ഗവ. യു.പി.എസ്. കിഴുവിലം/പ്രവർത്തനങ്ങൾ/2023-24

14:54, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS KIZHUVILAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

പ്രവേശനോത്സവത്തോടൊപ്പം സ്റ്റാർസ്  പദ്ധതിയുടെ ഉത്ഘാടനവും പ്രൗഡ ഗംഭീരമായി ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി അഡ്വ : ശൈലജ ബീഗം നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ജയശ്രീ,കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്, ബ്ലോക്ക്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കവിത സന്തോഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി വിനീത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺ ശ്രീമതി സുലഭ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഗോപകുമാർ,വാർഡ് മെമ്പർ ശ്രീ അനീഷ്, പദ്ധതി വിശദീകരണം ശ്രീ ബിനു (BPO ഇൻ ചാർജ് ) AEO ശ്രീ വിജയകുമാരൻ നമ്പൂതിരി, SMC ചെയർ പേഴ്സൺ ശ്രീമതി സാഫിറ ബീവി, PTA പ്രസിഡന്റ്‌ ശ്രീമതി ശാന്തി എന്നിവർ പങ്കെടുത്തു. ഇതിനായി സ്കൂളും പരിസരവും കൊടിതോരണങ്ങൾ  കൊണ്ട് അലങ്കരിച്ചിരുന്നു. അക്ഷര ദീപം, അക്ഷര വൃക്ഷം എന്നിവ വളരെ ശ്രദ്ധേയമായിരുന്നു.


പരിസ്ഥിതി ദിനം

June 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു . HM ഷീബ ടീച്ചർ,പരിസ്ഥിതി ദിന ക്ലബ് കൺവീനർ, പഞ്ചായത്ത് പ്രതിനിധികൾ PTA പ്രസിഡന്റ്, വാർഡ് മെമ്പർ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ട് പസ്ഥിതി ദിനം ഉത്ഘാടനം ചെയ്തു.ക്ലാസ് തലത്തിൽ പരിസ്ഥിതി ദിനക്വിസ്, സ്കൂൾ തലത്തിൽ പരിസ്ഥിതി ദിന ക്വിസ് തുടങ്ങിയവ നടത്തി വിജയികൾക്ക് സമ്മാനം നൽകി. എല്ലാ കുട്ടികൾക്കും വൃക്ഷതൈകൾ വിതരണം ചെയ്തു. പോസ്റ്റർ രചന മത്സരവും പ്രദർശനവും അനുബന്ധമായി നടത്തി