ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠനപ്രവർത്തനം 2023-24

JUNE 1 , 2023

പ്രവേശനോത്സവം

കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് വരവേറ്റത് .സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പുതിയ പഠനാന്തരീക്ഷത്തിലേയ്ക്ക് വരവേറ്റു.പ്രധാനാധ്യാപിക കാർത്തികടി.പി ,പി.ടി.എ. പ്രസിഡൻറ് ശശിധരൻ സർ, പ്രിൻസിപ്പൽ ശ്രീ ശങ്കരനാരായണൻ സർഎന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.JUNE 5, 2023

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഉമാ തോമസ് ,ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് സർ, പിടിഎ പ്രസിഡണ്ട് ശ്രീ ശശിധരൻ സർ, പ്രിൻസിപ്പൽ ശ്രീ ശങ്കരനാരായണൻ സർ ,ഹെഡ്മിസ്ട്രസ് ശ്രീമതി കാർത്തിക ടിപി എന്നിവർ പങ്കെടുത്തു. ജൂൺ 5 ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.നാച്വറൽ സയൻസ് അധ്യപിക ശ്രീമതി അനുപമ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംനടത്തി ,സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു.പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കാൻ ഇത്തരത്തിലുള്ള ദിനാചരണങ്ങളിലൂടെ സാധിക്കുന്നു.

ജൂൺ 19 വായന വാരം

ഗ്രന്ധശാല പ്രസ്ഥാനത്തിന്റെ  ഉപജ്ഞാതാവും പ്രശസ്ത എഴുത്തുകാരനുമായ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനവാരാചരണം സമുചിതമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരനോടൊത്തുള്ള വായന അനുഭവം പങ്ക്‌വെക്കൽ കുട്ടികൾക്ക് വേറിട്ട അറിവേകി. വായന വാരത്തോടനുബന്ധിച്ച് വിവിധ ഭാഷയിലുള്ള വാർത്ത വായനാ മത്സരം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി. വായനാ വാരത്തോടനുബന്ധിച്ച് high school തുടങ്ങിയ ശ്രദ്ധേയമായ പരിപാടിയായിരുന്നു പഞ്ച ഭാഷ അസംബ്ലി. ഭാഷാ അധ്യാപകരായ ശ്രീമതി suni ടീച്ചർ, ശ്രീമതി Sreelekshmi ടീച്ചർ , Sheejaടീച്ചർ, Sugathaടീച്ചർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ classroom ലൈബ്രറി സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു.


JUNE 5, 2023

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഉമാ തോമസ് ,ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് സർ, പിടിഎ പ്രസിഡണ്ട് ശ്രീ ശശിധരൻ സർ, പ്രിൻസിപ്പൽ ശ്രീ ശങ്കരനാരായണൻ സർ ,ഹെഡ്മിസ്ട്രസ് ശ്രീമതി കാർത്തിക ടിപി എന്നിവർ പങ്കെടുത്തു. ജൂൺ 5 ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.നാച്വറൽ സയൻസ് അധ്യപിക ശ്രീമതി അനുപമ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംനടത്തി ,സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു.പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കാൻ ഇത്തരത്തിലുള്ള ദിനാചരണങ്ങളിലൂടെ സാധിക്കുന്നു.


ജൂൺ 19 വായന വാരം

ഗ്രന്ധശാല പ്രസ്ഥാനത്തിന്റെ  ഉപജ്ഞാതാവും പ്രശസ്ത എഴുത്തുകാരനുമായ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനവാരാചരണം സമുചിതമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരനോടൊത്തുള്ള വായന അനുഭവം പങ്ക്‌വെക്കൽ കുട്ടികൾക്ക് വേറിട്ട അറിവേകി. വായന വാരത്തോടനുബന്ധിച്ച് വിവിധ ഭാഷയിലുള്ള വാർത്ത വായനാ മത്സരം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി. വായനാ വാരത്തോടനുബന്ധിച്ച് high school തുടങ്ങിയ ശ്രദ്ധേയമായ പരിപാടിയായിരുന്നു പഞ്ച ഭാഷ അസംബ്ലി. ഭാഷാ അധ്യാപകരായ ശ്രീമതി suni ടീച്ചർ, ശ്രീമതി Sreelekshmi ടീച്ചർ , Sheejaടീച്ചർ, Sugathaടീച്ചർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ classroom ലൈബ്രറി സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു.


INTERNATIONAL DAY FOR GIRLS

റോട്ടറി ക്ലബ് കൊച്ചി യുണൈറ്റഡ് ൻറെ ആഭിമുഖ്യത്തിൽ ഇൻറർനാഷണൽ ഡേ ഫോർ ഗേൾസ് ഡേയോട് അനുബന്ധിച്ച് മെന്റൽ ഹെൽത്ത് അവയർനസ്ക്ലാസ്പ്രശസ്ത സൈക്കോളജിസ്റ്റും ഫൗണ്ടർ ആൻഡ് ചീഫ് മെൻഡർ ഓഫ് മൈൻഡ് മോജോയുമായ സജിത റഷീദ് മാനസികാരോഗ്യ അവബോധ ക്ലാസ്സ് നടത്തി ഇടപ്പള്ളി ഗഗവൺമെൻറ്ഹയർസെക്കൻഡറിസ്കൂൾ

സ്കൂൾ ഹെഡ്മിസ്ട്രസ് ആയ കാർത്തിക മാഡം അനുപമ പുരുഷോത്തമൻ, ശ്രീലക്ഷ്മി റഹ്മാ ബീഗം എന്നീ അധ്യാപകരും പങ്കെടുത്തു.


FREEDOM FEST


2024ലെ ഫ്രീഡം ഫെസ്റ്റ് ഏപ്രിൽ 5 മുതൽ 12 വരെ ഇടപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സ് വളരെ ആക്റ്റീവ് ആയി ഇതിൽ പങ്കെടുക്കുകയും ഇതൊരു വൻ വിജയമാക്കി തീർക്കുകയും ചെയ്തു. ഉപയോഗശൂന്യമായ രണ്ട് സി പി യു കൾ ചെയ്യുകയും അതിൽ പ്രവർത്തിക്കുന്ന പാർട്സ് എടുത്തിട്ട് കുട്ടികൾ തന്നെ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുകയും ചെയ്തു. ലിറ്റിൽ കൈ സ്റ്റുഡൻസ് ഹാർഡ്‌വെയർ ക്ലാസ്സുകളും സൈബർ സെക്യൂരിറ്റി ക്ലാസുകളും വളരെയധികം വിജ്ഞാനപ്രദവും ശാസ്ത്രബോധം വളർത്തുന്നതും ആയിരുന്നു മറ്റു കുട്ടികളുടെയും മുന്നിൽവച്ച് തന്നെ റോബോട്ടിക്സ് എൽഇഡി ലൈറ്റുകളും റോബോളും ഹെന്നും പ്രവർത്തിപ്പിച്ച് വിസ്മയം സൃഷ്ടിക്കുകയുണ്ടായി ഇതിനോടനുബന്ധിച്ച് പ്രശസ്ത ഫോട്ടോഗ്രാഫറായ ദീപ അലക്സ് ഫോട്ടോഗ്രാഫിയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുക്കുകയുണ്ടായി


SPEAK UP

റോട്ടറി ക്ലബ് ഓഫ് കൊച്ചി യുണൈറ്റഡ് ആഭിമുഖ്യത്തിൽ  SPEAK UP  എന്ന കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് പ്രോഗ്രാം വളരെയധികം കുട്ടികൾക്ക് പ്രയോജനപ്പെട്ടു യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ പ്രൊഫസറായ പ്രൊഫസർ ജോണും സംഘവും കുട്ടികൾക്ക് കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് ബാലപാഠങ്ങൾ   പകർന്നു നൽകി.


സ്വാതന്ത്ര്യ ദിനം

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസമായി എല്ലാ വർഷവും ഓഗസ്റ്റ് 15 ആഘോഷിക്കപ്പെടുന്നു. രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ചെങ്കോട്ടയിൽ ഇന്ത്യൻ പതാക അണിയിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും നിധി പോലെ കാത്തു സൂക്ഷിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും.'വർഷങ്ങൾക്ക് മുൻപ് വിധിയുമായ് നാമൊരു കരാറിലേർപ്പെട്ടിരുന്നു. അത് നിറവേറ്റാനുളള സമയം എത്തിയിരിക്കുന്നു. ഈ അർധരാത്രിയിൽ, ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്'76-ാം സ്വാതന്ത്ര ദിനത്തേടനുബന്ധിച്ച് പ്രിൻസിപ്പൽ ശങ്കരനാരായണൻ സാർ ഹെഡ്മിസ്ട്രസ് ശ്രീമതി കാർത്തിക ടി പി എന്നിവർ പതാക ഉയർത്തി ക്കൊണ്ട് ഈ വർഷത്തെ സ്വാതന്ത്ര ദിനത്തിന് തുടക്കം കുറിച്ച് . എസ് പി സി   കേഡറ്റുകളുടെ പരേഡ് നടക്കുകയും സർക്കിൾ ഇൻസ്പെക്ടർ സാർ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് സ്വതന്ത്ര ദിന ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, എന്നിവ നടന്നു.

പൂവേ..പൊലി..... പൂവേ.....പൊലി........

വ്യത്യസ്ത പുലർത്തുന്ന വിവിധ പരിപാടികളോടെ ഓണക്കാലം വരവേറ്റു. വീടുകളിൽ സദ്യവട്ടം ഒരുക്കി കൊണ്ടും, ഓണപ്പാട്ടുകൾ പാടി കൊണ്ടും പൂക്കളം തീർത്തു കൊണ്ടും ഓണാഘോഷം ഗംഭീരമാക്കി. കേരള മങ്ക, കേരള ശ്രീമാൻ എന്നിവരെ തെരഞ്ഞെടുത്തു. പരിപാടികൾക്ക് രിൻസിപ്പൽ ശങ്കരനാരായണൻ സാർ ഹെഡ്മിസ്ട്രസ് ശ്രീമതി കാർത്തിക ടി പി പിടിഎ ഭാരവാഹികൾ എന്നിവർ  നേതൃത്വം കൊടുത്തു. ഹൈസ്കൂൾ അധ്യാപകരുടെ തിരുവാതിര എല്ലാവരിലും  സന്തോഷം ഉളവാക്കി. കുട്ടികളുടെ തിരുവാതിര , സിനിമാറ്റിക് ഡാൻസ്  കാർത്തിക ടീച്ചറിന്റെ ഓണപ്പാട്ട് മാവേലിയെ വരവേൽക്കൽ എന്നിവ സംഘടിപ്പിക്കുകയുണ്ടായി എല്ലാ കുട്ടികൾക്കും സദ്യയും പായസവും നൽകി നല്ല ഒരു ഓണക്കാലം മാനിക്കേണ്ട സമ്മാനിക്കുകയുണ്ടായി മാവേലിമന്നനെ വരവേൽക്കുന്ന ഈ ഓണക്കാലം കാലം ഗംഭീരമാക്കി.


അധ്യാപക ദിനം

കുട്ടി മാഷും കുട്ടികളും'. സെപ്തംബർ 5 അധ്യാപക ദിനം വിപുലമായി തന്നെ സ്കൂളിൽ നടന്നു ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടന്ന അധ്യാപക ദിന ആഘോഷങ്ങൾക്കു പ്രിൻസിപ്പൽ ശങ്കരനാരായണൻ സാർ നേതൃത്വം നൽകി. അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു.അധ്യാപക ദിനത്തിൽ  വിദ്യാലയത്തിൽ നിന്നും പടിയിറങ്ങിയ പൂർവ്വ അധ്യാപകരുടെ സംഗമം നടന്നു. വർഷങ്ങൾക്കിപ്പുറം പരസ്പരം കാണുന്നതിനും സന്തോഷങ്ങൾ പങ്കുവെക്കുന്നതിനും കിട്ടിയ അവസരം എല്ലാം അധ്യാപകർക്കും സന്തോഷം ഏകിയ കാഴ്ചയായി അതോടൊപ്പം തന്നെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു കുട്ടി മാഷും കുട്ടികളും എന്ന പേരിൽ കുട്ടി ടീച്ചർമാർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചു അതോടൊപ്പം തന്നെ ഉപരാഷ്ട്രപതിയും തത്വചിന്തകനും ആയിട്ടുള്ള ഡോക്ടർ എസ് രാധാകൃഷ്ണൻ ജീവിതം വിശദമാക്കുന്ന ഡോക്യുമെൻററി എല്ലാ ക്ലാസ്സുകളിലും പ്രദർശിപ്പിച്ചു. അധ്യാപക ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം ഹെഡ്മിസ്ട്രസ് ശ്രീമതികാർത്തിക ടി പി നിർവഹിച്ചു.ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ അധ്യാപകർക്കും ഷീൽഡുകൾ വിതരണം ചെയ്തു പിടിഎ ഭാരവാഹികൾ ആദരിക്കുകയുണ്ടായി സ്റ്റാഫ് സെക്രട്ടറി Anupama tr സ്വാഗതവും സീനിയർ അധ്യാപിക Rahma beebi ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു


ACTIVITY ORIENTED CAMP (RYLA)

റോട്ടറി ക്ലബ് ഓഫ് കൊച്ചി യുണൈറ്റഡ് ൻറെ  ആഭിമുഖ്യത്തിൽ എറണാകുളത്തെ ഗവൺമെൻറ് സ്കൂളുകളിലെ കുട്ടികൾക്ക് ഒരു ആക്ടിവിറ്റി ഓറിയന്റഡ് വർക്ക് ഷോപ്പ് രണ്ടുദിവസത്തെ ക്യാമ്പയി നടത്തുകയുണ്ടായി ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 10 കുട്ടികളാണ് ഈ ക്യാമ്പിന് അറ്റൻഡ് ചെയ്തത് ഇതിൽ നിന്നും ബെസ്റ്റ് പാർട്ടിസിപ്പൻ ആയി ജോയൽ ജോഷിയെ തിരഞ്ഞെടുക്കുകയുണ്ടായി സൂര്യ വിനായകൻ ക്യാമ്പിലെ ബെസ്റ്റ് കൾച്ചറൽ ഗോയിങ് പാർട്ടിസിപ്പന്റായി തിരഞ്ഞെടുത്തു കുട്ടികൾക്ക് വളരെയധികം ഇൻഫോമേറ്റീവും എന്റൈനിങ്ങും ആയിരുന്നു ഈ ക്യാമ്പ് .


വിജയഭേരി

വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തന്നത് പദ്ധതിയാണ് വിജയഭേരി .പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് .തുടർ പരീക്ഷകൾ  എക്സ്പേർട്ട് ക്ലാസുകൾ  റിവിഷൻ ക്ലാസുകൾ പരീക്ഷാ പരിശീലനങ്ങൾ  സംശയ ദൂരീകരണം  എ പ്ലസ് ക്ലബ്ബ് രൂപീകരണം എന്നിവയും നടത്തിവരുന്നു


ക്രിസ്തുമസ് ആഘോഷം

മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം സുന്ദരമാക്കി .പപ്പാഞ്ഞി. തൊപ്പി മത്സരം,ക്രിസ്തുമസ് നക്ഷത്രം നിർമിക്കൽ , കരോൾ ഗാനാലാപന മത്സരം എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു. ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം  ഹെഡ്മിസ്ട്രസ് ശ്രീമതി കാർത്തിക ടി പി ഉദ്ഘാടനം ചെയ്തു.റോട്ടറി ക്ലബ് ഓഫ് കൊച്ചി യുണൈറ്റഡ് members കേക്ക് മുറിച്ച് വിതരണം നടത്തി. കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെ സന്തോഷത്തോടെ വീടുകളിലേക്ക് പറഞ്ഞയച്ചു.


റിപ്പബ്ലിക് ദിനം

1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവും തമ്മിലുള്ള വ്യത്യാസം

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഒരു ഭരണ ഘടന നിലവിൽ വന്നിരുന്നില്ല. കൊളോണിയൽ കാലഘട്ടത്തിലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് (1935) അനുസരിച്ച് തന്നെയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ നിയമങ്ങൾ. പിന്നീട് സ്വന്തമായി ഭരണ ഘടന തയ്യാറാക്കി പരമോന്നത റിപ്പബ്ലിക് ആയി മാറിയത് 1950 ജനുവരി 26നാണ്. സ്വാതന്ത്ര്യ നേടിയ ദിവസം സാതന്ത്ര്യദിനമായും ഭരണഘടന നിലവിൽ വന്ന ദിവസം റിപ്പബ്ലിക് ദിനമായും ആഘോഷിക്കുന്നു.

റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ

എസ് പി സി കേഡറ്റ് അംഗങ്ങളുടെ സാനിദ്ധ്യത്തിൽ  ഗംഭീരമായി നടന്നു. എസ് പി സി കേഡറ്റ് അംഗങ്ങൾ റിപ്പബ്ലിക് ദിനത്തിൽ മനുഷ്യ ഇന്ത്യ നിർമിച്ചു. റിപ്പബ്ലിക് ദിന ക്വിസ്, അംബേദ്‌കറോട് ചോദിക്കാം , പ്രസംഗ മത്സരം എന്നിവ നടന്നു.