ജി എൽ പി എസ് പുറ്റാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പുറ്റാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പുറ്റാട്. ഇവിടെ 26 ആൺ കുട്ടികളും 22 പെൺകുട്ടികളും അടക്കം ആകെ 48 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
അമ്പലവയൽ പഞ്ചായത്തിലെ പുറ്റാട് എന്ന പ്രദേശത്ത് 1955 ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ ഗുരുനാഥൻ പരേതനായ പി. ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു. 31 കുട്ടികളും പി.ഗോവിന്ദൻ മാസ്റ്ററുമായിരുന്നു വിദ്യാലയത്തിന്റെ മുതൽക്കൂട്ട്. 1955 ൽ ഓലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം 1961 ൽ പുതുക്കിപണിതെങ്കിലും കാര്യമായ മാറ്റം വരുത്താൻ സാധിച്ചില്ല. എന്നാൽ 1969 ൽ ഇന്നീക്കാണുന്ന രീതിയിലേക്ക് വിദ്യാലയത്തെ മാറ്റാൻ അന്നുണ്ടായിരുന്ന അധ്യാപകന് സാധിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിനെ സംബന്ധിച്ച ബൗദ്ധികസഹാചാര്യങ്ങൾ മെച്ചപ്പെട്ടതാണ്. അക്കാദമികപ്രവർത്തനങ്ങൾക്കായി 4 ക്ലാസ്സ്മുറികൾ , അക്കാദമികേതര പ്രവർത്തനങ്ങൾക്കായി 2 മുറികൾ,പ്രധാനാധ്യാപകനായി പ്രത്യേക ആഫീസ് എന്നിവയുണ്ട്. സ്കൂളിനോട് ചേർന്ന് കുട്ടികൾക്കായി വിശാലമായ കളിസ്ഥലമുണ്ട്.സ്കൂളിൽ ശുദ്ധമായ കുടിവെള്ളസൗകര്യവും വൈദ്യുതകണക്ഷനും ലഭ്യമാണ്.കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികൾക്കായി വൃത്തിയും സുരക്ഷിതവുമുള്ള ടോയ്‌ലെറ്റ് സ്വകാര്യമുണ്ട്. ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ വൃത്തിയുള്ള പാചകപുരയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ലബ്
- നേച്ചർ ക്ലബ്
നേട്ടങ്ങൾ
LSS പരീക്ഷകളിൽ വിജയം.കലാകായികമേളകളിൽ ഉയർന്ന വിജയം
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
മുൻ സാരഥികൾ
വഴികാട്ടി
- സുൽത്താൻ ബത്തേരിയിൽ നിന്നും അമ്പലവയൽ വരുക. അവിടെനിന്നും മഞ്ഞപ്പാറ, നെല്ലാറച്ചാൽ വഴി പുറ്റാട് എത്തിച്ചേരാം.
- അമ്പലവയലിൽ നിന്നും ഏതാണ്ട് 12 കി.മി അകലം.
{{#multimaps:11.583084402239113, 76.17635775461338|zoom=13}}