പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍* റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മാത്ത്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഐ.ടി, ട്രാഫിക്ക് എന്നീ ക്ലബ്ബുകളിലെ പ്രവര്‍ത്തനം.

മാനേജ്മെന്റ്

ശ്രീ.റഹ്മത്തുളള സഖാഫി എളമരം ആണ് ഇപ്പോഴത്തെ പ്രസിഡൻ്റ് .മുഹമ്മദ് മൗലവി ആണ് ഇപ്പോഴത്തെ മാനേജര്‍.ബഷീര്‍ മാസ്റ്റര്‍ വാഴക്കാട് ആണ് സെക്റട്ടറി.അക്കാദമിക് ചെയർമാൻ-Prof.AK. അബ്ദുൾ ഗഫൂർ (PROFESSOR OF ARTS & SCIENCE COLLEGE MEENJANTHA)

==

മുന്‍ സാരഥികള്‍

== പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്. അബ്ദുൾ ഗഫൂർ എ൦ സി ,ലിജി , സബിദ ഒ എ൦ ,മുനീർ , യൂസുഫ് , അനു കുമാർ,ജാബിർ,ജാഫർ തുടങ്ങി ധാരാളം അധ്യാപകർ മുൻ തലമുറയിൽ വലിയ അളവിൽ സ്വാധീനം ചെലുത്തിയവരാണ്. അബ്ദുൾ ഗഫൂർ മാസ്റ്റ൪,സമദ് മാസ്റ്റ൪,സുബൈർ മാസ്റ്റ൪,ന൱ഷാദ് മാസ്റ്റ൪ എന്നിവർ വിവിധ കാലങ്ങളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്. സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1997 - 2007 അബ്ദുൾ ഗഫൂർ മാസ്റ്റ൪
2007- 2009 സമദ് മാസ്റ്റ൪
2009 - 2010 സുബൈർ മാസ്റ്റ൪
2010 - 2011 ന൱ഷാദ് മാസ്റ്റ൪

പുതിയ കാലം

ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ചുരുങ്ങിയ ഡിവിഷനുകൾ തുടക്കത്തിൽ ഉണ്ടായിരുന്നത്.ഇന്ന് 45-ൽ അധികം ഡിവിഷനുകളും 1000-ത്തിലധികം കുട്ടികളുമായി പടർന്നു പന്തലിച്ചു നിൽക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, മാലിന്യ സംസ്കരണ൦ കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

4.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മുന്ന്‍നിലയില്‍ഉള്ളകെട്ടിടത്തില്‍ 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 15 കമ്പ്യൂട്ടറുകളുണ്ട്.

മികവുകള്‍

സ്കൂളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. ഇംഗ്ലീഷ് /മികവുകള്‍
  3. പരിസരപഠനം/മികവുകള്‍
  4. ഗണിതശാസ്ത്രം/മികവുകള്‍
  5. പ്രവൃത്തിപരിചയം/മികവുകള്‍
  6. കലാകായികം/മികവുകള്‍
  7. വിദ്യാരംഗംകലാസാഹിത്യവേദി
  8. കോർണർ പി.ടി.എ
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂള്‍ പി.ടി.എ
  11. ചിത്രശാല
"https://schoolwiki.in/index.php?title=Jalaliya_HS_Edavannappara&oldid=211807" എന്ന താളിൽനിന്ന് ശേഖരിച്ചത്