== ചരിത്രം == കാസറഗോഡ് ജില്ലയില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലെ എയ്ഡഡ് വിദ്യാലയമാണ് എ.എല്‍.പി.സ്കൂള്‍ കല്ലങ്കൈ. 1950ല്‍ പ്രദേ ത്തെ വിദ്യഭ്യാസ പുരോഗതിക്കായി ഡിസൂസ എന്ന വ്യക്തിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. കന്നഡ മീഡിയം മാത്രമായി 10 വര്‍ഷം തുടര്‍ന്നു.1960ല്‍ മലയാളം മീഡിയം ആരംഭിച്ചു. കുട്ടികളുടെ എണ്ണം കൂടിയതിനാല്‍ 1992 ല്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു. ശ്രീ.കെ.സി. മാഹിന്‍ ഹാജി സ്കൂള്‍ ഏറ്റെടുത്തു.പരിസ്ഥിതി സൗഹാര്‍ദ്ദമായ അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട പഠനപ്രവര്‍ത്തനങ്ങളുമായി ഈ വിദ്യാലയം മുന്നോട്ടു പോകുന്നു.

എ.എൽ.പി.എസ്.കല്ലങ്കൈ
വിലാസം
കല്ലങ്കൈ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംകന്നഡ മലയാളം
അവസാനം തിരുത്തിയത്
17-01-201711434





ഭൗതികസൗകര്യങ്ങള്‍

             ഏറെ അപര്യാപ്തതകളുണ്ട്.എങ്കിലും 8ക്ലാസുമുറികളും ആവശ്യത്തിന് ഫര്‍ണിച്ചറുകളും  3 കമ്പ്യൂട്ടറുകളുംഉണ്ട്.കൂടാതെ ഉച്ചഭക്ഷണസൗകര്യം, ടോയ്ലറ്റുകള്‍,കുടിവെളളസൗകര്യം , ചെറിയ സ്കൂള്‍ ഗ്രൗണ്ട്

എന്നിവയും നിലവിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == ഗണിതക്ലബ്ബ്, വിദ്യാരംഗം, വായനാക്ലബ്ബ്എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ ആഴ്ചയില്‍ രണ്ടു ദിവസം അസംബ്ലി, മാസത്തിലൊരിക്കല്‍ ബാലസഭ,വിവിധ ദിനാചരണങ്ങള്‍ എന്നിവയും നല്ല രീതിയില്‍ നടന്നു വരുന്നുണ്ട്.


== മാനേജ്‌മെന്റ് == സിംഗിള്‍ മാനേജ്മെന്‍റ്.ഇപ്പോഴത്തെ മാനേജര്‍ ശ്രീ.കെ.സി. ഇര്‍ഷാദ്.

== മുന്‍സാരഥികള്‍ == ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി എല്‍സി ഡിസൂസ.പിന്നീട് ശ്രീമതി കെ എസ് രത്നാഭായ്, ശ്രീമതി പുഷ്പലത,ശ്രീമതി യമുന തുടങ്ങിയവരുംപ്രധാനാദ്ധ്യാപിക പദവി അലങ്കരിച്ച വ്യക്തികളായിരുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == മൊഗ്രാല്‍പുത്തൂര്‍ പ‌ഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജലീല്‍ അവര്‍കള്‍ ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്നു

==വഴികാട്ടി== കാസറഗോഡ് കുംബള റൂട്ടില്‍ 5കി.മീ.ദൂരം കല്ലങ്കൈ

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കല്ലങ്കൈ&oldid=231215" എന്ന താളിൽനിന്ന് ശേഖരിച്ചത്