ഗവ. യു പി എസ് ബീമാപ്പള്ളി/എന്റെ ഗ്രാമം
ബീമാപള്ളി ദർഗ ശരീഫ്
പ്രകൃതി രമണീയമായ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പൂന്തുറ എന്ന സ്ഥലത്തിനടുത്താണ് ബീമാപള്ളി ദർഗ ശരീഫ് സ്ഥിതി ചെയ്യുന്നത്.
മതസൗഹാർദ്ദത്തിന്റെയും മാനവ ഐക്യത്തിന്റെയും പ്രതീകമാണ് ഇവിടം. അറബിക്കടലിനെ തഴുകി വരുന്ന ഇളം കാറ്റിനെ വരവേൽക്കുന്ന ഈ മസ്ജിദ് അശരണരുടെയും നിരാലംബരുടെയും ശരണകേന്ദ്രമാണ്.
ചരിത്രപ്രസിദ്ധമായ മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബീമാപള്ളി. സായ്യദുത്തനിസാ ബീമാ ബീവിയുടെയും പുത്രൻ ഷാഹിദ് മാഹീൻ
അബൂബക്കറുടെയും പുണ്യ ഖബറുകൾ ആണ് ബീമാപള്ളിക്ക് ജീവനും ഓജസ്സും നൽകുന്നത്.