ഹോളി ഫാമിലി യു.പി.എസ്. ഇഞ്ചിയാനി/ചരിത്രം

14:26, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Denil (സംവാദം | സംഭാവനകൾ) (History)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രതികൂല സാഹചര്യങ്ങളോട് നിരന്തരം പടപൊരുതി ജീവസന്ധാരണത്തിന് അടിത്തറ പാകാൻ ശ്രമിച്ച ഇഞ്ചിയാനിയിലെ ആദ്യ തലമുറ ഭാവിതലമുറകൾക്ക് അക്ഷരവെളിച്ചം പകരാൻ കൊളുത്തിവച്ച ദീപമാണ് ഇഞ്ചിയാനി ഹോളി ഫാമിലി യു. പി. സ്കൂൾ. 1936 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ. ഐ. തോമസും ആദ്യ മാനേജർ ശ്രീ. ചെറിയാൻ മാത്യു കുടക്കച്ചിറയും ആയിരുന്നു.

1940-ൽ മാനേജർ സ്ഥാനം ഇഞ്ചിയാനി പള്ളി വികാരി ആയിരുന്ന റവ. ഫാ. തോമസ് പാറേലിനെ ഏൽപ്പിച്ചു.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലായിരുന്ന ഈ സ്കൂൾ 88 വർഷം പിന്നീടുമ്പോഴും കുട്ടികളുടെ സ്വഭാവരൂപവൽകരണം, മികച്ച പഠനം, മെച്ചപ്പെട്ട പാഠ്യേതരപ്രവർത്തനങ്ങൾ എന്നീ ലക്ഷ്യങ്ങളിലൂടെ മുന്നേറുകയാണ്. കാലാകാലങ്ങളിൽ പ്രഥമാധ്യാപകരും അധ്യാപകരുമായിരുന്ന ഗുരുശ്രേഷ്ഠരുടെ സേവനം മികച്ച പ്രതിഭകളെ വാർത്തെടുക്കുന്നതിനു സഹായിച്ചിട്ടുണ്ട്.