ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ

19:18, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44062 (സംവാദം | സംഭാവനകൾ)

നെയ്യാറ്റിന്‍കര താലുക്കിലെ ആര്യന്‍കോട് പഞ്ചായത്തിലെ ഒരുകൊച്ചുഗ്രാമമാണ് മൈലച്ചല്‍. ഈഗ്രാമത്തിലെ ഏക സര്‍ക്കാര്‍ സ്ഥാപനമാണ് മൈലച്ചല്‍ സ്കൂള്‍ .ഈ ഗ്രാമത്തിലെ പാവപ്പെട്ടരക്ഷിതാക്കളുടെ ഏക ആശ്രയമാണീസ്കൂള്‍ .ഒരുദേവീക്ഷേത്രം സ്കൂളിന്സമീപത്തായി സ്ഥിതിചെയ്യുന്നു .ശാന്തമായ ഒരു ശാലീന പ്രദേശമാണിത്.

ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ
വിലാസം
മൈലച്ചല്‍

തിരൂവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
14-01-201744062




ചരിത്രം

1876 മൈലച്ചല്‍ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ് വസ്തുവില്‍ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ല്‍ സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിന്‍കര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സര്‍ക്കാര്‍ എല്‍.പി സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു.1962-ല്‍ ഈ സ്കൂള്‍ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ല്‍ ഈ വിദ്യാലയത്തെ ഹൈസ്കൂള്‍ ആക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും 1976-77 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കൂള്‍ എച്ച്.എസ് ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാല്‍ അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ ചെല്ലന്‍പണിക്കരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി.1984 ജനുവരി 2-ന് ശ്രീ എ .വിക്രമന്‍ നായര്‍ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.1988-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരന്‍ ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ല്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. പി.കെ.കെ.ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിച്ചു.

                                  പി.ടി.എ.അംഗങ്ങളുടെ ശ്രമഫലമായി നല്ലൊരു  ചില്‍റന്‍സ് പാര്‍ക്കു്ഉള്‍പ്പെട്ടപ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു. 2004-05 അധ്യായന വര്‍ഷത്തില്‍ശ്രീ.വൈ.എസ്.നാരായണദേവിന്റെ നേതൃത്വത്തിലുള്ള പി.ടി.എ.യുടെ ശ്രമഫലമായി ഹയര്‍സെക്കന്ററി വിഭാഗവും അനുവദിച്ചുകിട്ടി. 2003-04 അധ്യയ നവര്‍ഷത്തില്‍  കംപ്യൂട്ടര്‍ വിദ്യാഭ്യാസവും പ്രീ-പ്രൈമറി തലത്തില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും ആരംഭിച്ചു.2004-05 അധ്യയന വര്‍ഷത്തില്‍ എല്‍പി വിഭാഗത്തിലും ഇംഗ്ളീഷ് മീഡിയം ആരംഭിക്കാനുള്ള അനുമതി നേടിയെടുത്തു.
           ആര്യന്‍കോട് പഞ്ചായത്തിലെ ക്ളസ്ററര്‍റിസോഴ്സ് സെന്റര്‍ ആയി ഈ വിദ്യാലയംപ്രവര്‍ത്തിച്ചുവരുന്നു.ശ്രീ.വിക്രമന്‍നായര്‍,ശ്രീ.എസ്.ആര്‍.തങ്കകരാജ്,ശ്രീ.തമ്പാന്നൂര്‍ രവി,ശ്രീ.ഡി.അംബ്രസ്,ശ്രീ.എന്‍.എസ്.പരമേശ്വരന്‍,ശ്രീ.എ.ഹരിഹരന്‍നായര്‍,ശ്രീ.എം.വിജയകുമാര്‍,ശ്രീ.നീലലോഹിതദാസന്‍നാടാര്‍,ശ്രീ.വി.എസ്.ശിവകുമാര്‍,ശ്രീ.പിരപ്പന്‍കോട് മുരളി, മുന്‍ വിദ്യാഭ്യാസ മന്ത്രിമാരായ ശ്രീ.നാലകത്തുസൂപ്പി,ശ്രീ.കെ.ചന്ദ്രശേഖരന്‍ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ നിര്‍ ലോഭമായ സഹായ സഹകരണങ്ങള്‍ ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലാപവഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂര്‍ നാഗപ്പന്‍ അവര്‍കളുടെ നിസ്തുലമായ സഹകരണവും സജീവ സാന്നിദ്ധ്യവുംസ്കൂളിന്റെ വികസനോന്മുഖമായ പുരോഗതിയ്ക്ക് വളരെയധികം പ്രചോദനം നല്കുന്നു.ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്കു് ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്.എസ്.എ.യുടെ പലപ്രവര്‍ത്തനങ്ങളും ഈ സ്കൂളില്‍ നടത്തുന്നുണ്ട്.തിരുവനന്തപുരം ജില്ലാ ഓഫീസിനു കീഴിലുള്ള കാട്ടാക്കട ബ്ളോക്ക് റിസോഴ്സ് സെന്റര്‍ ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നത്.എന്നാലിപ്പോള്‍ നെയ്യാറ്റിന്‍കര ബി.ആര്‍സി.ആണ് ഈ പരിപാടികള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.
                                               പ്രീപ്രൈമറി മുതല്‍ എട്ടാംക്ളാസ് വരെയുള്ള എല്ലാ അദ്ധ്യാപകര്‍ക്കും പരിശീലനങ്ങള്‍  ബി.ആര്‍.സി. വഴിലഭിക്കുന്നുണ്ട്.തല്‍സമയപിന്തുണാസംവിധാനവും(ഒ എസ് എസ്) കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.കഴിഞ്ഞ കാലങ്ങളില്‍ സ്കൂളിന്റെ മെയിന്റനന്‍സ്,ടോയ് ലറ്റ് സംവിധാനം,ലൈബ്രറി,സിവിള്‍ വര്‍ക്കുകള്‍,ടി.എല്‍.എം ഗ്രാന്റ്,സ്കൂള്‍ ഗ്രാന്റ് ഗേള്‍സ് എഡ്യൂക്കേഷന്‍ പ്രോഗ്രാം റെമഡിയല്‍ ആന്റ് എന്‍ റിച്ച്മെന്റ് പ്രോഗ്രാം ,യോഗ,ഗൈഡന്‍സ്,ആന്റ് ക് ‍വണ്‍സലിംഗ്,സ്കൂള്‍ ‍ബ്യൂട്ടിഫിക്കേഷന്‍,ഏണ്‍ ആന്റ് ലേണ്‍ പ്രോഗ്രാം,വൈകല്യ മുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി തരംതിരിച്ച് പരിശീലനം നല്കല്‍,ഉപകരണവിതരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ എസ്.എസ്.എ. വഴി ഈ സ്കൂളില്‍ നടപ്പിലാക്കി വരു

ഇന്ന് ഈ സ്കൂളില്‍ ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു.പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള ക്ളാസ്സുകള്‍ ഇവിടെയുണ്ട്.ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സയന്‍സ്,കോമേ‍‌‍‌ഴ്സ് എന്നീ രണ്ട് ബാച്ചുകളും സ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ളീഷ്,മലയാളം മീഡിയം ക്ളാസ്സുകളും ഉണ്ട്.ഹയര്‍സെക്കന്ററിയില്‍ അദ്ധ്യയനമാധ്യമം ഇംഗ്ളീഷാണ്. വിദ്യാര്‍ത്ഥി സമരങ്ങളില്ലാത്ത ഈ സ്കൂള്‍ ലഹരിവിമുക്തവും പരിസ്ഥിതി സൗഹ്രുദമുളവാക്കുന്നതുമാ​ണ്.തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലനവും സ്കൂളിന്റെമുഖമുദ്രയാണ്.ഒാരോവര്‍ഷവും മികവുറ്റ വിജയമാണ് എസ് എസ് എല്‍ സി,പ്ളസ് ടു പരീക്ഷകളില്‍ സ്കൂള്‍ കാ‍‍‍‍ഴ്ചവയ്ക്കുന്നത്.2011-14 അദ്ധ്യയന വര്‍ഷത്തില്‍ ചരിത്രത്തില്‍ ആദ്യമായി എസ് എസ് എല്‍ സി യ്ക്ക് 100% വിജയം നേടുകയുണ്ടായി.2014-15 അദ്ധ്യയന വര്‍ഷത്തിലും 100% വിജയം നേടാന്‍ സാധിച്ചു.

2015-16 ലെ സ്കൂള്‍ ഉപജില്ലാ കലോല്‍സവമുള്‍പ്പെടെ രണ്ട് പ്രാവശ്യം കലോല്‍സവ വേദിയാകുവാന്‍ മൈലച്ചല്‍ സ്കൂളിന് സാധിച്ചു. [[

 

[[

 

[[

 

]] [[ പ്രമാണം:44062 13.JPGലഘുചിത്രം

ഭൗതികസൗകര്യങ്ങള്‍

എല്‍പി,യു പി,എച്ച് എസ്,എച്ച് എസ് എസ് എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടര്‍ ലാബുകള്‍,സയന്‍സ് ലാബുകള്‍,വിലശാലമായകളിസ്ഥലം

പ്രമാണം:ചിത്രം
സ്കൗട്ട്&ഗൈഡ്
 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്. .ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്ററര്‍ ശ്രീ രാജന്‍.Y.S,ശ്രീമതി.റോസ്സ് മേരി.V.B എന്നിവരാണ്.കുട്ടികളെ രാഷ്ട്രപതി അവാര്‍ഡ്,രാജ്യ പുരസ്കാര്‍,,തൃതീയ സോപാന്‍,ദ്വിതീയ സോപാന്‍, പ്രഥമ സോപാന്‍,പ്രവേശ് തുടങ്ങിയ സ്ഥാനങ്ങള്‍ക്ക് പരിശീലിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേടിവരുന്നു.അതിനുപരിയായി വിദ്ധ്യാര്‍ത്ഥികളെ ഉത്തമ പൗരന്മാരായിവാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്.2008-2009 അദ്ധ്യയനവര്‍ഷത്തില്‍ ഭാരത് സ്കൗട്സ്&ഗൈഡ്സ് നടത്തിയ സ്കൂള്‍ സാനിറ്റേഷന്‍ പ്രമോഷന്‍ കോമ്പറ്റീഷന് ഹെഡ് മാസ്റ്റര്‍ ശ്രീ.വിന്‍സന്റ് പി ഫ്രാന്‍സിസ്,സ്കൗട്ട് മാസ്റ്റര്‍ശ്രീ.രാജന്‍ Y.S ,ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി.റോസ് മേരി വി.ബി എന്നിവര്‍ക്ക് പ്രശംസാപത്രം ലഭിച്ചു.

| സ്കൂള്‍ ചിത്രം=44062_2.JPG| 
 
 
 
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീമതി മായ ടീച്ചര്‍ ആണ്.ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു.കുട്ടികളുടെ സാഹിത്യ ഭാവനയെ വളര്‍ത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികള്‍ പ്രസ്തുത സാഹിത്യ ക്ളബ്ബില്‍ അംഗങ്ങളായി.ഒഴിവുവേളകളില്‍ ക്ളബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തില്‍ സ്കൂള്‍തല മത്സരം നടത്തി മികച്ച കുട്ടികളെ കണ്ടെത്തി.ഈ വര്‍ഷം എല്പി വിഭാഗത്തില്‍ നിന്നും കുട്ടികള്‍ അംഗങ്ങളായി എന്നതു ശ്രദ്ധേയമാണ്.എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല നടന്നു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'കട്ടികൂട്ടിയ എഴുത്ത്' സയന്‍സ് ക്ളബ്ബ്,മാത് സ് ക്ളബ്ബ്,സോഷ്യല്‍ സയന്‍സ് ക്ളബ്ബ്,ഐ.ടി.ക്ളബ്ബ്,പരിസ്ഥിതി ക്ളബ്ബ്, എന്നിവ വിവിധ അദ്ധ്യാപകരുടെ നേതൃത്വ ത്തില്‍ വളരെ കാര്യ ക്ഷമമായി നടന്നുവരുന്നു.ക്ളബ്ബ്കളുമായി ബന്ധപ്പെട്ട മേളകളിലും മറ്റു പ്രവര്‍ത്തനങ്ങളിലും മത്സരങ്ങളിലുംകുട്ടികളെ പങ്കെടുപ്പിക്കുകയുംസമ്മാനങ്ങള്‍ നേടുകയുംചെയ്തുവരുന്നു.

കൗണ്സലിംഗ്&കരിയര്‍ ഗൈഡന്‍സ്'ചെരിച്ചുള്ള എഴുത്ത്'  : കുട്ടികള്‍ക്കാവശ്യ മായ കൗണ്സലിംഗും കരിയര്‍ഗൈഡന്‍സും ഹയര്‍സെക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്രീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്. എന്‍.എസ്.എസ്  : എന്‍.എസ്. എസ്-ന്റെ ഒരു യൂണിറ്റ് ശ്രീമതി സുജറാണി.ടി ടീച്ചറുടെ നേത്രുത്വത്തില്‍ ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


രാജു(2014-16) ജോര്‍ജ് തോമസ്(2014) നളിനി(2013-14) ജോണ്‍സണ്‍(2012-13) പുഷ്പകുമാരി(2011-12) വിന്‍സന്റ് പി.ഫ്രന്‍സിസ് (2007-2009)

സുധ എം (2006-2007)
പ്രസന്ന കുമാരി പി (2005-2006)
പത്മിനി സി.ജെ (2004-2005)
സദാശിവന്‍നായര്‍.വി (2004)
വസന്ത റ്റി (2003-2004)
മേരിക്കുട്ടി സി.റ്റി (2002-2003)
ഹരിദാസ് കെ.ബി (2001-2002)
സോണ്‍സാഗരം ബി (1998-2001)
സുലോചന അമ്മ എന്‍ (1997-1998)
നിര്‍മ്മല എ.സി (1996-1997)

പ്രഭാവതി ആര്‍(1995-1996)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ .വിക്രമന്‍ നായര്‍    :നല്ല അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ്,സംസ്ഥാന അവാര്‍ഡ്എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

വഴികാട്ടി

{{#multimaps: 8.4589182,77.1487104| width=800px | zoom=16 }} Govt. HSS Mylachal

  • തിരുവനന്തപുരത്ത് നിന്ന് 20കിലോമീറ്റര്‍ ദൂരം, കാട്ടാക്കട, അവിടെ നിന്ന് ഏകദേശം 10കിലോമീറ്റര്‍ ദൂരം ഒറ്റശേഖരമംഗലം , അവിടെനിന്നും 2കിലോമീറ്റര്‍ദൂരം മൈലച്ചല്‍.