പാഠ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ നൽകുന്നു . വായനകാർഡുകൾ നല്കി വായനെ പ്രോത്സാഹിപ്പിക്കുന്നു. ഫ്ളാഷ് കാർഡുകൾ നൽകി എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ചിത്ര വായനയ്ക്കു ചിത്രപുസ്തകങ്ങൾ നൽകുന്നു. നോട്ട് പകർത്തി എഴുതാൻ പരിശീലനം കൊടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഭിന്നശേഷി കുട്ടികൾക്ക് പ്രതേക പരിശീലനം നൽകി വരുന്നു.
ഭിന്നശേഷി സൗഹൃദ വിദ്യാലയ പ്രവർത്തനങ്ങൾ
ഉൾചേർന്ന വിദ്യാഭ്യസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും സ്കൂളിൽ ചേർത്ത് അവർക്കു ആവശ്യമായ പിന്തുണയും നൽകിവരുന്നു. പരീക്ഷകളിൽ സ്ക്രൈബ് ,ഇന്റെർപ്രെട്ടർ സഹായവും നൽകുന്നു. സ്കൂളുകളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സേവനവും ഉണ്ട് . ഇവിടെ ബി ആർ സി യിൽ നിന്നും നിയമിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ ജി കെ യാണ് നിലവിൽ ഉള്ളത്. വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.
യൂണിഫോം
ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന യൂണിഫോമിനു പുറമെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പി റ്റി എ യുടെയും മാനേജ്‍മെന്റിന്റെയും ജീവനക്കാരുടെയും സഹകരണത്തോടെ സൗജന്യമായി യൂണിഫോം നൽകി വരുന്നു .