ഗവ. എൽ. പി. എസ്സ്. കിഴക്കനേല/ചരിത്രം

18:18, 3 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത് .ശ്രീ ശങ്കുപിള്ള ആയിരുന്നു ആദ്യ മാനേജർ .സ്കൂൾ ആരംഭിച്ച വർഷവും തീയതിയും കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല .1913 മുതലുള്ള അഡ്മിഷൻ രജിസ്റ്റർ വിദ്യാലയത്തിലുണ്ട് .ആദ്യ ഹെഡ് മാസ്റ്റർ ശ്രീമാൻ പണ്ടാരംകൂടി കുഞ്ഞൻപിള്ള ആണെന്ന് പറയപ്പെടുന്നു .ശ്രീ ശങ്കുപിള്ളയുടെ മകൻ അച്യുതൻ പിള്ളയുടെ ജ്യേഷ്ഠ സഹോദരനായ പുതുവീട്ടിൽ മാധവൻ പിള്ളൈ ആയിരത്തി തൊള്ളായിരത്തി പതിമൂന്നിനും ആയിരത്തി തൊള്ളായിരത്തി മുപ്പതിനും ഇടയ്ക്കു ഒരു ചക്രം വിലക്ക് സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു അന്നുമുതൽ കിഴക്കനേല സ്കൂൾ ഗവ.എൽ പി എസ കിഴക്കനേല ആയി മാറി.തുടർന്നുള്ള ആദ്യ ഹെഡ്മാസ്റ്റർ ശ്രീമാൻ വേലുക്കുറുപ് ആയിരുന്നു ആദ്യ പി ടി എ പ്രസിഡന്റ് ആനന്ദ വിലാസത്തിൽ ആനന്ദക്കുറുപ് ആണ് .ശ്രീമതി കമലാക്ഷി 'അമ്മ ടീച്ചറും പി ടി എ യും നിരന്തരം പരിശ്രമിച്ചതിന്റെ ഫലമായി ഒരു കെട്ടിടം നിർമിക്കുകയും 1977 ഓഗസ്റ്റ് 7 നു അതിന്റെ ഉൽഘാടനം നിർവഹിക്കുകയും ചെയ്തു