എ.എം.എൽ.പി.എസ്. കോട്ടൂർ
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപാലിറ്റിയിലെ കോട്ടൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
എ.എം.എൽ.പി.എസ്. കോട്ടൂർ | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | 18415 |
ചരിത്രം
ഒരു ഒത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജരായി 1941ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പകുതി ചുമരുള്ള ഒരു ഓലമേഞ്ഞ ചെറിയ കെട്ടിടമായിരുന്നു അന്ന്. ഈ പ്രദേശത്തെ ആളുകൾക് വിദ്യാഭ്യാസത്തിന് കോട്ടക്കലിനെ ആശ്രയിക്കേണ്ടതുകൊണ്ടുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് ആരും സ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് മദ്രസയും സ്കൂളും ചേർന്ന ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങാൻ തീരുമാനം എടുത്തത്. പിന്നീട് വർഷങ്ങൾക്ക് ശേഷം തട്ടാരത്തോടി പൊടുവണ്ണികാവ് മമ്മുഹാജി എന്നവർ ഈ സ്കൂൾ ഏറ്റെടുക്കുകയും ചുവരോട് കൂടിയ ഒരു കെട്ടിടം നിർമ്മിക്കുകയും ചെയതു.അന്ന് അധ്യാപകർ വീടുകളിൽ പോയി കുട്ടികളെ കൊണ്ടുവരേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് ശേഷം ഈ സ്ഥാപനം മുളഞ്ഞിപ്പുലാക്കൽ അബൂബക്കർ ഹാജിക്ക് കൈമാറുകയും പിന്നീട് അത് കറുത്തേടത്ത് ഇയ്യാച്ചക്കുട്ടിയുടെ അധികാരത്തിൽ വരുകയും ചയ്തു. അതിനുശേഷം 1986ൽ ഓരോ ക്ലാസ്സുകളും രണ്ട് ഡിവിഷനുകളായി ഉയർന്നു. അതോടെ രണ്ട് കെട്ടിടങ്ങൾ കൂടി പുതുതായി നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ മൂന്ന് ക്ലാസുകളുള്ള പ്രീ. കെ.ഇ.ആർ.കെട്ടിടമടക്കം മൂന്ന് കെട്ടിടങ്ങളാണുള്ളത്.ഇയ്യാച്ചക്കുട്ടിയുടെ മരണത്തിനു ശേഷം മകനായ കറുത്തേടത്ത് അബ്‌ദുൾ കരിം ഈ സ്ഥാപനം ഏറ്റെടുത്തു. ഭൗതികപരമായ ഒട്ടേറെ മാറ്റങ്ങൾ ഇക്കാലത്തു നടന്നു.2016ൽ സ്കൂളിലെ പുതിയ മാനേജരായി സ്ഥാനമേറ്റു. ഇപ്പോൾ മാറുന്ന മുഖച്ഛായക്കായി ഒരുങ്ങിനിൽക്കുകയാണ് ഈ വിദ്യാലയം.