എ.എൽ.പി.എസ് കോണോട്ട്
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോണോട്ട് എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്.1941 ൽ സിഥാപിതമായ ഈ കൊച്ചുവിദ്യാലയത്തിലൂടെ നിരവധി തലമുറകള് അറിവുകള് നേടിയെടുത്തു.1 മുതല് 4 വരെയുളള പ്രൈമറി ക്ലാസുകളിലും എ,ബി- കെ.ജി ക്ലാസുകളിലുമായി 90ലേറെ കുട്ടികള് ഈ വിദ്യാലയത്തില് പഠനം നടത്തുന്നു.
| എ.എൽ.പി.എസ് കോണോട്ട് | |
|---|---|
| വിലാസം | |
കോണോട്ട് | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് ,അറബിക് |
| അവസാനം തിരുത്തിയത് | |
| 16-01-2017 | 47216 |
ചരിത്രം
1941 കാലഘട്ടത്തില് വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്.മറ്റു പ്രദേശങ്ങളില് നിന്നും വേര്ത്തിരിക്കപ്പെട്ടുകൊണ്ട് പിഴകളാല് ചുറ്റപ്പെട്ട് ഒരു തുരുത്ത് പോലെ അന്യം നിന്ന ഈ പ്രദേശത്തിന് വിദ്യാഭ്യാസപുരോഗതി ലക്ഷ്യം വെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്റര് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.തുടക്കത്തില് അഞ്ചാം ക്ലാസ് വരെ ഇവിടെ പഠനം ഉണ്ടായിരുന്നു.തുടക്കത്തില് നാല് തൂണില് ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്മുറികള് ഉണ്ടായിരുന്നത്.നിരവധി മേഖലകളില് പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള് ഈ വിദ്യാലയത്തിലൂടെ അറിവിന്റ ആദ്യാക്ഷരം നുകര്ന്ന് കടന്നുപേോയിട്ടുണ്ട്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിന്‍റയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.ഇന്‍റര്‍നെറ്റ് സൗകര്യങ്ങളോടെയുളള ഒരു കമ്പൃൂട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളും നമ്മുടെ വിദൃാലയത്തിനുണ്ട്.പ്രവര്‍ത്തനസജ്ജമായവിവിധ ക്ലബ്ബുകളും നമ്മുടെ സ്കൂളില്‍ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
ശ്രീ.കരിപ്രത്ത് രോഷന് കുമാര്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1941 - 1988 | വിവരം ലഭ്യമല്ല |
| 1989 - 2003 | സത്യഭാമ ടീച്ചര് |
| 2003 - 2005 | ദാമോദരന് മാസ്റ്ററ് |
| 2005 - 2006 | ഗിരിജ ടീച്ചറ് |
| 2006 - 2016 | പ്രസന്ന ടീച്ചറ് |
| 2016 - 20... | സീന ടീച്ചറ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.ബല് രാജ് കാരന്തൂര്
- മുഹമ്മദലി എന്ഞ്ചിനീയര്
- അഡ്വ.അബ്ദുറഹീം പറമ്പില്
- സായ് കൃഷ്ണ
ഭൗതികസൗകരൃങ്ങൾ
3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികള്‍ സ്ഥിതി ചെയ്യുന്നു, കൂടാതെ പാചകപ്പുരയും കുട്ടികള്‍ക്കാനുപാധികമായി ടോയ് ലെറ്റ് സൗകര്യങ്ങളുമുണ്ട്
മികവുകൾ
ഉപജില്ലാ ശാസ്ത്രമേളകളില് തുടര് ച്ചയായി മികച്ച വിജയം
പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങള്
അദ്ധ്യാപകർ
സീന.സി
മോളി.സി.എം
മുഹമ്മദലി.ടി(അറബിക്)
ഷിജി.പി
സല്‍മ.കെ
സ്കൂള് പി.ടി.എ

PRESIDENT : T.SANTHOSH KUMAR 8281344052
VICE PRESIDENT : MOLI THOOMBATTA
EXICUTIVE MEMBERS
:LINI.M.K (WARD MEMBER) 9846539147
:SEENA.C (HEADMISTRESS) 9447755594
:MOLI.M 9497113436
:MUHAMMADALI.T 9496345371
:SHIJI.P 9400725063
:RASHEED .T 9847787157
:NISHIL KUMAR.M 9947104223
:MUHAMMED.T 9961845368
:SANTHOSH KUMAR.K 9447948729
:SAKEER.K 8086277291
:SABITHA 9947788657
:DEEPTHI 8086287034
:JASIRA 7560858509
:FARIDA 9746833563
:RAJI
:DEEPA
ക്ളബുകൾ
അലിഫ് അറബിക് ക്ലബ്ബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൂള് തപാലാപ്പീസ്
കത്തിടപാടുകള് അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാല് സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇയവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവര്ത്തിസമയം.കത്തിടപാടുകള്ക്കായി പ്രത്യേക സ്റ്റാന്പുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക 1.30 ന് പോസ്റ്റ്മാന് കത്തുകളുമായി ക്ലാസുകള് കയറിയിറങ്ങും.

- പ്രഭാതഭക്ഷണ വിതരണ പദ്ധതി

- സ്കൂള് റേഡിയോ

- സ്കൂള്‍ ബാലവേദി
- വായനപ്പുര
- ഒാണസ്റ്റി ഷോപ്പ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ദിനാചരണങ്ങൾ
*പ്രവേശനോത്സവം
2016-17 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. പൂക്കളും തോരണങ്ങളും വർണ ബലൂണുകളും കൊണ്ട് ആകർഷകമാക്കിയ സ്ക്കൂൾ മുറ്റത്തേക്ക് നവാഗതരായ പിഞ്ചുകുഞ്ഞുങ്ങൾ അതിയായ സന്തോഷത്തോടെയാണ് കടന്നു വന്നത്. മധുര പലഹാരങ്ങളു പായസവും നൽകി കുട്ടികളെ വരവേറ്റു. മാജിക് ഷോയം നാടൻ പാട്ടുകളും കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു .വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് ,നാട്ടു കാരണവന്മാർ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങളുമായി സ്കൂളിലെത്തി.
*പരിസ്ഥിതി ദിനം
പ്രകൃതിയുടെയു മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണവു ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതി മനോഹരമായ തുറയിൽ വന സങ്കേതത്തിലായിരുന്നു ഉച്ചക്ക് ശേഷം കുട്ടികൾ ചിലവഴിച്ചത്.
*വായനാദിനം
വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ ഓരോ ക്ലാസിലു നടന്നു. പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ക്ലാസിലേക്കു മാതൃഭൂമി പത്രം ലഭ്യമാവുന്ന മധുരം - മലയാളം പദ്ധതി കുരു വട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനാ വാര മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
*സ്വാതന്ത്രൃദിനാഘോഷം
സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ഗാന്ധി പ്രദർശനം, പതിപ്പ നിർമ്മാണം, പതാക നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്നു. സ്വാതത്ര ദിനപ്പുലരിയിൽ ഹെഡ്മിസ്ട്രസ് സീ ന ടീച്ചർ പതാക ഉയർത്തി. വാസു മാസ്റ്റർ എൻസോസ് മെന്റ് വിതരണം, ഓപ്പൺ ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ, പായസവിതരണം.. എന്നിവയുo നടന്നു
*ഓണാഘോഷം
ഓണസദ്യ തന്നെയായിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷത്തിലെ കേമൻ.വിവിധ കലാപരിപാടികൾ, പൂക്കള മത്സരം, കളറിംഗ് മത്സരം എന്നിവയും ഓണാഘോഷത്തിന് കൊഴുപ്പേകി.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
വഴികാട്ടി
{{#multimaps:11.3022278,75.8513245|width=800px|zoom=12}}