ജി.എം.എൽ.പി.എസ്. പന്തലൂർ/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മത്സരങ്ങൾ,വിജയങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രത്യേക ശ്രദ്ധ കൊടുക്കാൻ എല്ലാ വർഷവും ശ്രമിക്കുന്നു. സ്കൂൾതലത്തിൽ കല, കായിക, പ്രവർത്തി പരിചയ ശാസ്ത്രമേളകൾ, എന്നിവ വിപുലമായി നടത്തി വരുന്നു.അതിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി പഞ്ചായത്ത് സബ്ജില്ലാതലങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യാറുണ്ട്. . 2023-2024 അധ്യയന വർഷത്തിൽ സബ്ജില്ലാ ശാസ്ത്രമേളയിൽ ആനക്കയം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ സ്കൂൾ എന്ന നേട്ടവും ജിഎംഎൽപി സ്കൂൾ പന്തല്ലൂരിന് ലഭിച്ചു.