വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്
പാലക്കാട് പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെണ്‍കുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേള്‍സ് ഹൈസ്ക്കൂള്.
വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട് | |
---|---|
വിലാസം | |
കൊല്ലങ്കോട് പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2009 | Ymghskollengode |
ചരിത്രം
1901 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലങ്കോട് രാജവംശമാണ് ധാത്രി വലിയതമ്പുരാട്ടിയുടെ പേരില്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1990 ല്‍ രാജവംശത്തില്‍ നിന്നും ആലത്തൂര്‍ സിദ്ധാശ്രമം ഈ വിദ്യാലയം ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു 20 കമ്പ്യൂട്ടര്‍ ഉള്ള ലാബ്, 200 പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടിമീഡിയാറൂം, സയന്‍സ് ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. സ്ക്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ആലത്തൂര്‍ സിദ്ധാശ്രമത്തിന് കീഴിലാണ് ഈ സ്ക്കൂള് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 4 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാമി ഗംഗാധരാനന്ദ യോഗിയാണ് ഇപ്പോഴത്തെ മാനേജര്‍. എ. അനസൂയയാണ് ഹെഡ്മിസ്ട്രസ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.