സെന്റ് ആന്റണീസ് എച്ച്.എസ് കടപ്ലാമറ്റം.

06:07, 2 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadaplamattom (സംവാദം | സംഭാവനകൾ) (ൊ)


കോട്ടയം ജില്ലയിലെ കടപ്ലാമറ്റം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

സെന്റ് ആന്റണീസ് എച്ച്.എസ് കടപ്ലാമറ്റം.
വിലാസം
കടപ്ലാമറ്റം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-12-2009Kadaplamattom



ചരിത്രം

കടപ്ലാമറ്റം ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, വിശ്രമജീവിതം നയിച്ചിരുന്ന റവ. ഫാ. തോമസ് മരുതുക്കുന്നേല്‍ എന്നിവരുടെ നേതത്വത്തില്‍ സ്ഥലത്തെ യുവജനങ്ങള്‍ 1931 മുതല്‍ ഇവിടെ ഒരു മിഡില്‍സ്ക്കൂള്‍ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കലിന്റേയും വികാരിയായി വന്ന റവ. ഡോ. വരിക്കയിലിന്റെയും നേതത്വത്തില്‍ ഈ ശ്രമം തുടരുകയും 1937 മെയ് 4ന് ഗവണ്‍മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. ആ വര്‍ഷം മെയ് 17 ന് മിഡില്‍സ്ക്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. പള്ളിമേടയില്‍ ആരംഭിച്ച സ്ക്കൂളിന്റെ ഹെഡ് മാസ്റ്ററായി റവ. ഫാ. സഖറിയാസ് പൂവത്തുങ്കലും അദ്ധ്യാപകരായി ശ്രീ. കെ. എ. ലൂക്കോസ് കൂവള്ളൂര്‍ ശ്രീ. കെ. കെ. ജോസഫ് കുളിരാനി എന്നിവരും നിയമിതരായി. അടുത്ത വര്‍ഷം ശ്രീ. ജോര്‍ജ് തോമസ് കുട്ടന്‍തറപ്പേല്‍ നിയമിക്കപ്പെട്ടു.

റവ. ഫാ. ജോസഫ് ഐക്കരമറ്റത്തിലിന്റെയും റവ. ഫാ. ജോസഫ് കൂവള്ളൂരിന്റെയും മാനേജിങ് ബോര്‍ഡിന്റെയും പരിശ്രമഫലമായി 1949 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കല്‍ തന്നെയായിരുന്നു ഹെഡ് മാസ്റ്റര്‍. അറിവിന്റെയും സംസ്ക്കാരത്തിന്റെയും പ്രകാശം ചൊരിഞ്ഞുകൊണ്ട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഫുട്ട്ബോള്‍ കോര്‍ട്ടും 200 മീറ്റര്‍ ട്രാക്കും ഉള്ള അതി വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

എല്ലാ കമ്പ്യൂട്ടറുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ ഒരു കമ്പ്യൂട്ടര്‍ ലാബും, സയന്‍സ് ലാബും, ലൈബ്രറിയും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂണിയര്‍ റെഡ് ക്രോസ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1937 - 45 റവ. ഫാ. സഖറിയാസ് പൂവത്തുങ്കല്‍
1945 - 46 എം. എ. മാത്യു മുതിരകാലായില്‍
1946 - 53 റവ. ഫാ. സഖറിയാസ് പൂവത്തുങ്കല്‍
1953 - 55 റവ. ഫാ. കെ. ജെ. വര്‍ക്കി കുഴിവേലിത്തടം
1955 - 56 പി. എ. ഉലഹന്നന്‍ പേരൂക്കുന്നേല്‍
1956 - 60 വി. റ്റി. ഇഗ്നേഷ്യസ് വെള്ളരിങ്ങാട്ട്
1960 - 63 ജെ. തൊമ്മി ഓലിക്കല്‍
1963- 66 റവ. ഫാ. കെ. ജെ. വര്‍ക്കി കുഴിവേലിത്തടം
1966 - 68 കെ. വി. വര്‍ഗീസ് കളപ്പുരയ്ക്കല്‍
1968 - 70 പി. എ. ജോസഫ് പുറക്കുഴി
1970 - 74 റ്റി. പി. ജോസഫ് ചൊള്ളമ്പുഴ
1974 - 79 കെ. വി. വര്‍ഗീസ് കളപ്പുരയ്ക്കല്‍
1979 - 81 പീ. എ. കുര്യാക്കോസ് പൊയ്കയില്‍
1981 - 85 ഭരതദാസ് ചാലക്കുന്നത്ത് വാര്യത്ത്
1985 - 85 പി. ജെ. തോമസ് പുളിക്കത്താഴെ
1985-88 എം. എം. ആഗസ്തി മറ്റത്തില്‍
1988- 91 എം. ഡി. ജോണ്‍ മഞ്ഞാലില്‍
1991 - 97 സി. റ്റി. ജോസ് നരിമറ്റം
1997- 99 ജോയി ജോസഫ് കുളിരാനിയില്‍
1999 - 2000 മാത്യു തോമസ് നെല്ലരി
2000 - 01 തോംസണ്‍ ജോസഫ് പോര്‍ക്കാട്ടില്‍
2001- 05 ആലീസ് തോമസ് കുറുവാച്ചിറ
2005- 09 ഫിലിപ്പ് എം. എം. മാഞ്ഞിലായില്‍
2009 - ഷാജ് സെബാസ്റ്റ്യന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.