Sghssv

30 നവംബർ 2009 ചേർന്നു
18:39, 2 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sghssv (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ഇടുക്കി ജില്ലയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്‍റെ തിലകക…)

ഇടുക്കി ജില്ലയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്‍റെ തിലകക്കുറിയായി നിലകൊള്ളുന്ന സെന്‍റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ കഴിഞ്ഞകാല ചരിത്രത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാല്‍.........

      1950 കളിലാണ് വാഴത്തോപ്പ് മേഖലയിലേയ്ക്ക് അളുകള്‍ കുടിയേറ്റം തുടങ്ങിയത്.  തൊടുപുഴ മൂവാറ്റുപുഴ മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളില്‍ ഇവിടെ വന്നവരില്‍ അധികവും.  ഉടുംമ്പന്നൂര്‍ കൈതപ്പാറ, കൊമ്പ്യാരി മണിയാറാന്‍കുടി വഴി ഏകദേശം 25 കിലോമീറ്റര്‍ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, തേങ്ങതുടങ്ങിയവയും എളിയില്‍ കൊച്ചുകുട്ടികളെയും കൊണ്ട് കാല്‍ നടയായി സഞ്ചരിച്ചാണ് ഇവിടെ എത്തിയിരുന്നത്.  പകല്‍ സമയം കാടു വെട്ടി തെളിച്ച് കൃഷി ചെയ്തും, രാത്രി കാലങ്ങളില്‍ കാട്ടു മൃഗങ്ങളില്‍നിന്നും രക്ഷനേടാനായി ഏറുമാടങ്ങളില്‍ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിന്‍റെ ചലനങ്ങളേറ്റുവാങ്ങി.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Sghssv&oldid=21794" എന്ന താളിൽനിന്ന് ശേഖരിച്ചത്