ഗവ. എൽ പി എസ് മേട്ടുക്കട/എന്റെ വിദ്യാലയം

13:26, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43233-TVM (സംവാദം | സംഭാവനകൾ) ('അമ്മയുടെ കൈയിൽ പിടിച്ചു മഴയത്ത് കുടയും ചൂടി സ്കൂളിലേക്ക് ആദ്യമായി വന്നതാണ് ഓർമകളിൽ ആദ്യം മനസ്സിൽ എത്തുന്നത്. അന്ന് ഇന്നത്തെ ഓടിട്ട കെട്ടിടം മാത്രമാണ് ഉണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്മയുടെ കൈയിൽ പിടിച്ചു മഴയത്ത് കുടയും ചൂടി സ്കൂളിലേക്ക് ആദ്യമായി വന്നതാണ് ഓർമകളിൽ ആദ്യം മനസ്സിൽ എത്തുന്നത്. അന്ന് ഇന്നത്തെ ഓടിട്ട കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകൾ മാത്രം. ശ്രീധരൻ പിള്ള സാർ ആയിരുന്നു പ്രഥമാദ്ധ്യാപകൻ. ചന്ദ്രമതി ടീച്ചർ ആയിരുന്നു ഒന്നാം ക്ലാസ്സിലെ അദ്ധ്യാപിക. വളരെ വാത്സല്യ നിധി ആയിരുന്നു ടീച്ചർ. പഠിപ്പിച്ച അധ്യാപകരെ കുറിച്ച് ഓർക്കുമ്പോഴൊക്കെ മനസിലേക്ക് ഓടിയെത്തുന്ന ആദ്യ ഓർമ. രണ്ടാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന കൃഷ്ണകുമാരി ടീച്ചർ, അഞ്ചാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന ദേവകി ടീച്ചർ ദേവകി ടീച്ചർ, തയ്യൽ ടീച്ചർ എന്നിവർ മാത്രമേ ഓർമയിൽ ഉള്ളു. അന്ന് ഓരോ ക്ലാസ്സിലും 30-35കുട്ടികൾ ഉണ്ടായിരുന്നു. സ്കൂളിന് ചുറ്റുമതിൽ ഇല്ലായിരുന്നു. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു ചെറിയ പാചകപ്പുര ഉണ്ടായിരുന്നു. ഉപ്പുമാവ് ആയിരുന്നു അന്ന് കുട്ടികൾക്ക് കൊടുത്തിരുന്നത്. ഇന്ന് ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപികയായി എത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു.