സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന 1925 കാലഘട്ടത്തിൽ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് മാക്കൂട്ടം ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തിൽ ഇന്നും മാക്കൂട്ടം‍ എന്നു കാണുന്നത് ഇതുകൊണ്ടാണ്. 1929 മുതൽ ചൂലാംവയൽ എന്ന സ്ഥലത്താണ് വിദ്യാലയം വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. 1925 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ്. പാഠ്യ സഹ പാഠ്യ മേഖലകളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന മാക്കൂട്ടം എ എം യു പി സ്കൂളിൽ ഇപ്പോൾ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 675 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. 1979 ൽ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലിയും 2004 ൽ പ്ലാറ്റിനം ജൂബിലിയും 2019 ൽ നവതിയും ആഘോഷിച്ച വിദ്യാലയം അഭിമാനപൂർവം നൂറ്റാണ്ടിലേക്ക് ജൈത്രയാത്ര നടത്തുകയാണ്. ചൂലാംവയലിലേയും പരിസരപ്രദേശങ്ങളിലേയും അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയം ഒട്ടും ശോഭ മങ്ങാതെ പ്രദേശത്ത് ഒരു വിളക്കുമാടമായി ഇന്നും ജ്വലിച്ചുനിൽക്കുന്നു.