സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി.

13:20, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33013 (സംവാദം | സംഭാവനകൾ)


1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവര്‍ത്തനമാരംഭിച്ച സെന്‍റ് ആന്‍സ് ഹൈസ്ക്കൂള്‍ ചങ്ങനാശ്ശേരി നഗരത്തി ന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് .എഫ്. സി. സി സന്യാസിനിമാരാല്‍ 1913ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1937 ല്‍ മിഡില്‍ സ്ക്കൂളായും1968 ല്‍ ഹൈസ്കേകൂളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു.

സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി.
വിലാസം
ചങ്ങനാശ്ശേരി.

കോട്ടയം ജില്ല
സ്ഥാപിതം19 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201733013



ചരിത്രം

1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവര്‍ത്തനമാരംഭിച്ച സെന്‍റ് ആന്‍സ് ഹൈസ്ക്കൂള്‍ ചങ്ങനാശ്ശേരി നഗരത്തി ന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് .എഫ്. സി. സി സന്യാസിനിമാരാല്‍ 1913 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1937 ല്‍ മിഡില്‍ സ്ക്കൂളായും1968 ല്‍ ഹൈസ്കേകൂളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. 1971 മാര്‍ച്ചിലാണ് സെന്‍റ് ആന്‍സ് ഹൈസ്ക്കൂളിന്‍റെ പ്രഥമ ബാച്ച് എസ്. എസ് എല്‍.സി പരീക്ഷയ്ക്ക് ചേരുന്നത്. 40 ഡിവിഷനുകളിനായി 2000 ത്തോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനനികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു. ചങ്ങനാശ്ശേരി നഗരാര്‍ത്തിയില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടുന്ന സ്ക്കൂളിന് ചങ്ങനാശ്ശേരി ലയണ്‍സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ബഹുമതി പല വര്‍ഷങ്ങളിലും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേതി കോര്‍പ്പറേറ്റ് മാനേജ്മെന്‍റിലെ ബെസ്റ്റ് സ്ക്കൂള്‍, കോട്ടയം വിദ്യാഭ്യാസജില്ലയിലെ ബെസ്റ്റ് എയ്ഡഡ് സ്ക്കുള്‍ എന്നീ ബഹുമതികള്‍ സെന്‍റ് ആന്‍സിന് പലപ്പോഴും ലഭിച്ചിട്ടുണ്ട് വി. അല്‍ഫേന്‍സാമ്മയുടെ പാദസ്പര്‍ശനത്താള്‍ വളരെ ധന്യമാണ് ഈ സ്ക്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്ക്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 40 ക്സ്സ്സ് മുറികളും ഹയര്‍സെക്കന്‍ററിയ്ക്കായി 6 ക്ലാസ്സ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സൗകര്യപ്രദമായ ഒരു കന്‍പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശംപതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കലാകയിക പ്രവര്‍ത്തനങ്ങള്‍.
  • റെഡ്ക്രോസ്
  • സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് ഈ വിദ്യാലയത്തിന്‍റെ ഭരണം നിര്‍വ്വഹിക്കുന്നത്. ചങ്ങനാശ്ശേരി ക്ലാരമഠത്തിന്‍റെ (എഫ്. സി. സി. )സുപ്പീരിയറാണ് ഈ സ്ക്കൂളിന്‍റെ ലോക്കല്‍ മാനേജര്‍ . ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ സി. .പുഷ്പം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. സി. സെലസ്റ്റീന, ശ്രീമതി ഇന്ദിരാദേവി 1970 - 1984, ശ്രീമതി കൊച്ചുത്രേസ്യ പി.ജി. 1984-86, റവ. സി. ഫ്ളാവിയ 1986-88, റവ. സി. ഗ്രാസിയ 1988-92 റവ. സി.സൂസി മരിയ 1992-96, റവ. സി. ആനി ജോസഫ് 1996-2000 റവ. സി. ആലീസ് 2000- 2002 റവ. സി. ആന്‍സില്ല 2002-2009 റവ. സി.ആന്‍സിറ്റ 2009- 2010 റവ. സി. ആന്‍സില്ല 2010 - 2014 റവ സി. എത്സമ്മ ജോസഫ് 2014-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ആര്‍ച്ചുബിഷപ്പ് ജോര്‍ജ് കോച്ചേരി, റോസ് മേരി എബ്രാഹം ഐ. ഇ. എസ്,   ഇ. എസ്, ബിജിമോള്‍ 

വഴികാട്ടി