ജി.എച്ച്.എസ്.എസ്. പനമറ്റം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2019-20 ലെ ഏറ്റവുംപ്രധാനപെട്ടത് ആദിവാസി -തോട്ടം - തീരദേശമേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള പഠന -പാരിപോഷണപരിപാടി
ആദിവാസി -തോട്ടം - തീരദേശമേഖലകളിൽനിന്നും ഒരു ജില്ലയിലെ ഒരു വിദ്യാലയത്തെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിയിലേക്കു കൈപിടിച്ചുയർത്തി മറ്റുള്ളവർക്ക് മാതൃകയാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ ഉദ്യമത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പനമറ്റം ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടം മേഖലയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ടു .ടി വിദ്യാലയത്തിലെ 5- ാം തരാം മുതൽ 10- ാംതരം വരെയുള്ള വിദ്യാർത്ഥികളിൽ അന്തർലീനമായ ബഹുമുഖ കഴിവുകളെ പരിപോഷിപ്പിക്കുവാനും പഠനനിലവാരം ഉയർത്തുവാനും വേണ്ടി ഈ പദ്ധതി ഏറ്റവും മികവുറ്റരീതിയിൽ പൂർത്തീകരിച്ചു .
2020-21--കേരളടിങ്കറിങ് ലാബ് ഉദ്ഘാടനം
കുട്ടികളിൽ സാങ്കേതിക വിദ്യ ,പ്രശ്നപരിഹാരം, നിർമിതബുദ്ധി തുടങ്ങിയവി പരിചയപ്പെടാനും പ്രയോഗികമാക്കാനുമുള്ളനൊരിടമാണ് കേരളടിങ്കറിങ് ലാബ് .പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയിലൂടെ കോട്ടയം ജില്ലയിലാദ്യമായി പനമാറ്റം ഗവ .ഹയർസെക്കണ്ടറിസ്കൂളിലാണ് കേരളടിങ്കറിങ് ലാബ് അനുവദിച്ചത് . നൂതന സംവിധാനങ്ങളായ കോഡിങ് ,റോബോട്ടിക്‌സ് ,ത്രഡിപ്രിന്റുകൾ സെൻസർ ടെക്നോളജി കിറ്റ് തുടങ്ങി സമകാലീന സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഇതിന്റെ ഭാഗമായിരിക്കും.അപ്പർ പ്രൈമറി തലം മുതൽ കുട്ടികളിൽ ഗവേഷണപാടവം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദഗ്ദ്ധരായ മെന്റർമാരുടെ സഹായത്തോടെ ഇവിടെ പരിശീലനം ലഭിക്കും .ലാബിന്റെ ഉദ്ഘാടനം 26/01/2022 നു രാവിലെ 11മണിക്കു MLA ശ്രീ മാണി സി കാപ്പന്റെ അധ്യക്ഷതയ്യിൽ ബഹു. കേരളസഹകരണ രജിസ്ട്രേഷൻവകുപ്പു മന്ത്രി ശ്രീ .വി എൻ വാസവൻ ഓൺലൈനിലൂടെ നിർവഹിച്ചു.
2023-24 ലെ ഏറ്റവുംപ്രധാനപെട്ടത് ആദിവാസി -തോട്ടം - തീരദേശമേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള പഠന -പാരിപോഷണപരിപാടി
22/12/2023 വെള്ളിയാഴ്ച ഈ വർഷത്തെ പ്രത്യേക പഠന പരിപോഷണ പദ്ധതി ഉദ്ഘാടനം ബഹുമാനപ്പെട്ട ഡി.ഇ.ഒ ശ്രീ രാകേഷ് സർ നിർവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൾ ഇൻ ചാർജ് ശ്രീ പ്രസാദ് സർ മുഖ്യ പ്രഭാഷണം നടത്തി. 11/12/2023 ന് സ്കൂൾ നോട്ടീസ് ബോർഡിലും പഞ്ചായത്ത് നോട്ടീസ് ബോർഡിലും കൊട്ടേഷ്വൻ നോട്ടീസ് പതിച്ച, കൊട്ടേഷ്വനുകൾ സ്വീകരിച്ച് യു.പി ക്ലാസ് റൂം വരാന്തയുടെ ടൈൽ വർക്ക്, ഓഡിറ്റോറിയം വയറിങ്ങും, ഫാൻ, ട്യൂബ് എന്നിവയുടെ ഫില്ലിങ്, പ്ലംബിങ് ജോലികൾ, സി.സിടി.വി ഇൻസ്റ്റാളേഷൻ എന്നിവ 31/12/2023 ന് മുമ്പ് പൂർത്തിയാക്കി. 05/01/2023 വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ യുടെ അധ്യക്ഷതയിൽ എം.എൽ.എ പ്രൊ. എൻ ജയരാജ് സർ ഉദ്ഘാടനം ചെയ്യുന്ന 10,12 ക്ലാസുകളുടെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമുള്ള ക്യാൻസർ, മോട്ടിവേഷൻ ക്ലാസ് ഗിന്നസ് വേൾഡ് റെക്കോഡ് വിന്നർ ബിനു കണ്ണന്താനം നയിക്കുന്നു. ക്ലാസിന്റെ ഒരുക്കങ്ങൾ ചർച്ചചെയ്തു. 06/01/2024 ശനിയാഴ്ച എൽ.പി കുട്ടികൾക്കായി (3,4) "അറിവിന്റെ മാന്ത്രിക ചെപ്പ്" പരിപാടി - ക്ലാസ് നയിക്കുന്നത് ഗവ. എൽ.പി.എസ് വിളക്കുമാടം സ്കൂളിലെ റിട്ട. അധ്യാപകൻ പ്രിൻസ് ജോസഫ് -അക്ഷരചിത്രങ്ങൾ, പഴഞ്ചൊൽ പ്രപഞ്ചം ലഘു മാജിക്കുകൾ, ലഘു പഠനോപകരണനിർമ്മാണം, ശാസ്ത്ര പരീക്ഷണങ്ങൾ - 9:30 മുതൽ 3:30 വരെ.
13/01/2024,14/01/2024 ശനി, ഞായർ ദിവസങ്ങളിലായി സാഹിത്യ കേളി, ഭാഷാ കേളി, അക്ഷരശ്ലോക പരിശീലനം, കഥകളി മുദ്രകൾ പരിചയപ്പെടുത്തൽ,പൂതനാമോക്ഷം കഥകളി. പ്രത്യേക പഠന പരിപോക്ഷണ പരിപാടിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ 15/01/2024 ന് മുമ്പ് പൂർത്തിയാക്കി ബില്ലുകൾ കൊടുക്കാൻ തീരുമാനിച്ചു.