സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്‍ക‍ൂൾ ചരിത്രം

 

''നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ ഈ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരുംതേൻമല എന്നോ മറ്റോ പെരിങ്ങമ്മലയെ വിളിച്ചിരുന്നുവെന്നാണ് വിശ്വാസം.

വാഹനങ്ങളോ അവ ഓടിക്കാനുള്ള വഴികളോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ചക്കടവണ്ടി പോകുന്ന ഒരു വഴി ഉണ്ടായിരുന്നു. ഇതുവഴി ബ്രൈമൂർ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയായിരുന്നു. പൊടിപടലങ്ങൾ ഉയർത്തി കുണ്ടിലും കുഴിയിലും വീണ് ആടിയുലഞ്ഞുള്ള ചക്കടാവണ്ടിയുടെ പോക്ക് ഗ്രാമവാസികൾക്ക് അത്ഭുതം കൂറുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ സായിപ്പൻമാരുടെ ഉടമസ്ഥതയിലുള്ള ബ്രൈമൂർ എസ്റ്റേറ്റിലേക്ക് കുതിരപ്പുറത്ത് പോകുന്ന സായിപ്പൻമാരുടെ യാത്ര തദ്ദേശവാസികൾക്ക് ഹരവും കൗതുകവും പകർന്നിരുന്നു.

അക്കാലത്ത് വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും നൽകിയിരുന്നില്ല. കൃഷിയായിരുന്നു മുഖ്യതൊഴിൽ. സ്കൂളിൽ പോകുന്നതിലൊന്നും താൽപര്യം ജനിക്കാതിരുന്ന കാലം സർക്കാർ വക ഭൂമി കൈയ്യേറിയാണ് കൃഷി ചെയ്തുവന്നിരുന്നത്.

പെരിങ്ങമ്മലയിലെ പരിഷ‍്കാരസമൂഹത്തിൽ പ്രഥമ സ്ഥാനം വഹിച്ചിരുന്ന മീരാസാഹിബ് ഹാജി, വിളയിൽ നീലകണ്ഠപ്പിള്ള, പത്മനാഭപിള്ള തുടങ്ങിയവരുടെ ശ്രമഫലമായി നൂറ് വർഷങ്ങൾക്ക്ക മുൻപ് ഒരു ആറുകാലിപ്പുര കെട്ടുകയുണ്ടായി. സർക്കാർ വക ഒഴിഞ്ഞുകിടന്ന ഏകദേശം ഒരേക്കർ ഉള്ള സ്ഥലത്താണ് ഈ ആറുകാലിപ്പുര കെട്ടയുണ്ടാക്കിയത്. ഓല കൊണ്ട് ചുറ്റിലും മറച്ചിരുന്നു. ഇതിനുമുമ്പ് ഈ പ്രദേശത്ത്  സർക്കാർ വകയിലല്ലാതെയുള്ള സ്കൂളും ഗുരുകുല വിദ്യാലയവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു.

ആദ്യകാലത്ത് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസ്സുകളാണുണ്ടായിരുന്നത്. ആദ്യകാല ഹെഡ്മാസ്റ്ററോ അദ്ധ്യാപകരോ ആരായിരുന്നുവെന്ന് കണ്ടെത്താനായില്ല. ഞങ്ങളുടെ ചരിത്രാന്വേഷണത്തിൻറെ സ്രോതസ്സുകളായ റ്റി. സുലൈമാൻപിളള, വേലായുധൻ നായർ, മുഹമ്മദ് ഹനീഫ, പത്മനാഭൻ നായർ എന്നിവരുടെ ഓർമ്മയിലുള്ള ഹെഡ്മാസ്റ്റർ കുളത്തൂർ അയ്യർ ആയിരുന്നു. ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്നു അദ്ദേഹം. നെടുമങ്ങാട് നിന്ന് കരിമൺകോട് താമസമാക്കിയ കുളത്തൂർ അയ്യർ സർക്കാർ പുതുതായി ആരംഭിക്കുന്ന സ്കൂളുകളിലൊക്കെ സേവനമനുഷ്ഠിക്കാൻ സർക്കാർ‌ ചുമതലപ്പെടുത്തിയിരുന്ന ആളാണ്. അദ്ദേഹത്തിൻറെ സേവനം പെരിങ്ങമ്മല യു. പി. എസ്സിൽ ഏകദേശം ഇരുപത് വർഷമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നു. നന്ദിയോട്, പച്ചയിലുണ്ടായിരുന്ന സ്കൂളിലും, ഞാറനീലി സ്കൂളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിൻറെ മക്കളിൽ രണ്ടുപേർ ബ്രഹ്മചാരികളായി ഇപ്പോഴും കരിമൺകോട്ടുള്ള വസതിയിൽ കഴിയുന്നു. വെങ്കിടേശ്വര അയ്യർ എന്ന അദ്ദേഹത്തിൻറെ ആറാമത്തെ പുത്രൻ നമ്മുടെ ചരിത്രാന്വേഷണത്തിൻറെ ഭാഗമായിരുന്നു.

വേലുപ്പിള്ളയും പത്മനാഭൻ പിള്ളയുമായിരുന്നു ആദ്യകാല അദ്ധ്യാപകർ. കുട്ടികൾ അൻപതോളം വരുമെന്നാണ് കണക്ക്. ലഭ്യമായ രേഖകളനുസരിച്ച് സർക്കാർ ഏറ്റെടുത്തതിനു ശേഷം ഈ സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടി ശങ്കരപ്പിള്ള മകള് പരേതയായ എൽ. ദേവകിയമ്മയാണ്. കാട്ടുവഴിയലൂടെ ഒറ്റയ്ക്ക് സ്കൂളിലേക്ക് പോകുവാൻ കുട്ടികൾക്ക് ഭയമായിരുന്നു. ആയതിനാൽ കുട്ടികൾ രണ്ടും മൂന്നും പേരടങ്ങുന്ന കൂട്ടമായിട്ടാണ് സ്കൂലിൽ വന്നിരുന്നത്. ഏഴ് വ.യസ്സിലാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത്

സമാീപ പ്രദേശങ്ങളില്‌‍ നാലാം ക്ലാസ്സുള്ള ഒരു സ്കൂൾ പച്ചയിലും 5,6,7 ക്ലാസ്സുള്ള ഒരു സ്കൂൾ നെടുമങ്ങാട്ടുമാണ് ഉണ്ടായിരുന്നത്. അതിനാൽ കുട്ടികൾ മൂന്നാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്.

അക്കാലത്ത് സദസ്യതിലകൻ എന്നറിയപ്പെട്ട ഡി. കെ. വേലുപ്പിള്ളയുടെ ശ്രമഫലമായി ഒരു ക്ലാസ്സുകൂടി അനുവദിച്ച് നാലുവരെയായി. നാട്ടുകാർ പിരിച്ചെടുത്ത പണം സ്വരൂപിച്ച് കുറെ വസ്തു കൂടി ഇതിനോടൊപ്പം വാങ്ങിച്ചേർക്കുകയും അഞ്ചാം ക്ലാസ്സുകൂടി അവദിക്കുകയും ചെയ്തു.

കാലത്തിൻറെ മാറ്റത്തിൽ ആറുകാലിപ്പുര ചുറ്റിലും പച്ചക്കട്ടകൊണ്ട് കൽഭിത്തി കെട്ടിയ ഓലപ്പുരയായും പിന്നീടത് അഴി അടിച്ച ഓലക്കെട്ടിടമായും ഇപ്പോൾ പെരിങ്ങമ്മല പഞ്ചായത്തിൻറെ ശ്രമഫലമായി തകരംമേഞ്ഞ കെട്ടിടമായും രൂപാന്തരം പ്രാപിച്ച വിദ്യാലയഭാഗം ഒരു സംര&ിത സ്മാരകമാണ്.

അക്കാലത്ത് കുുട്ടികൾക്കിരിക്കാൻ പരിമിതമായ ബ‍ഞ്ചുകളും അദ്ധ്യാപകർക്ക് സ്റ്റൂളുകളുമുണ്ടായിരുന്നു. ബഞ്ചുകളും സ്റ്റൂളുകളും ര&കർത്താക്കളുടയും നാട്ടുകാരുടെയും സംഭാവനകളായിരുന്നു. ഉച്ചക്കഞ്ഞിയോ ഉച്ചഭ&ണമോ ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ വളരെ കുറവായിരുന്നു. സ്കൂളുകളിൽ പ്രാർത്ഥനാഗീതം രാജാവിനെ സ്തുതിക്കുന്നതായിരുന്നു, വഞ്ചീശമംഗളം എന്നാണിതിനെ അറിയപ്പെട്ടിരുന്നത്.അതിലെ ചില വരികൾ ഇവിടെ ചേർക്കുന്നു.

വഞ്ചിഭൂമിപതേ!ചിരം

സഞ്ചിതാഭം ജയിക്കേണം

ദേവദേവൻ ഭവാനെന്നും

ദേഹസൗഖ്യം വളർത്തണം

പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇബ്രാഹിംകുഞ്ഞിൻറെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും..

ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിൻറെ വാതായനങ്ങൾ തുറന്ന സരസ്വതി ക്ഷേത്രമാണിത്.

ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിന്റെ വാതായനങ്ങൾ തുറന്ന സരസ്വതി ക്ഷേത്രമാണിത്.

1903ൽ ആരംഭിക്കുകയും ഇന്ന് 114 വർഷം പിന്നിടുകയും ചെയ്ത സമീപപ്രദേശത്ത് ഏക വിദ്യാലയമാണ് പെരിങ്ങമ്മലയുടെ നാഡീസ് സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ ഈ വിദ്യാലയം ആദ്യകാലത്ത് ഒരു സ്വകാര്യസ്ഥാപനമായിരുന്നു 1917ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയായിരുന്നു ഈ പ്രദേശത്തെ ആദിമവാസികൾ കാണിക്കാരായിരുന്നു കൃഷിയായിരുന്നു മുഖ്യതൊഴിൽ

പെരിങ്ങമലയിലെ കുടിയേറ്റക്കാർ ആപേക്ഷികമായി പരിഷ്കൃത സമൂഹത്തിൽ നിന്ന് എത്തിയവരാണ് വ്യാപകമായിട്ടില്ലെങ്കിൽ പോലും അവർക്കിടയിൽ ചിലരെങ്കിലും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചവരായിരുന്നു എങ്കിലും നിലത്തെഴുത്ത് ആശാന്മാരിൽ നിന്നുമാണ് നമ്മുടെ നാടിന്റെ അധ്യായന ചരിത്രം തുടങ്ങുന്നത് മണലിൽ ആദ്യാക്ഷരം കോറിയ നാളുകളിൽ നിന്നാണ് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ലോകത്ത് നാം എത്തിനിൽക്കുന്നത്

വിദ്യാഭ്യാസം അന്യമായിരുന്ന ഇവിടെ പെരിങ്ങമലയിലെ പരിഷ്കൃത സമൂഹത്തിൽ പ്രഥമസ്ഥാനം വഹിച്ചിരുന്ന മീരാസാഹിബ് ഹാജി വിളയിൽ നീലകണ്ഠ പിള്ള പത്മനാഭപിള്ള തുടങ്ങിയവരുടെ ശ്രമഫലമായാണ് ഈ സ്കൂൾ ആരംഭിച്ചത് ആദ്യകാലത്ത് ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾ മാത്രം ഉണ്ടായിരുന്ന ഈ സ്കൂൾ പടിപടിയായാണ് ഈ നിലയിലേക്ക് എത്തിയത്.

സമീപപ്രദേശങ്ങളിൽ നന്ദിയോട് പച്ചയിൽ നാലാം ക്ലാസ് വരെയുള്ള ഒരു സ്കൂളും അഞ്ചു മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള ഒരു സ്കൂൾ നെടുമങ്ങാട്ടുമാണ് ഉണ്ടായിരുന്നത് അതിനാൽ ഭൂരിഭാഗം കുട്ടികളും മൂന്നാം ക്ലാസിൽ പഠനം അവസാനിപ്പിക്കുക പതിവായിരുന്നു

സർക്കാർ വക ഒഴിഞ്ഞു കിടന്ന ഏകദേശം ഒരേക്കർ സ്ഥലത്ത് ഒരു ആറുകാലിപ്പുര കെട്ടി ആറുകാലിപ്പുരയിൽ സ്ഥലം തികയാതെ വന്നപ്പോൾ അടുത്തുള്ള പണ്ടകശാല കൂടി വാടകയ്ക്ക് എടുത്ത് ക്ലാസ് നടത്തിയിരുന്നു അക്കാലത്ത് ശ്രീ ഡി കെ വേലുപിള്ളയുടെ ശ്രമഫലമായാണ് ഒരു ക്ലാസ് കൂടി അനുവദിച്ച് നാലുവരെയായി തുടർന്ന് നാട്ടുകാർ പിരിച്ചെടുത്ത പണം സ്വരൂപിച്ച് കുറെ വസ്തുകൂടി ഇതിനോടൊപ്പം വാങ്ങിചേർക്കുകയും അഞ്ചാം ക്ലാസ് കൂടി അനുവദിക്കുകയും ചെയ്തു ഈ ആറുകാലിപ്പുര പഞ്ചായത്ത് തകരം മേഞ്ഞ് സംരക്ഷിച്ചിട്ടുണ്ട്

പെരിങ്ങമല നിവാസികളുടെ വിദ്യാഭ്യാസത്തിന്റെ ആശ കേന്ദ്രമായി മാറിയ പെരിങ്ങമല സ്കൂൾ പിന്നീട് യുപിഎസ് ആയി ഉയർത്തപ്പെട്ടു നാൽപതിലേറെ ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർഥികൾ ഇവിടെ അധ്യായനം നടത്തിയിരുന്നു പിൽക്കാലത്ത് സമീപപ്രദേശങ്ങളിൽ പല വിദ്യാലയങ്ങളും ആവിർഭവിച്ചതുമൂലം ഇവിടെ വിദ്യാർഥികളുടെ സംഖ്യ ക്രമേണ കുറയുവാൻ തുടങ്ങിയിരുന്നു എന്നാൽ ഇന്ന് സ്കൂൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരവിന് പാതയിലാണ് സർക്കാർ ഏറ്റെടുത്തതിനു ശേഷം 30 ഓളം ഹെഡ്മാസ്റ്റർമാരും നൂറിലധികം അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്

പെരിങ്ങമല പഞ്ചായത്തിന്റെ സാമൂഹ്യ രാഷ്ട്രീയ കാർഷിക സാംസ്കാരിക മേഖലകൾക്ക് ഊർജ്ജം പകർന്ന ഈ വിദ്യാലയം വർഷങ്ങൾ പിന്നിടുമ്പോഴും പ്രവർത്തന മികവിൽ മുന്നേറിക്കൊണ്ടിരിക്കുന്നു രക്ഷിതാക്കളുടെ ആഗ്രഹങ്ങൾക്കും അഭിരുചിക്കും അനുസൃതമായി പ്രവർത്തിക്കാൻ ഞങ്ങൾ എന്നും ശ്രദ്ധിച്ചിട്ടുണ്ട് അതിന്റെ ഭാഗമാണ്

വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിച്ചത് ഈ സംരംഭം ആരംഭിക്കുമ്പോൾ ഉയർന്നിരുന്ന ആശങ്കകൾക്കുള്ള മറുപടിയാണ് ഇംഗ്ലീഷ് മീഡിയം അഡ്മിഷനു വേണ്ടിയുള്ള അപൂർവ്വമായ തിരക്ക് ബിരുദവും പ്രൊഫഷണൽ ബിരുദവും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുള്ള അധ്യാപകരുടെ മികച്ച ശിക്ഷണമാണ് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട് ഇതിനെല്ലാം ഉപരി സ്കൂളിന്റെ സദാ ശ്രദ്ധിക്കുന്ന ഒരു ഗ്രാമപഞ്ചായത്തും വികസന സമിതിയും എസ്എംസിയുമാണ് സ്കൂളിന്റെ ഉന്നതിക്ക് ആധാരം

ഒന്നു മുതൽ ഏഴ് വരെ 26 ഡിവിഷനുകളായി 800 ഓളം കുട്ടികളും എസ്എംസിയുടെ നേതൃത്വത്തിൽ 2014 ആരംഭിച്ച പ്രീ പ്രൈമറി ക്ലാസുകളിൽ 150ലധികം വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിക്കാനായി എത്തുന്നുണ്ട് ഈ സ്കൂളിലെ കുട്ടികൾ കമ്പ്യൂട്ടർ സാക്ഷരരായിരിക്കണം എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി കമ്പ്യൂട്ടർ പഠനം ഉറപ്പാക്കി വരുന്നു . 6000 ത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഫലപ്രദമായി പ്രവർത്തിക്കുന്നു രണ്ടു വലിയ വാഹനങ്ങളും ഒരു ചെറിയ വാഹനവും ഗതാഗത സൗകര്യത്തിന് കുട്ടികളെ ഒരുക്കുന്നു. ഒരു മൂന്നുനില കെട്ടിടവും ഒരു രണ്ടുനില കെട്ടിടവും പുതുതായി പണികഴിപ്പിച്ചിട്ടുണ്ട് ഇതിൽ തന്നെ സ്മാർട്ട് ക്ലാസ്സ് റൂമുകളും കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നുണ്ട് മികച്ച പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര  പ്രവർത്തനങ്ങളിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ് ഇന്ത്യൻ ജനാധിപത്യരീതി കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പാർലമെന്റ് തിരഞ്ഞെടുപ്പും വിവിധ ക്ലാസുകളുടെ പ്രവർത്തനവും വിവിധ കൺവീനർമാരുടെ മേൽനോട്ടത്തിൽ ഊർജ്ജതമായി നടന്നുവരുന്നു

മുൻ വർഷങ്ങളിൽ അന്താരാഷ്ട്ര സയൻസ് കോൺഗ്രസ് ഇന്ത്യൻ സയൻസ് കോൺഗ്രസ് ഇന്ത്യൻ ബാലശാസ്ത്ര കോൺഗ്രസ് കേരള സയൻസ് കോൺഗ്രസ് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് സബ്ജില്ലാ ജില്ലാ സംസ്ഥാന ശാസ്ത്രമേള വിജയികൾ സ്കൂൾ കലോത്സവ വിജയികൾ മലയാള മനോരമയുടെ നല്ല പാഠം പുരസ്കാരങ്ങൾ ഗാന്ധി ദർശൻ പുരസ്കാരങ്ങൾ മികച്ച സ്കൂൾ വെജിറ്റബിൾ ഗാർഡനുള്ള ജില്ലാതര പുരസ്കാരം കുട്ടികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കൽ എന്നിവയ്ക്ക് പുറമേ മികവ് 2007 പരിപാടിയിൽ സംസ്ഥാനതലത്തിലുള്ള തെരഞ്ഞെടുത്ത 140 സ്കൂളുകളുടെ കൂട്ടത്തിൽ ഉൾപ്പെടാനായി മികവ് 2017 ദേശീയ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുന്നത് വരെ ചെന്നെത്തിയിരിക്കുന്നു പെരിങ്ങമല ഗവൺമെന്റ് യുപി സ്കൂളിന്റെ പ്രവർത്തനങ്ങൾ 2023 24 സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ തുടങ്ങിയ മെച്ചപ്പെട്ട ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിന്റെ അഭിമാനകരമായ പ്രവർത്തനത്തിന് ആക്കം കൂട്ടുന്നു