എ.യു.പി.എസ് എടക്കാപറമ്പ/ചരിത്രം

14:27, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aupsedakkaparamba (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

എ.യു.പി.സ്കൂൾ.എടക്കാപറമ്പകണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 15-ാം വാർ‍ഡിൽ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റ ഓരത്ത് പ്രവർത്തിച്ചു വരുന്ന സ്കുൾ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുൾ പ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എൽ പി സ്കൂൾ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാം ,തരത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ പ്രബുദ്ധനും സാമൂഹ്യ തൽപരനു മായിരുന്ന ശ്രീ ,അരീക്കൻ മമ്മുട്ടി ഹാജി സാഹിബ് 1976 ൽ സ്ഥാപിച്ചതാണ് ഈ പാഠ ശാല. സ്കൂൾ നിലവിൽ വന്നതിന് ഈ പ്രദേശത്തിന്റ ചങ്കിടിപ്പറിയുന്ന അന്നത്തെ വിദ്യഭ്യാസ മന്ത്രി ശ്രീ, ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റ താൽപര്യവും പ്രോത്സാഹനവും എടുത്തു പറയേണ്ടതാണ്. വാളക്കുട, ചെറേക്കാട്, വട്ടപ്പൊന്ത, തീണ്ടേക്കാട്, എരണിപ്പടി, ബദരിയ്യ നഗർ, ഇ.കെ പടി, എടക്കാപറമ്പ, മേമാട്ടു പാറ എന്നീ പ്രദേശങ്ങളിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക ഉന്നമനത്തിനു നാന്ദിയായ കലാലയം പടുത്തുയർത്തുന്നതിൽ ശ്രീ.കോയിസ്സൻ ഖാദർ, വേലായുധൻ കുട്ടി നായർ എന്നിവരുടെ ഇച്ചാശക്തിയും, കർമ്മോത്സുകതയും ശ്ശാഘനീയമാണ്. സമൂഹത്തിന്റ ഉന്നത തുറകളിൽ സേവന മനുഷ്ടിക്കുന്ന ധാരാളം മഹത് വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ തനതായ പങ്കു വഹിച്ചു പോരുന്ന ഈ സ്കൂളിന്റ സ്ഥാപക മാനേജർ ആയിരുന്ന ശ്രീ.അരീക്കൻ മമ്മുട്ടി ഹാജി സാഹിബിന്റ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റ മകനായ ശ്രീ മൊയ്തീൻ കുട്ടി സാഹിബും, അദ്ദേഹത്തിന്റ അകാല മരണത്തെ തുടർന്ന് 2001 മുതൽ ഇപ്പോഴത്തെ മാനേജർ ശ്രീ.അരീക്കൻ ചെറിയ മുഹമ്മദ് എന്ന കുഞ്ഞുവാണ് സ്ഥാപനത്തിന്റ മേൽ നോട്ടം വഹിക്കുന്നത്. പാഠ്യ, പാഠ്യേതര, കലാ, കായിക രംഗങ്ങളിൽ ഉപജില്ലയിൽ തന്നെ താര പരിവേശമുള്ള സ്കൂളുകളുടെ കൂട്ടത്തിൽ ഗണനീയമായ സ്ഥാനത്തു വിരാചിക്കുന്ന ഈ കലാലയത്തിന്റ അമരത്തു നേത്ര പാഠവവും, അക്കാദമീയ പ്രാഗത്ഭ്യവും തെളിയിച്ച വ്യക്തിത്വങ്ങൾ സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രഥമ പ്രധാനാധ്യാപകൻ കൊല്ലം കുണ്ടറ സ്വദേശി എം.അസീസ് മാസ്റ്റർ ആയിരുന്നു. തുടർന്ന് ഫറോക്ക് ഉപജില്ലയിൽ നിന്നും വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ശ്രീ.അരീക്കൻ മൂസ്സമാസ്റ്റർ, കോഹിനൂർ സ്വദേശി ശ്രീ അസൈനാർ മാസ്റ്റർ, വി.പി.വത്സല ടീച്ചർ, കൊല്ലം കൊട്ടാരക്കര സ്വദേശിയും ഉപജില്ലയിൽ അറിയപ്പെട്ടിരുന്ന സ്കൗട്ട് മാസ്റ്ററും ആയിരുന്ന ആർ.പ്രഭാകരൻ പിള്ള, രാമനാട്ടുകര വൈദ്യാരങ്ങാടി സ്വദേശിനി കെ.ശ്യാമളാദേവി ടീച്ചർ, പളളിക്കൽ ബസാർ കാവുംപടി സ്വദശിനി ജി.അംബിക ടീച്ചർ, കുന്നുംപുറം എടക്കാപറമ്പ സ്വദേശിനി ടി.കെ ലൈല ടീച്ചർ, കൊല്ലം കൊട്ടാരക്കര സ്വദേശി ശ്രീ തുളസീധരൻ മാസ്റ്റർ, 2023 മുതൽ പ്രസ്തുത സ്ഥാനം അലങ്കരിച്ചു വരുന്നത് എൻ. സ്വപ്ന ടീച്ചറാണ്.