സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/വിദ്യാരംഗം
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കുക കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി പ്രവർത്തിക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി വിവിധ ദിനാചരണങ്ങൾ ,അതിന്റെ പ്രാധാന്യം മനസിലാക്കുന്നതിനുവേണ്ടി പ്രമുഖ വ്യക്തികളുടെ പ്രഭാഷണം നടത്തുക സെമിനാറുകൾ ,ശില്പശാലകൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ്കൊണ്ടിരിക്കുകയാണ്
ഈ അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം കോമഡി ഉത്സവം ഫെയി ഫാ ജിതിൻ വയലുങ്കൽ നിർവഹിച്ചു ഹെഡ്മാസ്റ്റർ എബി കുരിയാക്കോസ് സാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ ജോസ് നെടുങ്ങാട്ടു ആശംസകൾ നേർന്നു തുടർന്ന് കുട്ടികളുടെ കലാപരിപാടികളോടുകൂടി ചടങ്ങു അവസാനിച്ചു കേരളപ്പിറവി ദിനാഘോഷം മലയാളഭാഷാ ദിനാഘോഷം എന്നിവയെല്ലാം വിപുലമായി നടത്തി .കുട്ടികളിൽ നല്ല മൂല്യങ്ങളും മാനുഷത്വവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിനു മാത്രമാണ് വിദ്യാരംഗം കലാസാഹിത്യവേദി ഊന്നൽ നൽകുന്നത് .