വെട്ടൂർ

  പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിലാറിൻറെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വെട്ടൂർ .കണ്ണത്താ ദൂരത്തായി കാണപ്പെടുന്ന പാടങ്ങളും ഹരിത ഭംഗി നിറഞ്ഞ നിൽക്കുന്ന മനോഹരഗ്രാമമാണ്പൂരപ്പടയണിയും കെട്ടുകാഴ്ചയും ജാതിമതഭേദമന്യേ ആഘോഷിക്കുന്ന നാടാണിത്. എടുപ്പ് കുതിരകളുടെ നാട് ആയിട്ടാണ് വെട്ടൂർ ഗ്രാമത്തെ അറിയപ്പെടുന്നത്. . കവികൾ, സാമൂഹ്യപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ , കലാകാരന്മാർ എന്നിവരുടെ നാടാണ് . ഇവിടുത്തെ ജനങ്ങൾക്ക് ആവശ്യമായ പ്രാഥമിക ആരോഗ്യ കേന്ദ്രം മൃഗാശുപത്രി, വായനശാല,, പോസ്റ്റ് ഓഫീസ് സ്കൂളുകൾ എന്നിവ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു പലതരം കൃഷികൾ തെങ്ങ്, വാഴ, കപ്പയ,തുടങ്ങി നിരവധി കൃഷിയിനങ്ങളും. ഇടതിങ്ങി വളരുന്ന വൃക്ഷങ്ങളും പച്ചപ്പാർന്ന വയലും ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു .

പ്രശസ്ത വ്യക്തികൾ

ഹരി വെട്ടൂർ, നിപുലാൽ വെട്ടൂർ

ആരാധനാലയങ്ങൾ

ആയിരവല്ലി ക്ഷേത്രം, മഹാവിഷ്ണുു ക്ഷേത്രം,