GMLP SCHOOL VAVAD
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് "വാവാട് ജി എം എല്‍ പി സ്കൂള്‍.
GMLP SCHOOL VAVAD | |
---|---|
വിലാസം | |
വാവാട് educational ജില്ല= താമരശ്ശേരി കോഴിക്കോട് ജില്ല | |
സ്ഥാപിതം | ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-01-2017 | 47438 |
ചരിത്രം
കോഴിക്കോട് ജില്ലയില്ലെ കൊടുവള്ളി മുനിസിപാലിറ്റിയില്‍ ദേശീയപാത യില്‍ നിന്നും 100 metre മാത്രം മാറി കൊടുവള്ളി ക്കും താമരശേരിക്കും മദ്ധ്യേ വാവാട് എന്ന സ്ഥലത്താണ് വാവാട് gmlp സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . നൂറോളം വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം കഴിഞ്ഞ വര്‍ഷം വരെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചു വന്നിരുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഫണ്ടുകള്‍ പലതും ലഭ്യമാക്കാന്‍ കഴിയാതിരുന്നത് ഈ സ്കൂളിന്റെ ഭൌതിക സൌകര്യങ്ങളുടെ വികസനത്തിന് വിലങ്ങു തടിയായി .സമീപത്തെ സര്‍കാര്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗ പ്പെടുത്തി വികസനത്തില്‍ വിപ്ലവം സൃഷ്ട്ടിച്ചപ്പോള്‍ നോക്കുകുത്തിയായി നില്‍ക്കാനായിരുന്നു ഈ വിദ്യാലയത്തിന്റെ വിധി . എന്നാല്‍ സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂള്‍ നിര്‍മ്മാണത്തിന് ആവശ്യമായ 25 സെന്റ് സ്ഥലം സൌജന്യ മായി നല്കാന് തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വോപ്നം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമമായി . നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി നിലവിലെ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് 100 മീറ്റെര്‍ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലയില്‍ സ്കൂള്‍ 2016 ഫെബ്രുവരിയില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു . ദേശിയ പാത യുടെ ഓരത്തായിരുന്നതിനാല്‍ അനുഭവപ്പെട്ട ശബ്ദ ശല്യ വും പോടീ ശല്യവും നീങ്ങി , പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിന് മുകളിലെ നിലവിലെ സ്കൂള്‍ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.
ഭൗതികസൗകര്യങ്ങള്
25 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികള്‍ മാത്രമേ നിലവില്‍ ഈ വിദ്ധ്യാലയത്തില്‍ ഉള്ളൂ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതല്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കാനും നിലം ടൈല്‍സ് വിരിക്കല്‍ , പ്ലാസ്റ്റെരിംഗ്, അടുക്കള,സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയവയൊക്കെ പൂര്‍ത്തിയാകാനും ഈ വര്‍ഷം തന്നെ ഫണ്ടുകള്‍ അനുവദിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കരാട്ടെ പരിശീലനം
- ദിനാചരണം
- പ്രകൃതി നടത്തം
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മാധവന്
കെ.
കെ.
ട
ടി.
പി.ക
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അഡ്വക്കേറ്റ് PK മൂസ (വക്കീല്‍ )
- Dr.P അബ്ദുള്ള
- ബാപ്പു വാവാട്
- അബ്ദു റഹ്മാന് കുട്ടി ഹാജി ഇരുമോത്ത്
- E സുലൈമാന്‍ മാസ്റ്റര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#11.3863223,75.9195506,16z/data=!4m5!3m4!1s0x3ba668136304480f:0x49c971eee4c0be9a!8m2!3d11.3857658!4d75.9180163?hl=en
</googlemap>
|
|
രഘു.പി, ഷാജു.പി, പാത്തുമ്മക്ക
ക്ളബുകൾ
ഇംഗ്ലീഷ് ക്ലബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
പരിസ്ഥിതി ക്ളബ്
പരിസ്ഥിതി ക്ളബ്ബിന്റെ നേത്രത്വത്തില്‍ വിദ്ധ്യാര്‍ത്തികളെയും കൊണ്ട് കാട്ടിലേക്ക് നടത്തിയ യാത്ര : "പ്രകൃതി നടത്തം 2016" ( To see Click at the links beow)
http://schoolwiki.in/images/8/8d/47438%282%29.jpg http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47438(3).jpg