ജി.യു.പി.എസ് കുറുമ്പലങ്ങോട്/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

07:54, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സാമൂഹ്യശാസ്ത്രം ക്ലബ്ബ് പ്രവർത്തനങ്ങൾ

1.ശാസ്ത്രരംഗം  ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച്  സമൂഹ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.

2  ഹിരോഷിമ, നാഗസാക്കി ദിനങ്ങളോട് അനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്ററുകൾ  നിർമ്മിച്ചു. യുദ്ധഭീകരത വെളിപ്പെടുത്തുന്ന ഫോട്ടോ പ്രദർശനം നടത്തി.

3. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബ് അംഗങ്ങൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രസംഗിക്കാൻ അവസരം നൽകുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

4 . സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. എൽ പി , യു പി വിഭാഗക്കാർക്കായി ദേശീയ ഗാനാലാപന മത്സരം സംഘടിപ്പിച്ചു , വിജയികൾക്ക് സമ്മാനദാനം നടത്തി. രക്ഷിതാക്കൾക്കായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു .കൂടാതെ വന്ദേമാതരം നൃത്താവിഷ്ക്കാരം,ദേശഭക്തിഗാനാലാപനം എന്നിവയും സംഘടിപ്പിച്ചു.

5. ഇലക്ട്രോണിക് വോട്ടിംഗ് സമ്പ്രദായത്തിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി.  6.ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി .ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.

7.റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു .പതാക ഉയർത്തൽ , മധുരവിതരണം എന്നിവ  നടത്തി. ദേശഭക്തിഗാനാലാപനം ആശംസ പ്രസംഗങ്ങൾ, എന്നിവ സംഘടിപ്പിച്ചു. .