== =ബഹുമാനപ്പെട്ട മര്‍ഹൂം പാണക്കാട് പൂക്കോയ തങ്ങള്‍ അവര്‍കളുടെ മഹനീയ നാമധേയത്തില്‍ 1976 ജൂണ്‍ ഒന്നാം തീയതി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലായം മഹത്തായ 40 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു . ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിക്ക് മഹത്തായ സംഭവനകള്‍ നല്‍കിയ നമ്മുടെ വിദ്യാലയം കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് .S .S. A. പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായും തനതായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായും നടപ്പാക്കുകയും ചെയ്യുന്ന നമ്മുടെ വിദ്യാലയം ഏവരുടെയും അംഗീകാരവും പ്രശംസയും നേടിയിട്ടുണ്ട്. അക്കാദമിക ഭൗതികരംഗങ്ങളിലെ മേന്മകൊണ്ട് പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രഥമ സ്ഥാനം കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട് .

P.M.S.A.P.T.M.L.P.S. Changuvetty
വിലാസം
ചങ്കുവെട്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-201718457




ചരിത്രം

1976ല്‍ ആണ് നമ്മുടെ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് . അന്ന് വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്നിരുന്ന നമ്മുടെ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ സ്കൂളില്‍ അയക്കേണ്ട പ്രാധാന്യം തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക വിദ്യാലയത്തില്‍ എത്തണമെങ്കില്‍. ഇങ്ങനെയൊരു അവസരത്തിലാണ് നമുക്ക് നമ്മുടെ നാട്ടില്‍ ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട് അതിനായി പരിശ്രമിക്കുന്നത് .

                 ബീരാന്‍ സാഹിബ് എം . എല്‍. എ . യായിരുന്ന സമയത്ത് ചങ്കുവെട്ടിയില്‍ ഒരു സ്കൂളിനായി മന്ത്രി ചാക്കീരീ അഹമ്മദ്കൂട്ടി സാഹിബിനോട് ആവശ്യപ്പെടുകയും ചങ്കുവെട്ടിയിലേക്ക് ഒരു പ്രൈമറി സ്കൂള്‍ അനുവദിക്കുകയും ചെയ്തു.
"https://schoolwiki.in/index.php?title=P.M.S.A.P.T.M.L.P.S._Changuvetty&oldid=208167" എന്ന താളിൽനിന്ന് ശേഖരിച്ചത്