റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം

15:59, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ)
റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅര്‍ദ്ധ സര്‍ക്കാര്‍
അവസാനം തിരുത്തിയത്
15-01-2017Amarhindi



ചരിത്രം

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ വെളിയം പ‍‍‍ഞ്ചായത്തിലെ വെളിയം വില്ലേജിലെ ഏക ഹൈസ്കൂള്‍ ആണ് ടി.വി.ടി.എം.എച്ച്.എസ്സ്. (ടി.വി. തോമസ് മെമ്മോറിയല്‍ഹൈസ്കൂള്‍) വെളിയം. പ്രസ്തുത സ്കൂള്‍ Go:No:88/7 GED dt:2/6/1979ല്‍ ശ്രീ:k.വാസുദേവന്‍. കൊടിയിലഴികത്ത് വീട്, വെളിയം പടിഞ്ഞാറ്റില്‍കരയുടെ പേരില്‍ അനുവദിച്ചിട്ടുള്ളതാണ്.സ്കൂള്‍പ്രവര്‍ത്തിക്കുന്ന മേഖല തികച്ചും പരുത്തിയറ IHPP കോളനിയിലാണ്. പരുത്തിയറ IHPP കോളനി, മിച്ചഭൂമി കോളനി, പുതുവീട് കോളനി, ഞായപ്പള്ളി കോളനി, മേമണ്ടല IHPP കോളനി, തുതിയൂര്‍കോളനി, കോട്ടേക്കോണം കോളനി, നടുക്കുന്ന് കോളനി, പെരുംകുളം കോളനി, മാലയില്‍ വേടര്‍ കോളനി തുടങ്ങിയ പത്തു പട്ടിക ജാതി സാങ്കേതങ്ങള്‍ സ്കൂളിന്‍റെ ചുറ്റുമായ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഹൈസ്കൂള്‍ ഇവിടെ അനുവദിച്ചത് ഈ പ്രദേശത്തെ പട്ടിക ജാതി ,പട്ടിക വര്‍ഗ്ഗക്കാരുടേയും മറ്റ് മുന്നോക്ക വിഭാഗക്കാരുടേയും വിദ്യാഭ്യാസ സാംസ്കാരിക നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണ്.1979 ല്‍ മൂന്ന് ഡിവിഷനോട് കൂടി എട്ടാം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിച്ചു.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒന്‍പത്, പത്ത്, എന്നീ ക്ലാസ്സുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.1981/82 ല്‍ എസ്.എസ്. എല്‍. സി . ആദ്യബാച്ച് പരീക്ഷക്കുള്ള സെന്‍റര്‍ ലഭിച്ചു. അന്നുമുതല്‍ വിജയകരമായി സ്കൂള്‍പ്രവര്‍ത്തിക്കുന്നു.പ്രഗല്‍ഭരായ പല വിദ്യാര്‍ത്ഥികളേയും വാര്‍ത്തെടുക്കാന്‍ ഈ സ്കൂളിന് കഴിഞ്ഞു.മാനേജ് മെന്‍റിന്‍റേയും ,അധ്യാപകരുടേയും, പി.റ്റി.എയുടേയും, നാട്ടുകാരുടേയും സഹകരണത്തോടുകൂടി ഈ സ്കൂള്‍ നല്ല നിലയിന്‍ പ്രവര്‍ത്തിച്ചുവരുകയാണ്. 2002 July 23ന് ഈ സ്കൂളിന് അണ്‍എയ്ഡഡ് ഹയര്‍സെക്കന്‍ററി വിഭാഗം അനുവദിച്ച് കിട്ടി. ഈ വിഭാഗം വിജയകരമായിതന്നെ മുന്നേറുന്നു.

ഭൗതീക സാഹചര്യങ്ങള്‍

നാല് കെട്ടിടങ്ങളായി ഹൈസ്കൂളിന് 12 ക്ലാസ്സ് മുറികളും ഹയര്‍ സെക്കന്‍രറിക്ക് 4ക്ലാസ്സ് മുറികളും ഉണ്ട്.10കമ്പ്യൂട്ടറുകള്‍ ഉള്ള കമ്പ്യൂട്ടറ്‍ ലാബ് ആണ് ഉള്ളത്. ശാസ്ത്ര വിഷയങ്ങള്‍ക്ക് അനുയോജ്യമായ ലാബും, വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന ലൈബ്രറിയും സ്കൂളില്‍പ്രവര്‍ത്തിക്കുന്നു.

പാഠ്യേത്തര പ്രവര്‍ത്തനങ്ങള്‍

ബാലജനസംഖ്യം യൂണിറ്റ് വിദ്യാരംഗം കലാസാഹിത്യവേദി വിവിധ വിഷയങ്ങളുടെ ക്ലാസ്സുകള്‍ സ്കൂള്‍ മാഗസിന്‍ ക്ലാസ്സ് മാഗസിന്‍

മുന്‍ സാരഥികള്‍

എന്‍.നാരായണ പിള്ള (1979-1988) പി. സുന്ദരേശന്‍ (1988-2002) മേരി ജോണ്‍ (2002-2005)

ഹെഡ്മിസ്ട്രസ്

പി.സുശീല

അധ്യാപകര്‍

ശശികല. കെ.വി കുമാരി ഉഷ.എം. പി മോഹനന്‍ പിള്ള.കെ.ആര്‍ മുരളി. റ്റി. ആര്‍ ശോഭനകുമാരി. പി.ആര്‍ ശോഭനകുമാരിയമ്മ. ഒ ലതാകുമാരി.വി.എസ് അനല്‍. പി.വര്‍ഗ്ഗീസ് ഗീത. കെ. ആര്‍ ഉഷാകുമാരി.ബി ശ്യാമളാകുമാരി.ബി രമ.എസ്സ് ഗീത.ബി രാജേശ്വരിയമ്മ.കെ റീന.വി ബിന്ദു.കെ.വര്‍ഗ്ഗീസ് പ്രിയാ ബാബു ശ്രീജു.എസ് രശ്മി.വി.ജി റോജാ രവീന്ദ്രന്‍

അധ്യാപകേതര ജീവനക്കാര്‍

രവീന്ദ്രന്‍ പിള്ള. എന്‍ രാജു.ബി ഹരീന്ദ്രബാബു ഗോപി.എസ്

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

ഡോ: രേണു ബേബി ഡോ: പ്രീതേഷ് ഡോ: എം.എന്‍.വൈ. നമ്പൂതിരി ഡോ: സജി. വി.എസ് (ശാസ്ത്രജ്‍ഞന്‍) ജയേഷ് (ഐ.എസ്.ആര്‍.ഒ) രാജേഷ് (സബ്. ഇന്‍സ്പെക്ടര്‍) ഡോ: ജയന്‍ (എസ്.എന്‍. കോളേജ്, വര്‍ക്കല)

വഴികാട്ടി

ജില്ല : കൊല്ലം താലൂക്ക് :കൊട്ടാരക്കര പഞ്ചായത്ത് :വെളിയം വില്ലേജ് :വെളിയം കൊട്ടാരക്കരയില്‍ നിന്നും 14 കി.മീ. അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കൊട്ടാരക്കര ബസ് സ്റ്റാന്‍റില്‍നിന്നും ഓയൂര്‍, ചാത്തന്നൂര്‍, വര്‍ക്കല ഭാഗത്തേക്ക് പോകുന്ന ബസ്സില്‍ യാത്ര ചെയ്താല്‍ സ്കൂളില്‍ എത്താന്‍ സാധിക്കും.കൊല്ലത്തുനിന്ന് ആയൂര്‍ ബസ്സില്‍ കയറിയാലും വെളിയം എത്തുവാന്‍ സാധിക്കും. വെളിയം ജംഗ്ഷനില്‍നിന്ന് ഒരുകി.മീ. വടക്കോട്ട് മാറിയാണ്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.കൊല്ലം അമ്പലംകുന്ന് ആയൂര്‍ അഞ്ചന്‍ ബസ്സിന്‍ പൂയപ്പള്ളി വെളിയം ജംഗ്ഷനില്‍ ഇറങ്ങി സ്കൂളിലെത്താം.


|}