കൊടക്കൽ

മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ  സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ  കാലത്തുള്ള ഒരു ടൈൽ ഫാക്ടറി  ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

മണിക്കിണർ:

 
മണിക്കിണർ

പ്രസിദ്ധമായ മണിക്കിണർ സ്ഥിതിചെയ്യുന്നത് കൊടക്കലിലാണ്. മാമാങ്കത്തിൽ മരണപ്പെടുന്ന വള്ളുവനാട്ടിലെ ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്ന കിണർ എന്നു പറയപ്പെടുന്നു.മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട്  ആനകളെ കൊണ്ട് ചവിട്ടി നിറക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.

പ്രധാന സ്ഥാപനങ്ങൾ:

1. സി.എസ്സ് .ഐ ക്രൈസ്റ്റ് ചർച്ച്

2. സി.എസ്സ് .ഐ മിഷൻ ഹോസ്പിറ്റൽ

3. ബീരാഞ്ചിറ ജാറം