൊള്ളുന്ന അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്

  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1 കര്‍ഷക ക്ലബ്ബ്
2 അഡ്വഞ്ചര്‍ ക്ലബ്ബ്
3 സയന്‍സ് ക്ലബ്ബ്
4 മാത്സ് ക്ലബ്ബ്
5 സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

6 ഐ റ്റി ക്ലബ്ബ്

മാനേജ്മെന്റ്

  വാഴ്തപ്പെട്ട ചാവറ പിതാവിനാല്‍ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ്സ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.സെബാസ്റ്റ്യ ന്‍ ഇലഞ്ഞിക്കല്‍ സി.എം.ഐ.ആണ് ഈ സ്കൂളിന്റെ ഭരണം നിര്‍വ്വഹിക്കുന്നത്.റവ.ഫാ.തോമസ് വെങ്ങാലുവാക്കല്‍ കോര്പറേറ്റു മാനേജരായും റവ.ഫാ.ജോസഫ് മാത്യു നെടുമ്പറമ്പില്‍ ലോക്കല്‍ മാനേജരായും ഈ സ്കൂളിന്റെ ചുക്കാന്‍ പിടിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് ജോസഫിന്റെ നേതൃത്വത്തില്‍ 23 അംഗസ്റ്റാഫ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. റവ.സി.ഫിലിപ്പ നേരി,
  2. വി.ഒ.മത്തായി,
  3. എന്‍.വി.ദേവസ്യ,
  4. കെ.എം.ഡോമിനിക്ക്,
  5. പി.സി.ജോസഫ്,
  6. റവ.ഫാ.മാത്യു മാടയാങ്കല്‍ ,
  7. റവ.ഫാ.മാത്യു പാട്ടത്തില്‍,
  8. കെ.ഇ.സിസിലി
  9. തോമസ് മാത്യൂ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പഠനപ്രവര്‍ത്തനങ്ങള്‍

1. CLEAN IDAMATTOM PROJECT: “Prevention is better than cure”എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇടമറ്റം ഗ്രാമത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്

2. SAFE DISPOSAL OF USED PLASTICS: പ്ലാസ്റ്റിക്ക് പ്രകൃതിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന തിരിച്ചറിവില്‍ നിന്ന് ഇടമറ്റം ഗ്രാമത്തെ പ്ലാസ്റ്റിക്ക് രഹിതഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്.മീനച്ചില്‍ സഹകരണബാങ്കിന്റെ സഹകരണത്തോടെ കുട്ടികള്‍ കൊണ്ടുവരുന്ന പ്ലസ്റ്റിക്കിന് കിലോയ്ക് 15 രൂപ വെച്ച് നല്കി ശേഖരിച്ച് നീര്‍മാര്‍ജനം ചെയ്യുന്നു.
3. VEGETGABLE AND FLOWER PLANT GARDENS:  കുട്ടികളില്‍ കൃഷിയോടാഭിമുഖ്യമുണ്ടാക്കുന്നതിനായി സ്കൂളില്‍ പച്ചക്കറിയും വാഴയും കപ്പയും കൃഷി ചെയ്യുന്നു.

4. HERBAL PLANT GARDENS:അന്യം നില്കുന്ന പച്ചമരുന്നുകളെ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി നൂറോളം പച്ചമരുന്നുകള്‍ വെച്ചുപിടിപ്പിച്ച് അവയ്ക്ക് Name board കള്‍ വെയ്ക്കുകയും ഉപയോഗം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.
5. നീന്തല്‍ പരിശീലനം: അനേകം കുരുന്നു ജീവനുകള്‍ നീന്തലറിയാത്തതിനാല്‍ വെള്ളത്തില്‍ ഹോമിക്കപ്പെടാറുണ്ട് എന്ന ചിന്ത ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുരയെ വേദനിപ്പിച്ചപ്പോള്‍ ഇടമറ്റം KTJMHS-ല്‍ 2010-11 മുതല്‍ എല്ലാ കുട്ടികളേയും നീന്തല്‍ പരിശീലിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി.മീനച്ചിലാറ്റിലും പൊന്നൊഴുകുംതോട്ടിലുമാണ് പരിശീലനം നടത്തുന്നത്.ഇതിനോടകം 250-ളം കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നു.

6. ADVENTUROUS JOURNEY: കുട്ടികളില്‍ ആത്മവിശ്വസവും സാഹസമനോഭാവവും വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും അടിവാരത്തുനിന്നും വാഗമണ്ണിലേയ്ക്കു് കുത്തനെയുള്ള മലകയറുന്നതിനായി കുട്ടികളെ കൊണ്ടുപോകും.

7. STUDETNT POLICE CADET:ജാഗരൂകവും സമാധാനപരവും വികസനോന്മുഖുമായ സമൂഹസൃഷ്ടിക്കായി അച്ചടക്കം,ഉത്തരവാദിത്വബോധം സേവനസന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ത്ഥി കര്‍മ്മസേനയാണ് സ്റ്റുഡന്റ് പോലിസ് കേഡറ്റ്.ഈ വര്‍ഷം ഇതിന്റെ യൂണിറ്റ് ആരംഭിക്കാന്‍ സാധിച്ചു എന്നത് അഭിമാനകരമായകാര്യമാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

കെ ടി ജെ എം എച്ച് എസ് ഇടമറ്റം

{{#multimaps: 9.683173,76.721812
zoom=16 }}


വര്‍ഗ്ഗം: സ്കൂള്‍