രാമജയം യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24

12:42, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ramajayamups (സംവാദം | സംഭാവനകൾ) ('== കലോത്സവം 2024 == ഇടത്ത്‌|ലഘുചിത്രം|357x357ബിന്ദു അഴീക്കോട് രാമജയം യു പി സ്കൂളിലെ  ആയിരങ്ങൾക്ക് അറിവിൻ വെളിച്ചം പകർന്നു നൽകിയ പ്രിയപ്പെട്ട രഹന ടീച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലോത്സവം 2024

 

അഴീക്കോട് രാമജയം യു പി സ്കൂളിലെ  ആയിരങ്ങൾക്ക് അറിവിൻ വെളിച്ചം പകർന്നു നൽകിയ പ്രിയപ്പെട്ട രഹന ടീച്ചർ സ്തുത്യർഹമായ 28 വർഷത്തെ സേവനത്തിനുശേഷം പടിയിറങ്ങുകയായി. ലാളിത്യത്തിന്റെ നിറകുടമായ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറുടെ  വിടവാങ്ങൽ സ്കൂളിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത ഒരു വിടവ് തന്നെയാണ്. റിട്ടയർമെന്റിന്റെ ഈ അവസാന വർഷം ആറുമാസത്തോളം ലീവ് ക്രെഡിറ്റിൽ ഉണ്ടായിട്ടും ലീവ് എടുക്കാതെ ഊർജ്ജസ്വലതയോട് കൂടി കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും മുഴുകുന്നത് കാണുമ്പോൾ നാം ആ മാതൃക പിന്തുടരാൻ ശ്രമിച്ചിട്ടുണ്ട്.

യാത്രയപ്പ് സമ്മേളനത്തിൽ പ്രിയ ശിഷ്യ ഗണങ്ങൾ ടീച്ചർക്ക് നൽകിയ സ്നേഹ സമ്മാനങ്ങൾ ഏറ്റുവാങ്ങുമ്പോൾ മുഖത്തുണ്ടായ ദുഃഖ പൂർണ്ണമായ മുഖഭാവം നമ്മെ വേദനിപ്പിച്ചിട്ടുണ്ട്.

കുട്ടികളെ സ്വന്തം മക്കളെപ്പോലെ  സ്നേഹിച്ച ടീച്ചർ വിട പറയുമ്പോൾ സ്കൂളിലെ കുട്ടികൾക്ക് ഇംഗ്ലീഷിൽ ആശയ വിനിമയ ശേഷി വളർത്താൻ ''കുട്ടി ടീച്ചർ'' നെ സമർപ്പിച്ചപ്പോൾ അതിയായ സന്തോഷം തോന്നി. മാർച്ച് 31ന്സ്കൂളിൽ നിന്നും വിടവാങ്ങുന്ന രഹന ടീച്ചർക്ക് ഇനിയും ഒരുപാട്  കാലംഅറിവിൻ വെളിച്ചം പകർന്നു നൽകാൻ സാധിക്കട്ടെ