LK BATCH 21-24 പ്രവർത്തനങ്ങൾ

21-24 ബാച്ച് അംഗങ്ങൾ
Exhibition
freedom fest

ആകെ 29 അംഗങ്ങളാണ് ബാച്ചിൽ ഉള്ളത്.July മാസം നടന്ന 23 -26 ബാച്ച് LK ക്യാമ്പിനുള്ള ഒരുക്കങ്ങൾ 21-24 ബാച്ച് ആണ് നടത്തിയത്. ഓഗസ്റ്റ് മാസം നടത്തിയ സ്വതന്ത്ര വിജ്‌ഞാനോൽസവത്തിൻ്റെ ഭാഗമായുള്ള പോസ്റ്റർ രചനാ മൽസരത്തിൽ പങ്കാളികളായി. സ്വതന്ത്ര വിജ്ഞാനോൽസവത്തിൻ്റെ ഭാഗമായി നടത്തിയ Exchibition ഈ ബാച്ചിൻ്റെ നേതൃത്വത്തിലാണ് നടത്തിയത്.  ഇതിനോടനുബന്ധിച്ചു നടത്തിയ Robotics പരിശീലനം 21-24 ബാച്ചുകാരാണ് നൽകിയത്.

ഒക്ടോബറിൽ വ്യക്തിഗത അസൈൻമെൻ്റുകൾ സമർപ്പിക്കുന്നതിൻ്റെ ഭാഗമായി  'ലഹരി ആപത്ത് എന്ന വിഷയത്തെ അധികരിച്ച് എല്ലാവരും പോസ്റ്റർ തയാറാക്കി. കൂടാതെ, ആമയും മുയലും എന്ന വിഷയത്തെ അധികരിച്ച് ആനിമേഷൻ തയാറാക്കി. മൊബൈൽ ആപ്പുകൾ നിർമ്മിക്കുകയും ചെയ്തു. ഗ്രൂ'പ്പ് അസൈൻമെൻ്റുകളായി സൈബർ സുരക്ഷ , റോബോട്ടിക്സ് ക്ലാസ് (എട്ടാം ക്ലാസ് കുട്ടികൾക്ക്) അഞ്ചിലെ കുട്ടികൾക്ക് ആനിമേഷൻ ക്ലാസുകളും നൽകി. BMI calculator എന്ന Mobile App നിർമ്മിച്ച് എല്ലാ അധ്യാപകരുടെയും കുറച്ച് രക്ഷിതാക്കളുടെയും Mobile ൽ ഇട്ടു കൊടുത്തു. ഇത് ഇവർക്കെല്ലാം വളരെ പ്രയോജനകരമായി. ലിറ്റിൽ കൈറ്റ്സ് ക്ലാസുകളിലൂടെ ലഭിച്ച അറിവുകൾ സ്കൂളിലെ മറ്റ് കുട്ടികൾക്കും നൽകാനായത് വലിയ നേട്ടമായി കരുതുന്നു.