ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024

14:58, 17 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (' പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു. ഫെബ്രുവരി 18-ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു. ഫെബ്രുവരി 18-ന് വൈകിട്ട് 03.30-ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തും. ചടങ്ങിൽ ലിറ്റിൽകൈറ്റ്സ് എ.ഐ.-റോബോട്ടിക് പരിശീലന ആക്ടിവിറ്റി ബുക്ക് പ്രകാശനവും മന്ത്രി നിർവഹിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ.എ.എസ്., എസ്.എസ്.കെ. ഡയറക്ടർ സുപ്രിയ എ.ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ആർ.കെ. ജയപ്രകാശ് തുടങ്ങിയവർ സംബന്ധിക്കും. അനിമേഷൻ, റോബോട്ടിക്സ്, ഐ.ഒ.ടി. മേഖലകളുമായി ബന്ധപ്പെട്ട് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾ കാണാനും അവസരമുണ്ടാകും.