സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/എന്റെ ഗ്രാമം

21:36, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ) (' <big>'''ചേന്നാട്'''</big><big>വലിയ എഴുത്ത്</big> '''ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
              ചേന്നാട്വലിയ എഴുത്ത്
            കിഴക്കും പടിഞ്ഞാറുമുള്ള കുന്നുകള്‍ക്കും തെക്ക്

മാളികമുടിക്കും വടക്ക് മണിയംകുളത്തിനുമിടയ്ക്കുള്ള 1090 ഏക്കര്‍ 23 സെന്റ് സ്ഥലമാണ് ചെന്നാട് എന്നറിയപ്പെടുന്നത്. ഈ പ്രദേശം ദേവസ്വം വകയായിരുന്നു. ആദ്യ കുടിയേറ്റക്കാരായ പനച്ചയില്‍പണിക്കര്‍ കുടുംബം ഏകദേശം 1000 വര്‍ഷം മുമ്പാണ് ഇവിടെയെത്തിയത്. അവര്‍ക്കൊപ്പം വന്നവരാണ് മുളംകുന്നത്ത്, ചക്കുങ്കല്‍, പുരുഷമണിക്കത്ത് തുടങ്ങിയ നായര്‍ കുടുംബങ്ങള്‍. പനതച്ചിയില്‍ കുടുംബത്തിന് രാജാവ് കരമൊഴിവായി ധാരാളം സ്ഥലം നല്‍കുകയും പണിക്കര്‍ സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്തു. ഈ കുടുംബത്തിന്റെ ശാഖകളാണ് വടക്കേവീട്ടില്‍, കണ്ടത്താനിക്കല്‍ തുടങ്ങിയവ. ഇവര്‍ക്കുശേഷമാണ് വരകപിള്ളിക്കാരും അവരുടെ ബന്ധുക്കളായ പുതുപ്പള്ളിക്കാരും ഇവിടെയെത്തിയത്. വരകപ്പിള്ളിക്കാര്‍ക്കുമാത്രം 950 ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. ഇവരില്‍ നിന്നാണ് ഈ പ്രദേശത്തെ ഭൂരിപക്ഷം കര്‍ഷകരും ഭൂമി പാട്ടം-കിളച്ചുപാതി വ്യവസ്ഥയില്‍ സ്വന്തമാക്കിയത്. ചേന്നാട്ടെ ആദ്യ കുടിയേറ്റക്കാര്‍ നീണ്ടുക്കുന്നേല്‍, തൈലംമാനാല്‍, വെള്ളിയാംകുളം, വയലില്‍, ആറ്റുചാലില്‍, അരിമറ്റം, പോര്‍ക്കാട്ടില്‍, കളത്തൂര്‍, കാപ്പിലിപ്പറമ്പില്‍, വെള്ളമുണ്ടയില്‍ എന്നീ കുടുംബക്കാരായിരുന്നു.