ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൂട്ടിലടച്ച ജീവിതം

13:51, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/കൂട്ടിലടച്ച ജീവിതം എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൂട്ടിലടച്ച ജീവിതം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടിലടച്ച ജീവിതം

"കൊറോണ എന്ന മഹാവിപത്ത് എത്തിയതും മനുഷ്യരെല്ലാം കൂട്ടിലടച്ച മൃഗങ്ങളുടെ അവസ്ഥയിലായി. ഈ ഒരു മാസം വീട്ടിനുള്ളിൽ ഇരുന്നപ്പോൾ എന്താ ഒരു ശ്വാസമുട്ടൽ. അപ്പോൾ നമ്മുടെ വീടുകളിൽ കൂട്ടിലടച്ച് വളർത്തുന്ന മൃഗങ്ങളുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ?" ഈ പത്രവാർത്ത വായിച്ച ഉണ്ണിക്കുട്ടൻ ഉടൻ തന്നെ അച്ഛൻ്റെ അടുത്തെത്തി. ഈ പത്രവാർത്ത കാണിച്ച് അച്ഛനോട് ചോദിച്ചു " അച്ഛാ നമ്മുടെ വീട്ടിലെ പട്ടിയേയും കോഴിയേയും ഒക്കെ നമ്മൾ കൂട്ടിൽ അടച്ചിട്ടിരിക്കുകയല്ലേ? അവരും നമ്മളെപ്പോലെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടാവില്ലേ. ഇത്രയും ദിവസം നമ്മൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ എത്രയോ കാലമായി അവർ അനുഭവിക്കുന്നു. ഇനി നമുക്ക് അവരെയെല്ലാവരേയും തുറന്നുവിടാം അച്ഛാ. ഉണ്ണിക്കുട്ടൻ്റെ നഷ്കളങ്കമായ ഈ സംസാരം കേട്ട് അച്ഛന് വല്ലാത്ത സന്തോഷം തോന്നി. ഈ ചെറു പ്രായത്തിൽ തന്നെ പക്ഷിമൃഗാദികളോട് അനുകമ്പ കാണിക്കുന്ന ഇവൻ വലുതാകുമ്പോൾ തീർച്ചയായും നല്ലൊരു മനുഷ്യനാവുക തന്നെ ചെയ്യും. മകൻ്റെ ഈ മനസ്സ് കണ്ട അച്ഛൻ പിന്നെ ഒരിക്കലും ആ വീട്ടിലെ ഒരു ജീവിയെപ്പോലും കൂട്ടിലടച്ചിട്ടില്ല.

ഷംന ഷെറി
5A ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കഥ