സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി

04:53, 30 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ഇടപ്പളളി പ്രദേശത്തുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍…)

ഇടപ്പളളി പ്രദേശത്തുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജാതിമതഭേദമന്യേ വിദ്യപകര്‍ന്നു കൊടുക്കാനായി 1949 ല്‍ ഇടപ്പളളി പളളിയുടെ കീഴില്‍ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ ് ജോര്‍ജ്ജസ് യു. പി. സ്‌കൂള്‍. പരിപാവനമായ ഈ വിദ്യാലയം കൊച്ചിന്‍സിറ്റിയുടെ ഹൃദയഭാഗത്ത് ഹൈവേ യോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു. 1966 ലാണ് ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്ന ത്. പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച സ്‌കൂളുകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു സെന്റ ് ജോര്‍ജ്ജസ് ഹൈസ്‌കൂള്‍. ഓരോ വര്‍ഷവും എസ്. എസ്. എല്‍. സി. യ്ക്ക് നൂറുമേനി കൊയ്‌തെടുത്ത ഈ സ്‌കൂളില്‍ അന്ന് ഓരോ സ്റ്റാന്‍ഡേര്‍ഡിലും 10 ഡിവിഷനുകള്‍ വീതം ഉായിരുന്നു.

കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനും ഇവിടെ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ സൗകര്യത്തിനുമായി ഈ വിദ്യാലയം ആണ്‍കുട്ടികളുടേതു മാത്രമാക്കുകയും ഇതിന്റെ സഹോദര സ്ഥാപനമായി 1969 ല്‍ സെന്റ ് പയസ് ഗേള്‍സ് ഹൈസ്‌കൂള്‍ സ്ഥാപിതമാവുകയും ചെയ്തു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ആണ്‍കുട്ടി കള്‍ക്ക് ജീവിതപാതയില്‍ കാലിടറാതെ സഞ്ചരിക്കാന്‍ സിദ്ധിയും വിദ്യയും നല്‍കി, ഏതു പ്രതിസന്ധിയിലും തളരാതെ മുന്നേറാനുളള ആത്മധൈര്യം പകര്‍ന്നുകൊടുത്തുകൊിരിക്കുന്ന ഈ സ്‌കൂള്‍ ഇപ്പോള്‍ 60-ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്നു.

പാഠ്യവിഷയങ്ങളും പാഠ്യേതര വിഷയങ്ങളും ഒരുപോലെ പരിഗണിക്ക പ്പെടുന്ന ഈ വിദ്യാലയത്തില്‍ കോല്‍കളി, അറബനമുട്ട് എന്നിവയ്ക്ക് മികച്ച ടീം തന്നെയു്. കൂടാതെ എന്‍. സി. സി., ബാന്റ ്, സ്‌കൗട്ട്, റെഡ്‌ക്രോസ്സ് എന്നീ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വിപുലമായ ലൈബ്രറി, കമ്പ്യൂ ട്ടര്‍ ലാബ് ഇവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. കായികമത്സരങ്ങളില്‍ ഇവിടത്തെ കുട്ടികള്‍ മികവ് തെളിയിക്കുന്നവരാണ്. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 700 ല്‍ പരം കുട്ടികളും 30 അദ്ധ്യാപകരും 5 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.