കണ്ണമ്പ്ര

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കണ്ണമ്പ്ര പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കണ്ണമ്പ്ര. കണ്ണമ്പ്ര ഒന്ന് രണ്ട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.വടക്കു ഭാഗത്ത് പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുംകളും, തെക്കു ഭാഗത്ത് കാഴക്കഞ്ചേരി ,പാണഞ്ചേരി പഞ്ചായത്തുകളും, കിഴക്കു ഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും മംഗലം പുഴയും, പടിഞാറുഭാഗത്ത് പഴയന്നൂർ പുഴയും, പുതുക്കോട് പഞ്ചായത്തുകളുമാണ് അതിരുകൾ.

പണ്ടുകാലത്ത് കണ്ണമ്പ്രയുടെ ഭൗതികപുരോഗതിയുടെ കേന്ദ്രസ്ഥാനം കണ്ണമ്പ്ര നായർ വീട്ടുകാർ എന്നറിയപ്പെടുന്ന നാടുവാഴി കടുംബമായിരുന്നു. അവരുടെ ഭൂമിയിൽ കൃഷിചെയ്തും അവരെ ആശ്രയിച്ചുമാണ് ജനങ്ങൾ കഴിഞ്ഞിരുന്നത്. കണ്ണമ്പ്ര എ.യു.പി വിദ്യാലയം സ്ഥാപിച്ചതും നായർ വീട്ടിലെ വലിയ രാമനുണ്ണി നായരായിരുന്നു. നായർ തറവാടിന്റെ ഒരു ചെറിയ ഭാഗവും അവിടുത്തെ ശിവക്ഷേത്രവും ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്.

 
siva temple