പോത്താംകണ്ടം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വയക്കര പ‍‍‍‍‍ഞ്ചായത്തിലും കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കയ്യൂർ ചീമേനി പ‍‍‍‍ഞ്ചായത്തിലുമായി വ്യാപിച്ചുകി‍ടക്കുന്ന ഒരു ഗ്രാമമാണ് പോത്താംകണ്ടം.

പയ്യന്നൂർ പുളിങ്ങോം സംസ്ഥാന പാതയിലെ പാടിയോട്ടുചാൽ ടൗണിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം. ചെറുകടകൾ മാത്രമുള്ള ഇവിടെ മറ്റ് വാണിജ്യസ്ഥാപനങ്ങളോ വ്യവസായസംരംഭങ്ങളോ ഒന്നും തന്നെ ഇല്ല.


കാസർഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്തു നിന്നും ആറു കിലോമീറ്റർ അകലെ കിഴക്കു ഭാഗത്താണ് ഈ ഗ്രാമം.

പൊതുസ്ഥാപനങ്ങൾ

  • ജി. യു. പി. എസ്. പോത്താംകണ്ടം
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • പോത്താംകണ്ടം അങ്കണവാടി


ആരാധനാലയങ്ങൾ

  • ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം പോത്താംകണ്ടം
  • ജുമാമസ്ജിദ് പോത്താംകണ്ടം
  • ആനന്ദഭവനം