പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/ചരിത്രം

15:48, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി/ചരിത്രം എന്ന താൾ പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1979 ജൂൺ 6 ന് 78 വിദ്യാർത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവർത്ത നമാരംഭിച്ചു. 1979 ൽ അ‍ഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുർശ്ശി മേൽമുറി മദ്രസയിലാണ് പ്രവർത്തിച്ചിരുന്നത്. ശ്രീ . കെ. വി. അമീൻ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ. 1980 ൽ മേൽമുറി മദ്രസയിൽ നിന്നും ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രവർത്തനമാരംഭിച്ചു. 1981-82ൽ 5,6,7 ക്ലാസു കളോടെ പൂർണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷൻ ട്രസ്റ്റ് (IMT), 1982 ൽ കെ.വി. മരക്കാരുകുട്ടി ഹാജിയിൽ നിന്നും സ്കൂൾ ഏറ്റെടുക്കുകയുണ്ടായി. ആദ്യം AK അബ്ദുൽ ഖാദർ മൗലവിയും പിന്നീട് KM അബാദുൽ അഹദ് തങ്ങളും മാനേജർമാരായി.