ചങ്ങലീരി

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലാണ് ചങ്ങലീരി എന്ന ഗ്രാമം സ്ഥിതി ചെയുന്നത്.അമ്പലവട്ട മുതൽ ഞെട്ടരക്കടവ് വരെ വിശാലമായി കിടക്കുന്ന പ്രദേശമാണ് ചങ്ങലീരി.100 വർഷം പൂർത്തീകരിക്കുന്ന എ.യു.പി. സ്‌കൂൾ ചങ്ങലീരി ഈ ഗ്രാമത്തിന്റെ ഒരു മുതൽകൂട്ടാണ്.അനവധി പ്രമുഖ തറവാടുകൾ നിറഞ്ഞതാണീ ഗ്രാമം .കുന്തിപ്പുഴയും നെല്ലിപ്പുഴയും ഒരുമിച്ചു തലോടുന്ന ചങ്ങലീരിക്ക് ഏറെ പൈതൃകങ്ങൾ അവകാശപ്പെടാനുണ്ട്.